സജന്‍ നിരവധി സ്ത്രീകളുമായി ബന്ധമുള്ളയാള്‍, ക്രിമിനല്‍ കേസിലും പ്രതി; പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ കടത്തിണ്ണയില്‍ ഉപേക്ഷിച്ചുപോയ റോസ്മേരിയുടെ കാമുകന്‍ സജന്റെ കൂട്ടുകാരില്‍ എയ്ഡ്സ് രോഗികളും

7

തിരുവനന്തപുരം പുതിയതുറയില്‍ ഭാര്‍ത്താവിനെ ഉപേക്ഷിച്ച് പതിനൊന്നു മാസം മാത്രം പ്രായമുള്ള കുട്ടിയെ കടത്തിണ്ണയില്‍ ഉപേക്ഷിച്ചുപോയ റോസ്മേരിയുടെ കാമുകന്‍ സജനെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നിരവധി സ്ത്രീകളുമായി ബന്ധമുള്ള ഇയാള്‍ പല ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്നും ഇയാളുടെ കൂട്ടുകാരില്‍ പലരും എയ്ഡ്സ് രോഗബാധിതരാണെന്നുമാണ് നാട്ടുകാരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ പുതിയതുറ പി.എം. ഹൗസില്‍ റോസ്മേരി (22) കാമുകനായ പുതിയതുറ ചെക്കിട്ടവിളാകം പുരയിടത്തില്‍ സജന്‍ (27) എന്നിവരെവിഴിഞ്ഞം ആഴിമലയിലെ പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറിന്റെ നേതൃത്വത്തില്‍ കാഞ്ഞിരംകുളം എസ്ഐ. പ്രതാപ്ചന്ദ്രന്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ വില്‍സ്, വിഷ്ണു, അജീഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. ഗള്‍ഫിലുള്ള ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് സജനൊപ്പം റോസ്മേരി ഒളിച്ചോടിയത്. കഴിഞ്ഞ 22ന് ആശുപത്രിയില്‍ പോകുന്നുവെന്ന് അറിയിച്ചായിരുന്നു യുവതി കുഞ്ഞുമായിവീടുവിട്ടിറങ്ങിയത്.

Advertisements

വീട്ടുകാര്‍ പരാതിപ്പെട്ടതോടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കാഞ്ഞിരംകുളം പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഘം തിരുവല്ലയില്‍ ഉള്ളതായി തെളിഞ്ഞു. റോസ്മേരിയും സജനും സ്‌കൂള്‍ കാലത്തെ പ്രണയത്തിലായിരുന്നു. ഇതിനിടെ സജന്‍ ഗുണ്ടയായി. ഇതോടെ ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ ജീവനക്കാരിയായിരുന്ന റോസ്‌മേരി പ്രവാസിയായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചു. ഭര്‍ത്താവ് മടങ്ങി പോയതോടെ പൂര്‍വ്വ കാമുകനുമായി വീണ്ടും അടുക്കുകയും ചെയ്തു. കാമുകന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണു കുട്ടിയെ ഉപേക്ഷിക്കാന്‍ തയാറായതെന്നു യുവതി പോലീസിനു മൊഴിനല്‍കിയിട്ടുണ്ട്. നാലുമാസം മുന്‍പാണ് ഭര്‍ത്താവ് നാട്ടില്‍നിന്നു മടങ്ങിയത്. കുട്ടിയെ ഉപേക്ഷിച്ച സംഭവം അറിഞ്ഞ് ഇന്നലെ നാട്ടിലെത്തി. കുഞ്ഞിനെ സ്വീകരിച്ചു വീട്ടുകാര്‍ക്കൊപ്പം പോകാന്‍ പൊലീസ് അവസരം നല്‍കിയെങ്കിലും കുട്ടിയെ വേണ്ട, വീട്ടുകാര്‍ക്കൊപ്പം പോകില്ല എന്ന നിലപാടിലായിരുന്നു യുവതി.

Advertisement