വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ രണ്ട് വൈദികര്‍ കൂടി കീഴടങ്ങി; കീഴടങ്ങിയത് ഒന്നും നാലും പ്രതികള്‍

49

പത്തനംതിട്ട: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് ഓര്‍ത്തഡോക്‌സ് വൈദികര്‍ കീഴടങ്ങി. ഒന്നാം പ്രതി ഫാ.എബ്രഹാം വര്‍ഗീസും നാലാം പ്രതിയായ ഫാ. ജെയ്‌സ് കെ. ജോര്‍ജുമാണ് കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസില്‍ കീഴടങ്ങിയത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സുപ്രീം കോടതി ഇരുവരോടും 13ന് മുമ്പ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു.

Advertisements

രണ്ടും മൂന്നും പ്രതികളായ ഫാ. ജോബ് മാത്യു, ഫാ. ജോണ്‍സണ്‍ മാത്യു എന്നിവര്‍ നേരത്തെ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയിരുന്നു. സംഭവത്തില്‍ വി.എസ്. അച്യുതാനന്ദന്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

പരാതിക്കാരിയെ പതിനാറാം വയസ്സുമുതൽ മാനഭംഗം ചെയ്തുവെന്നാണ് ഒന്നാംപ്രതിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കൗൺസിലിങ് വിവരങ്ങൾ ദുരുപയോഗം ചെയ്തു മാനഭംഗപ്പെടുത്തി എന്നാണു നാലാംപ്രതിക്കെതിരായ കുറ്റം. കേസിൽ നേരത്തേ അറസ്റ്റിലായ രണ്ടാംപ്രതി ഫാ. ജോബ് മാത്യു, മൂന്നാംപ്രതി ഫാ. ജോൺസൺ വി.മാത്യു എന്നിവർക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

Advertisement