ഗള്‍ഫുകാരന്റെ ഭാര്യയായ വീട്ടമ്മയും കുട്ടി കാമുകനും ലോഡ്ജില്‍ ജീവനൊടുക്കിയ സംഭവം: നാട്ടുകാരില്‍ ചിലര്‍ ഭര്‍ത്താവിനെ വിവരങ്ങള്‍ അറിയിച്ചത് വിനയായി, കാര്യമായ പണിയൊന്നുമില്ലാതെ നടന്ന പയ്യനെ യുവതി വശീകരിച്ച് തന്റെ ഇംഗിതത്തിന് ഉപയോഗിച്ചതാണെന്നും ആക്ഷേപം

86

ആലപ്പുഴ : ആലപ്പുഴയിലെ ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്ത 33 കാരിയായ വീട്ടമ്മയേയും 22 കാരന്‍ കാമുകനേയും ചുറ്റിപ്പറ്റി കൂടുതല്‍ കഥകള്‍ പുറത്ത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ആലപ്പുഴ കല്ലുപാലത്തിനു സമീപമുള്ള ലോഡ്ജില്‍ കൈനകരി കുപ്പപുറം വിഷ്ണു സദനത്തില്‍ വിഷ്ണു (23), അയല്‍വാസിയായ വീട്ടമ്മ മൃദുല (33) എന്നിവര്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്ന ഇവര്‍ പട്ടണത്തില്‍ വച്ചായിരുന്നു അധികവും കണ്ടുമുട്ടിയിരുന്നത്. പട്ടണത്തിലെ പേരുകേട്ട സ്‌കൂളില്‍ കുട്ടികളെ എത്തിക്കാന്‍ വരുന്ന വീട്ടമ്മ പിന്നീട് വൈകുന്നേരമാണ് തിരികെ പോകുന്നത്. അതുവരെ കുട്ടികാമുകനുമായി കറങ്ങി നടക്കുകയായിരുന്നു. ഇതിനിടയിലാണ് ലോഡ്ജ് മുറിയില്‍ സംഗമിക്കാമെന്ന് തീരുമാനിക്കുന്നത്. പിന്നീട് പലതവണ ഇവര്‍ ഇതേ ലോഡ്ജില്‍ തങ്ങിയതായി അറിയുന്നു. അതുകൊണ്ടുതന്നെയാണ് ലോഡ്ജ് ഉടമ ഇവര്‍ക്ക് മുറി അനുവദിച്ചതും. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച കമിതാക്കള്‍ ഒന്നിച്ചു മരിക്കാനുള്ള തീരുമാനവുമായിട്ടാണെത്തിയത്. വിദേശത്തുള്ള ഭര്‍ത്താവ് നാട്ടിലേക്ക് തിരിക്കുന്നതായി മൃദുലയ്ക്ക് വിവരം ലഭിച്ചിരുന്നു. ഭര്‍ത്താവ് പ്രതിമാസം 15,000 രൂപവീതം വീട്ടുചെലവിലേക്ക് അയച്ചു കൊടുക്കുമായിരുന്നു. ഈ പണം കാമുകനുമായി ചുറ്റിയടിക്കാന്‍ വിനിയോഗിച്ചുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മൃദുല ആലപ്പുഴ തുമ്പോളി സ്വദേശിയാണ്. ഇവരെ കുട്ടനാട്ടിലെ കുപ്പപ്പുറത്തേക്ക് വിവാഹം കഴിച്ചു കൊണ്ടുവന്നതാണ്. പൊതുവെ ശാന്തസ്വഭാവക്കാരിയായ മൃദുല നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നു. കാണാന്‍ ചന്തവും ആരുടെയും ശ്രദ്ധപിടിച്ചുപറ്റുന്ന സ്വഭാവവും മൃദുലയ്ക്ക് സംശയത്തിന് ഇടംനല്‍കാതെ പ്രണയം തുടങ്ങാന്‍ എളുപ്പവഴിയായി. അയല്‍വാസിയായ പയ്യനും അത്രവലിയ കുഴപ്പക്കാരനല്ലായിരുന്നു. അതുകൊണ്ടുതന്നെ വീട്ടമ്മയും പയ്യനും തമ്മിലുള്ള അടുപ്പവും ഭവന സന്ദര്‍ശനവും നാട്ടുംപുറത്തുകാരായ അയല്‍ക്കാരില്‍ അത്ര സംശയം ഉണ്ടാക്കിയില്ല. ഈ സാഹചര്യം മുതലാക്കിയാണ് ഇരുവരും പ്രണയം തുടങ്ങിയത്.

Advertisements

ഭര്‍ത്താവ് നാട്ടിലെത്തിക്കഴിഞ്ഞാല്‍ സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നു കരുതിയാണ് ആത്മഹത്യക്ക് തീരുമാനിച്ചതെന്ന് ചിലര്‍ പറയുന്നു. അതേസമയം നാട്ടുകാരില്‍ ചിലര്‍ ഭര്‍ത്താവിനെ നാട്ടിലെ വിവരങ്ങള്‍ അറിയിച്ചിരുന്നതായും പ്രചരിക്കുന്നുണ്ട്. ഭാര്യ അയല്‍വാസിയായ ചെറുപ്പക്കാരനുമായി ചുറ്റിയടിക്കുന്ന വിവരങ്ങള്‍ സുഹൃത്തുക്കള്‍ വഴി അറിഞ്ഞ ഭര്‍ത്താവ് നാട്ടിലേക്ക് തിരിച്ചെന്ന വിവരമാണ് മൃദുലയ്ക്കും അവസാനമായി ലഭിച്ചത്. ഇതറിഞ്ഞതോടെയാണ് മരണം മാത്രം വഴിയെന്ന് തീരുമാനിച്ചത്. എന്നാല്‍ മരിച്ച ചെറുപ്പക്കാരന്റെ വീട്ടുകാര്‍ തങ്ങളുടെ മകനെ പ്രണയം നടിച്ച് വീട്ടമ്മ കീഴപ്പെടുത്തിയെന്ന ആരോപണവുമായി രംഗത്തുണ്ട്. ഇത് ശരിവെക്കുകയാണ് നാട്ടുകാരില്‍ ഭൂരിഭാഗവും.

വീട്ടമ്മയും രണ്ടുകുഞ്ഞുങ്ങളുടെ മാതാവുമായ മൃദുല കാര്യമായ പണിയൊന്നുമില്ലാതെ നടക്കുന്ന പയ്യനെ വശീകരിച്ച് തന്റെ ഇംഗിതത്തിന് ഉപയോഗിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. ഇതുസംബന്ധിച്ചു പല കിംവദന്തികളും നാട്ടില്‍ പരക്കുന്നുണ്ട്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമെ അറിയാന്‍ കഴിയുകയുള്ളു. ഏതായാലും സൗത്ത് പൊലീസ് കേസെടുത്തു കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്. കല്ലുപാലത്തിന് സമീപം വല്ലുവേള്ളില്‍ ലോഡ്ജിലാണ് ഇവര്‍ തൂങ്ങി മരിച്ചത്. ആലപ്പുഴ, കുപ്പപുറം, വിഷ്ണുനിവാസില്‍ വിഷ്ണു എന്ന മേല്‍വിലാസമാണ് ഇവര്‍ ലോഡ്ജില്‍ നല്‍കിയത്. യുവതിയുടെ പേരോ അഡ്രസോ നല്‍കിയതുമില്ല.

പതിവ് രീതിയനുസരിച്ച് ഇവര്‍ പറഞ്ഞ അഡ്രസ് കുറിച്ചുവച്ച ലോഡ്ജ് മാനേജര്‍ ഐഡി പ്രൂഫ് ചോദിച്ചെങ്കിലും റൂമില്‍ ബാഗ് വച്ച ശേഷം നല്‍കാമെന്ന് അറിയിച്ചു. തുടര്‍ന്ന് റൂമിലേക്ക് പോയ ഇവര്‍ ഏറെ വൈകീട്ടും ഇവര്‍ തിരികെ വരാത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മറുപടിയുണ്ടായില്ല. വൈകീട്ട് ആറ് മണിയോടെ ഇവരുടെ മൊബൈലില്‍ തുടര്‍ച്ചയായി ബെല്ല് അടിക്കുന്നത് തുടര്‍ന്നതോടെയാണ് മാനേജര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തൂങ്ങിമരിച്ചതാണെന്ന് കണ്ടെത്തിയത്.

ഏതായാലും കുടുംബത്തിന്റെ പ്രാരബ്ധം അകറ്റാന്‍ ഭര്‍ത്താവ് വിദേശത്ത് ജോലിക്കു പോയിരിയ്ക്കുന്ന തക്കം നോക്കി കാമുകനുമായി ചുറ്റിയടിയ്ക്കുന്ന ഒരു വിഭാഗം ഭാര്യമാര്‍ക്ക് ഒരു പാഠമാണ് ഈ സംഭവം.

Advertisement