യുവാവിന് വേണ്ടി ഭാര്യയും കാമുകിയും തമ്മില്‍ പൊരിഞ്ഞ തല്ല്; പിടിച്ച് മാറ്റാനാവാതെ അന്തംവിട്ട് നാട്ടുകാര്‍

21

കാണ്‍പൂര്‍: പോലീസ് ഓഫിസറെ ചൊല്ലി ഭാര്യയും കാമുകിയും തമ്മില്‍ തര്‍ക്കം. ഒടുവില്‍ കൈയ്യാങ്കളിയും. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ പൊലീസ് ക്വാട്ടേര്‍സില്‍ വെച്ചാണ് ഭര്‍ത്താവിന് വേണ്ടി ഭാര്യയ്ക്ക് അദ്ദേഹത്തിന്റെ കാമുകിയുമായി തല്ല് കൂടേണ്ടി വന്നത്. കാണ്‍പൂരിലെ വിവിധ സ്‌റ്റേഷനുകളില്‍ പൊലീസ് ഓഫിസറായി പ്രവര്‍ത്തിച്ച ഉദയ് പ്രതാപിന് വേണ്ടിയാണ് ഇരുവരും തല്ല് കൂടിയത്.

കുറച്ച് കാലമായി ഝാന്‍സിയില്‍ പൊലീസ് ഓഫിസറായിരുന്ന അദ്ദേഹം ഭാര്യയും കാമുകിയ്ക്കുമിടയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിനടിമപ്പെട്ട് 2 മാസമായി ചികിത്സയിലാണ്. അതിനിടെ ഭാര്യയും കുട്ടികളും താമസ സ്ഥലം വിട്ട് ദൂരെ പോകുവാനായി ഒരുക്കം കൂട്ടുന്നതിനിടയിലാണ് കാമുകി കടന്ന് വന്നത്.തന്റെ കാമുകനേയും കൂട്ടി നാട് വിട്ട് പോകുവാനുള്ള പദ്ധതിയാണെന്ന് മനസ്സിലാക്കിയ യുവതി ഇവരെ പോകാന്‍ അനുവദിക്കാതെ തടഞ്ഞു വെക്കുകയായിരുന്നു.

Advertisements


തുടര്‍ന്നാണ് കാമുകി ഓഫിസറുടെ ഭാര്യയെ മര്‍ദ്ദിക്കാന്‍ ആരംഭിച്ചത്.2013 ല്‍ ഉദയ് തന്റെ ഗ്രാമത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഒരു മാല മോഷണ കേസിന്റെ പരാതിയുമായി പൊലീസ് സ്‌റ്റേഷനില്‍ ചെന്നപ്പോഴാണ് തങ്ങള്‍ പരിചയത്തിലായതെന്നും പിന്നീട് ആ മാല കണ്ടെത്താനായിലെങ്കിലും പുതിയൊരു മാല അദ്ദേഹം വാങ്ങിച്ചു തന്നെന്നും അങ്ങനെയാണ് ഇഷ്ടത്തിലായതെന്നും കാമുകി പറയുന്നു. സ്വന്തം ഭാര്യയെ ഉപേക്ഷിക്കും എന്ന ഉറപ്പിന്‍ മേല്‍ തന്നെ പല ഹോട്ടലുകളിലും കൊണ്ട് പോയി പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. എന്നാല്‍ വാക്ക് പാലിക്കാതായതോടെ യുവതി കോടതിയില്‍ പോയി.

എന്നാല്‍ ഉദയും കുടുംബവും 20 ലക്ഷം രൂപയ്ക്ക് ഒത്തു തീര്‍പ്പിന് ശ്രമിച്ചെങ്കിലും കല്യാണം
കഴിക്കണമെന്ന വാദത്തില്‍ താന്‍ ഉറച്ച് നിന്നു. തുടര്‍ന്ന് ഇരുവരുടേയും കല്ല്യാണം കഴിഞ്ഞതായും കാമുകി അവകാശപ്പെടുന്നു. കല്ല്യാണ സര്‍ട്ടിഫിക്കറ്റും യുവതി കൊണ്ട് വന്നിരുന്നു.എന്നാല്‍ യുവതിക്ക് തന്റെ ഭര്‍ത്താവ് 15 ലക്ഷം രൂപ നല്‍കിയതാണെന്നും അതോടെ ഞങ്ങളുടെ കുടുംബം കഷ്ടത്തിലായെന്നും ഓഫിസറുടെ ഭാര്യയും പറഞ്ഞു. അവസാനം മഹിള പൊലീസ് വന്ന് ഇരുവരേയും പിടിച്ച് നീക്കി കാമുകിയെ അറസ്റ്റ് ചെയ്തു.

Advertisement