യുവതിയ്ക്കു നഗ്‌നസെല്‍ഫി അയച്ചു നല്‍കിയ യുവാവ് ഇപ്പോള്‍ നാട്ടിലെങ്ങും പ്രശസ്തന്‍; തന്റെ ഫേസ്ബുക്ക് മെസ്സഞ്ചറില്‍ പുര്‍ണ്ണ നഗ്നനായി നിന്ന് സെല്‍ഫി അയച്ച എരുമേലിക്കാരനായ യുവാവിന് പെണ്‍കുട്ടി കൊടുത്തത് ഒരിക്കലും മറക്കാത്ത പണി

34

എരുമേലി: വനിതാ സുഹൃത്തിനു ഫേസ്ബുക്ക് മെസഞ്ചറിലൂടെ നഗ്‌ന സെല്‍ഫി ചിത്രങ്ങള്‍ കൈമാറിയ യുവാവ് ഇപ്പോള്‍ നാട്ടില്‍ പ്രശസ്തനാണ്. ഒരൊറ്റ സെല്‍ഫി മതി ജീവിതം മാറാന്‍ എന്നാണ് യുവാവ് ഇപ്പോള്‍ പറയുന്നത്. യുവാവിന്റെ നഗ്‌നസെല്‍ഫി കണ്ട യുവതി ഇത് നാട്ടുകാര്‍ക്കാകെ അയച്ചു കൊടുത്തതോടെ യുവാവിന്റെ എല്ലാം നാട്ടുകാര്‍ കണ്ടു.

Advertisements

ഇതോടെ ഇയാള്‍ നാട്ടിലാകെ പ്രശസ്തനാകുകയും ചെയ്തു. എരുമേലിക്കടുത്തുള്ള ഗ്രാമത്തിലെ യുവാവാണ് കഥാനായകന്‍. യുവതിയ്ക്കയച്ച ചിത്രങ്ങള്‍ നാട്ടിലാകെ പ്രചരിച്ചതോടെ പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് യുവാവ്. ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ യുവതിയുമായി പരിചയത്തിലാകുന്നത്. ആദ്യമൊക്കെ മാന്യമായിരുന്ന ഇയാളുടെ പെരുമാറ്റം കുറച്ചു കഴിഞ്ഞപ്പോള്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നതിലേക്കെത്തി. പിന്നെ സ്വന്തം നഗ്‌നസെല്‍ഫിയും.

യുവതി ആവശ്യപ്പെട്ടത് അനുസരിച്ചാണ് ചിത്രങ്ങള്‍ അയച്ചു കൊടുത്തതെന്നും നാട്ടില്‍ സംസാരമുണ്ട്. ആകര്‍ഷകമായ പേരാണ് യുവതി തന്റെ പേജിനു നല്‍കിയിരിക്കുന്നത്. സുന്ദരിയായ ഒരു യുവതിയുടെ ചിത്രമാണ് പ്രൊഫൈല്‍ ഫോട്ടോയായി നല്‍കിയിരുന്നത്.

എന്നാല്‍ ഇത് വ്യാജ ഫേസ്ബുക്ക് പേജാണോയെന്നും യുവാവിന് പണികൊടുത്തത് സ്വന്തം സുഹൃത്തുക്കളാണോ എന്നും സംശയമുണ്ട്. ചിത്രം ലഭിച്ച യുവതി ഗ്രാമത്തിലെ യുവാവിന്റെ സുഹൃത്തുക്കളുടെ ഫേസ്ബുക്ക് ഇന്‍ബോക്‌സിലേക്ക് പടം അയച്ചുകൊടുക്കുകയായിരുന്നു.

അങ്ങനെയാണ് എരുമേലിയിലും പരിസരത്തുമുള്ളവര്‍ക്കും പടം കിട്ടിയത്. ആളെ നാട്ടുകാര്‍ തിരിച്ചറിയുകയും ചെയ്തു. മൊബൈല്‍ ആപ്പ് ശരിക്കും ആപ്പായി മാറിയതിന്റെ മനോവിഷമത്തിലാണിപ്പോള്‍ യുവാവ്. എന്താണ് സംഭവിച്ചതെന്ന കൂട്ടുകാരുടെ ചോദ്യത്തിന് ‘ചതിച്ചാശാനേ…’ എന്ന മറുപടി മാത്രമാണ് യുവാവ് നല്‍കുന്നത്.എന്തായാലും പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ.

Advertisement