ന്യൂഡല്‍ഹി: ഭാര്യ മരിച്ചു രണ്ടു മാസം ആകുന്നതിനു മുന്നേ കാമുകിയെ വിവാഹം കഴിക്കാനായി തന്റെ മക്കളെ കൊല്ലാന്‍ ക്വെട്ടേഷന്‍ കൊടുത്ത പിതാവ് അറസ്റ്റില്‍. മൂന്നു മക്കളെ ഒറ്റക്കാക്കിയാണ് ഇയാളുടെ ഭാര്യ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചത്. മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായിരുന്ന ഇയാള്‍ അവരെ വിവാഹം കഴിക്കാനായി മകളെ ബന്ധുവിന്റെ സഹായത്തോടെ ശ്വാസം മുട്ടിച്ചു കൊന്നിരുന്നു.ഈ മാസം 11 നാണ് മകളെ ഇവര്‍ കൊലപ്പെടുത്തിയത്. അനന്തരവനായ സഞ്ജയിന് 30,000 രൂപ നല്‍കിയാണ് ഇവരെ കൊലപ്പെടുത്താന്‍ ഏര്‍പ്പാടാക്കിയത്.
സ്വാഭാവിക മരണമെന്ന് തോന്നത്തക്കവിധത്തില്‍ കൊലപ്പെടുത്താനായിരുന്നു നിര്‍ദ്ദേശം. മകള്‍ തനീഷയെ കൊലപ്പെടുത്തിയ ശേഷം സ്വാഭാവിക മരണമെന്ന് തോന്നുന്ന രീതിയില്‍ മൃതദേഹം വേഗം മറവു ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അയല്‍ക്കാര്‍ക്ക് സംശയമുണ്ടാകുകയും അവര്‍ പോലീസിലറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതായി കണ്ടെത്തി. ഇയാളോട് പരാതി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറാവാതെ വന്നതോടെ പൊലീസിന് സംശയം തോന്നി .
കൂടാതെ ഇയാള്‍ ഒളിവില്‍ പോകുകയും ചയ്തു. പിന്നീട് ഇയാളെ പിടികൂടിയപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മറ്റു രണ്ടു മക്കളെ കൂടി കൊലപ്പെടുത്താന്‍ ഏല്‍പ്പിച്ച സംഭവവും പുറത്തായി. ഇയാള്‍ പണം നല്‍കിയ സഞ്ജയ് കുറ്റം സമ്മതിച്ചു.
ഇരുവരും ചേര്‍ന്നാണ് മകളെ കൊലപ്പെടുത്തിയത്. ധരം വീര്‍ എന്ന ഇയാളെ വിവാഹം കഴിക്കണമെങ്കില്‍ മക്കളെ ഒഴിവാക്കണം എന്ന കാമുകിയുടെ നിര്‍ദ്ദേശമാണ് ഇയാളെ ഈ കടും കൈ ചെയ്യാന്‍ പ്രേരിപ്പിച്ചത്.