ദുബായ്: ഗള്‍ഫില്‍ വിസിറ്റ് വിസയലെത്തി അനാശാസ്യം നടത്തുന്നവരുടെ എണ്ണം പെരുകുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ മാര്‍ഗ്ഗത്തിലൂടെ ലക്ഷങ്ങളുടെ വരുമാനം ഒരു മാസം കൊണ്ട് തന്നെ ഉണ്ടാക്കുന്ന നിരവധി മലയാളി വനിതകളാണുള്ളതെന്നാണ് പുതിയ റിപ്പോര്‍ട്ട്.കൂടാതെ ഇത്തരം ഇടപാടുകാരെ ഗള്‍ഫിലെത്തിക്കാന്‍ നിരവധി ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നും ഇത്തരം അനാശാസ്യത്തിനായി ആഴ്ചയില്‍ 15 പേര്‍ ഗള്‍ഫില്‍ എത്തപ്പെടുന്നതായും ഒരാളെ എത്തിക്കുന്ന ആള്‍ക്ക് എട്ടുലക്ഷം രൂപ ലഭിക്കുമെന്നും റിപ്പോര്‍ട്ട് .നേരത്തെ ദരിദ്രരായ കുടുംബങ്ങളിലുള്ളവരാണ് പോകുന്നതെങ്കില്‍ ഇപ്പോള്‍ വിദ്യാസമ്പന്നരും വന്‍കിടക്കാരുമാണ്
അനാശാസ്യത്തിനായി ഗള്‍ഫില്‍ എത്തുന്നതെന്നും സൂചനയുണ്ട്.സാധാരണ സ്ത്രീകള്‍ കൂടാതെ പ്രമുഖ സിനിമാ നടിമാരും ഇത്തരം മാംസ കച്ചവടത്തിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
എല്ലാവരും പോകുന്നത് സന്ദര്‍ശക വിസയില്‍.ഒരാളെ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ ഗള്‍ഫിലെത്തിച്ചാല്‍ എട്ടു ലക്ഷം രൂപ കിട്ടുമത്രെ. ഇതിന് വേണ്ടി വന്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലും ഹൈദരാബാദിലും,ബങ്ങലൂരുവിലും പ്രത്യേക സംഘം ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.ദുബായ് കേന്ദ്രമായാണ് ഇത്തരം അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ബാക്കി എല്ലാ ജിസിസിയിലും ശൃംഖലയുണ്ടത്രെ.യാത്രക്കിടെ പിടിക്കപ്പെട്ടാല്‍ രക്ഷപ്പെടാന്‍ ഇവര്‍ക്ക് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ട്. വീട്ടുജോലിക്ക് എന്ന പേരിലാണ് മുമ്പ് ഇത്തരത്തില്‍ സ്ത്രീകളെ കൊണ്ടുപോയിരുന്നത്.എന്നാല്‍ ഇപ്പോള്‍ ബോധപൂര്‍വം തന്നെയാണ് പലരും പോകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം ജോലി അന്വേഷിക്കാനെന്ന പേരില്‍ സന്ദര്‍ശക വിസയിലൂടെ ഗള്‍ഫിലെത്തിയുള്ള അനാശാസ്യം വ്യാപകമാകുന്നത് കനത്ത സുരക്ഷാ ഭീഷണിക്ക് കാരണമാകുമെന്ന് ആശങ്കശക്തമായിട്ടുണ്ട്. ഈ സാഹചര്യങ്ങള്‍ ചൂഷണം ചെയ്ത് തീവ്രവാദ രാജ്യദ്രോഹ പശ്ചാത്തലമുള്ള കുറ്റവാളികള്‍ രക്ഷപ്പെട്ടേക്കുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. രാജ്യത്തെ കൊടുംകുറ്റവാളികളില്‍ ചിലരെങ്കിലും.
ഇതിന്റെ മറവില്‍ വിദേശത്തേക്ക് രക്ഷപ്പെടാനുള്ള സാധ്യതയാണ് അന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാണിക്കുന്നത്. ഏതായാലും പുതിയ ‘ചവിട്ടിക്കടത്ത്’ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന റിപ്പോര്‍ട്ട് ഇന്റലിജന്‍സ് ഏജന്‍സികള്‍ ഉന്നതതലത്തിലേക്ക് കൈമാറിയതായാണ് വിവരം.