പ്രണയിച്ച് വിവാഹിതരായ യുവ ദമ്പതികള്‍ ആത്മഹത്യ ചെയ്തു, ഇരുവരും തൂങ്ങിമരിച്ചത് യുവാവിന്റെ അമ്മയ്ക്ക് യുവതി വാട്‌സ് ആപ്പില്‍ സന്ദേശം അയച്ചതിന് ശേഷം

13

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ യുവ ദമ്പതികളെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വിവരം സൂചിപ്പിച്ച് മരണത്തിനു തൊട്ടുമുന്‍പ് അടുത്ത ബന്ധുവിന് വാട്സ്ആപ് സന്ദേശവും അയച്ചു. പ്രണയ വിവാഹിതരായ ഇവര്‍ ഏറെ സന്തുഷ്ട ജീവിതമാണ് നയിച്ചിരുന്നതെന്നും സാമ്പത്തിക പ്രശ്നങ്ങള്‍ ഒന്നും അലട്ടിയിരുന്നില്ലെന്നും വീട്ടുകാര്‍ പറയുന്നു.

ഡല്‍ഹി ഗോവിന്ദ്പുരിയിലാണ് ഞായറാഴ്ച പുലര്‍ച്ചെ ദമ്പതികളായ മോഹിത് ബാഗ്ഗ (30), അര്‍പിത ബാഗ്ഗ (28) എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണവിവരം അറിയിച്ച് പുലര്‍ച്ചെ 4.45ന് മോഹിതിന്റെ അമ്മയുടെ മൊബൈലിലേക്ക് അര്‍പിതയുടെ മൊബൈലില്‍ നിന്നൂം വാട്സ്ആപ് സന്ദേശം അയച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇത് കാണാനും പ്രതികരിക്കാനും വൈകിയിരുന്നു. സന്ദേശം അറിഞ്ഞ് ഇവരുടെ അപ്പാര്‍ട്ട്മെന്റില്‍ എത്തിയെങ്കിലും ദമ്പതികള്‍ അതിനകം ഈ ലോകത്തോട് വിടപറഞ്ഞിരുന്നു.

Advertisements

ഇരുവീട്ടുകാരുടെയും അനുമതിയോടെ രണ്ടു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. മരണത്തിന് എന്തെങ്കിലും കാരണം ഉണ്ടോയെന്ന് പരിശോധിക്കുകയാണ് പോലീസ്. ഒരു സൂചനയും നല്‍കാതെയാണ് ഇവര്‍ മറഞ്ഞത്. അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ മൂന്നു മാസമായി ഡല്‍ഹിയിലെ ഒരു സ്പോര്‍ട്സ് ഇവന്റ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു മോഹിത്. ന്യുസിലാന്‍ഡില്‍ പഠനം പൂര്‍ത്തിയാക്കിയാണ് മോഹിത് ജോലിയില്‍ പ്രവേശിച്ചത്. ദക്ഷിണ ഡല്‍ഹിയില്‍ ഒരു ജ്വല്ലറി നടത്തുകയാണ് മോഹിതിന്റെ പിതാവ്. അര്‍പിതയുടെ കുടുംബം ബനാറസിലാണ് താമസം.

വാട്സ്ആപ് സന്ദേശം ശ്രദ്ധയില്‍പെട്ടതോടെ അപ്പാര്‍ട്ട്മെന്റില്‍ എത്തിയ വീട്ടുകാര്‍ വാതില്‍ തുറന്നുനോക്കുമ്പോള്‍ മോഹിത് തൂങ്ങിമരിച്ച നിലയിലും അര്‍പിത നിലത്ത് മരിച്ച് കിടക്കുന്ന നിലയിലുമായിരുന്നു. സമീപം ഒരു ദുപ്പട്ടയും കിടന്നിരുന്നു. ബെഡ് ഷീറ്റിലാണ് മോഹിത് തൂങ്ങിനിന്നിരുന്നത്.

കുരുക്ക് മുറുകിയ പാട് അര്‍പിതയുടെ കഴുത്തിലുണ്ടായിരുന്നു. തൂങ്ങിയ ഇവര്‍ പിന്നീട് ദുപ്പട്ട അഴിഞ്ഞ് നിലത്തുവീണതാണെന്ന് കരുതുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലെ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു

Advertisement