കോട്ടയം: കൂട്ടകാരിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിയ പെണ്‍കുട്ടിയെ മയക്കികിടത്തിയ ശേഷം പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയി ലാണ് സംഭവം 14 ഗര്‍ഭിണിയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട സ്വദേശിയായ അഖിലി (18)നെയാണ് ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു.
14 കാരിയുടെ കൂട്ടുകാരിയുടെ പിറന്നാൾ ആഘോഷത്തിന് എത്തിയപ്പോൾ നൽകിയ ജ്യൂസിൽ മയക്കു മരുന്ന് നൽകി പിഡിപ്പിച്ചതാണെന്ന് പെണ്‍കുട്ടി ശാസ്താംകോട്ട പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം -ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടി കൂട്ടുകാരിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. ഈ സമയം കൂട്ടുകാരിയുടെ സഹോദരനായ അഖിൽ ജ്യൂസ് നൽകിയിരുന്നു. എന്നാൽ തനിക്ക് നൽകിയ ജ്യൂസിൽ മയക്കു മരുന്ന് നൽകി പീഡിപ്പിച്ചതാകാം ഗർഭിണിയാകാൻ കാരണമെന്നാണ് പെണ്‍കുട്ടി പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു.
എന്നാൽ അഖിൽ എന്ന യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്ന് കേസ് അന്വേഷിച്ച ശാസ്താംകോട്ട എസ്ഐ എ നൗഫല്‍ പറഞ്ഞു. നാലര മാസം ഗർഭിണിയായ പെണ്‍കുട്ടി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സ്കൂൾ അവധി സമയമായതിനാൽ പെണ്‍കുട്ടിയുടെ മാതാവിന്‍റെ ചെങ്ങന്നൂരിലുള്ള വസതിയിലായിരുന്നു പെണ്‍കുട്ടി. കഴിഞ്ഞ ദിവസം കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ചെങ്ങന്നുർ ഗവണ്‍മെന്‍റ് ആശുപത്രിയിൽ എത്തിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്.
തുടർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കായി എത്തിയത്. 14 കാരി ഗർഭിണിയായി ചികിത്സ തേടിയെത്തിയ വിവരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം പോലീസിനെ അറിയിച്ചു.
തുടർന്ന് ശാസ്താംകോട്ട സിഐ വിഎസ് പ്രശാന്ത്, എസ്ഐ എ നൗഫല്‍ എന്നിവർ ഇന്നലെ രാവിലെ തന്നെ ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും, വൈകിട്ടോടെ യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.