പുത്തനത്താണി: സാമൂഹ്യ മാധ്യമങ്ങള്‍ വഴി സമൂഹത്തില്‍ മത വിദ്വേഷം സൃഷ്ടിക്കുന്ന പോസ്റ്റര്‍ പ്രചരിപ്പിച്ച അധ്യാപകനെ സസ്‌പെന്റ് ചെയ്തു. മാറാക്കര വിവിഎം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗം മലയാളം അധ്യാപകനായ പിബി ഹരിലാലിനെയാണ് സ്‌കൂള്‍ മാനേജര്‍ സസ്‌പെന്റ് ചെയ്തത്.
കാശ്മീരില്‍ എട്ടു വയസ്സുകാരിയെ ആര്‍എസ്എസുകാര്‍ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് കുട്ടിയെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റ് ഫെയ്‌സ് ബുക്കില്‍ ഇയാള്‍ ഷെയര്‍ ചെയ്തത്.തുടര്‍ന്ന് ഇയാള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുകയും നാട്ടുകാര്‍ ഒന്നിച്ച് കാടാമ്പുഴ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കൂടാതെ അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ഇന്നലെ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് സ്‌കൂള്‍ മാനേജര്‍ അധ്യാപകനെ സസ്‌പെന്റ് ചെയ്ത് ഉത്തരവിറക്കിയത്. നേരിട്ടും ഫോണ്‍ മുഖേനെയും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടിയെന്ന് മാനേജര്‍ പറഞ്ഞു. അധ്യാപകന്‍ സ്‌കൂളില്‍ പ്രവേശിക്കുന്നത് സ്‌കൂളിന്റെ സമാധാനന്തരീക്ഷം തടസ്സപ്പെടുന്ന സാഹചര്യത്തിലാണ് നടപടിയുണ്ടായത്.കഴിഞ്ഞ ദിവസം പി ടി എ കമ്മറ്റി യോഗം ചേര്‍ന്ന് അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.