കോഴിക്കോട്: കച്ചവടത്തിന് കാശു വാങ്ങി പറ്റിച്ച മൂന്ന് മലയാളികളെ തേടി അറബി കേരളത്തില്‍. പങ്കാളികളായ തിക്കോടി സ്വദേശികള്‍ 1 കോടി 15 ലക്ഷം രൂപ പറ്റിച്ചു എന്ന പരാതിയുമായാണ് അറബി കുവൈറ്റില്‍ നിന്ന് കോഴിക്കോടെത്തിയത്. 35 വര്‍ഷത്തോളം കുവൈറ്റില്‍ തന്റെ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന മലയാളി കുഞ്ഞുമുഹമ്മദ് കച്ചവടത്തിന്റെ പേരില്‍ വഞ്ചിച്ചെന്നാണ് അറബി മുജീബ് അല്‍ദോസരി ആരോപിക്കുന്നത്.
മൂന്ന് മലയാളികളും അറബിയും ചേര്‍ന്നാണ് കോഴിക്കോട് തിക്കോടിയില്‍ ബിസിനസ് തുടങ്ങിയത്. ഫര്‍ണിച്ചര്‍ കച്ചവടത്തിനായി എഴുപത്തിയഞ്ച് ലക്ഷം രൂപയും റിയല്‍ എസ്റ്റേറ്റ് ബിസിനസിനായി ഒരു കോടി 50 ലക്ഷം രൂപയും അല്‍ദോസരി നല്‍കി. പിന്നീട് 75 ലക്ഷം രൂപകൂടി ആവശ്യപ്പെട്ടതോടെ റിയല്‍ എസ്റ്റേറ്റ് ബിസിനസിനില്ലെന്നും പണം തിരിച്ച് വേണമെന്നും അറബി ആവശ്യപ്പെട്ടു.
Advertisements
Advertisement