ആലപ്പുഴ ബീച്ചില്‍ നവവധുവിനെ കടന്നു പിടിച്ച്‌ വസ്ത്രങ്ങള്‍ വലിച്ചു കീറിയ സംഭവം, നാല് പേര്‍ കസ്റ്റഡിയില്‍

53

കഴിഞ്ഞ ദിവസമാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച് ആലപ്പുഴ ബീച്ചില്‍ വെച്ച് നാല് യുവാക്കള്‍ ചേര്‍ന്ന് നവവധുവിന്‍റെ വസ്ത്രം വലിച്ചു കീറുകയും ഭാര്‍ത്താവിനെ ആക്രമിക്കുകയും ചെയ്തത്. മുതുകളും ആറാട്ടുപുഴ വലിയഴീക്കലില്‍ വെച്ചായിരുന്നു സംഭവം. യുവതിയേയും ഭര്‍ത്താവിനേയും ആക്രമിച്ച സംഘത്തില്‍ ഉള്‍പ്പെട്ട നാല് പേര്‍ പോലീസ് കസ്റ്റഡിയിലാണ്.

സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പേര്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചതിനിടെ ഗുണ്ടായിസത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. യുവതിയോടും കുടുബത്തോടും
നാല് സ്ത്രീകളും ഒന്നര വയസുള്ള കുട്ടിയും രണ്ട് യുവാക്കളും അടങ്ങുന്ന കുടുംബത്തോടായിരുന്നു യുവാക്കളുടെ ക്രൂരത.കടപ്പുറത്ത് പോളയില്‍ ചൂണ്ടയിടുന്ന ഭര്‍ത്താവിന് അരികിലേക്ക് ഒന്നര വയസ്സുള്ല കുഞ്ഞുമായി യുവതി നടന്നു വരുന്നതിനിടെയാണ് അക്രമി സംഘം യുവതിയെ തടഞ്ഞു നിര്‍ത്തിയത്.

Advertisements

സംഘത്തിലെ ഒരാള്‍ യുവതിയെ കടന്നു പിടിച്ചതോടെ യുവതിയുടെ ഭര്‍ത്താവും സഹോദരനും ഇടപെട്ടു. ചോദ്യം ചെയ്ത ഇരുവരേയും യുവാക്കള്‍ ആക്രമിച്ചു. ഒപ്പം കുഞ്ഞിന്‍റെ കഴുത്തിലുള്ള മാലയും സംഘം പൊട്ടിച്ചെടുത്തു. ആറ് പേര് ഉള്‍പ്പെടുന്ന സംഘമാണ് ആക്രമണം നടത്തിയത്.

അക്രമി സംഘം മത്സ്യം കുത്തിയെടുക്കുന്ന കമ്പി ഉപയോഗിച്ച് ഇരുവരേയും കുത്തുകയും ചെയ്തു. പേടിച്ചുപോയ കുടുംബം അവിടെ നിന്ന് രക്ഷപ്പെടാന്‍ ഒരുങ്ങിയതോടെ പ്രതികരിച്ചതിന് മാപ്പ് പറഞ്ഞ് പോയാല്‍ മതിയെന്ന് സംഘം ഭീഷണിപ്പെടുത്തി. ഗത്യന്തരമില്ലാതെ കുടുംബം അവിടെ നിന്ന് വേഗം കാറില്‍ കയറി തിരിച്ചു.

എന്നാല്‍ കലി അടങ്ങാത്ത അക്രമി സംഘം ഫോണില്‍ വിളിച്ചു പറഞ്ഞ് കൊച്ചിയില്‍ ജട്ടി പാലത്തില്‍ ഇവര്‍ സഞ്ചരിച്ച വാഹം ചിലരെ കൊണ്ടു തടയിപ്പിച്ചു.തുടര്‍ന്ന് എന്തായാലും കേസാകും എന്നാല്‍ ഇത് കൂടി ചേര്‍ത്ത് കേസ് കൊടുത്തേക്ക് എന്ന് പറഞ്ഞ് യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ച് കീറിയത്. യുവാവിനെ പിടിച്ച് നിര്‍ത്തിയിരുന്നവരും യുവതിയെ ഉപദ്രവിച്ചു.

ഇവരെ ജട്ടിയില്‍ തടഞ്ഞ് നിര്‍ത്തുന്നതിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കുടുംബാംഗങ്ങള്‍ക്ക് നേരെ യുവാക്കളുടെ സംഘം പാഞ്ഞടുക്കുന്നതും യുവതിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തുന്നതും ആക്രമിക്കുന്നതുമെല്ലാം വീഡിയയോയില്‍ വ്യക്തമാണ്.

അതേസമയം സംഘം ചേര്‍ന്ന് കുടുംബാംഗങ്ങളെ ആക്രമിക്കുമ്പോള്‍ തടിച്ചു കൂടിയ നാട്ടുകാര്‍ നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ പകര്‍ത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. ആരും തന്നെ സംഭവത്തില്‍ ഇടപെടുന്നുമില്ല.സംഭവത്തില്‍ നാല് പേര്‍ പോലീസ് പിടിയിലാണ്. വലിയഴീക്കല്‍ കരിയില്‍ കിഴക്കതില്‍ അഖില്‍ (19), തറയില്‍ക്കടവ് തെക്കിടത്ത് അഖില്‍ ദേവ് (18), കരുനാഗപ്പള്ളി അമ്പാടിയില്‍ ശ്യാം (20), സഹോദരന്‍ ശരത് (20) എന്നിവരാണ് അറസ്റ്റിലായത്.

Advertisement