കാണാതായ എട്ടുവയസ്സുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍, തട്ടിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

15

ലാഹോര്‍: വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയി എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വ്യാപക പ്രതിഷേധം. പഞ്ചാബ് പ്രവിശ്യയില്‍ പ്രതിഷേധം അക്രമാസ്‌കതമായതോടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. പോലീസ് വെടിവെപ്പിലാണ് മരണം. കസൂര്‍ ജില്ലയിലെ വീട്ടില്‍ നിന്ന് കഴിഞ്ഞയാഴ്ചയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. പ്രതി കുട്ടിയെ കടത്തിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Advertisements

അന്വേഷണത്തൊടുവില്‍ കഴിഞ്ഞ ദിവസമാണ് മാലിന്യ കൂമ്പാരത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗത്തിനിരയായാണ് മരണമെന്ന് വ്യക്തമായി. മാതാപിതാക്കള്‍ തീര്‍ത്ഥാടനത്തിന് പോയപ്പോള്‍ പെണ്‍കുട്ടി ബന്ധുക്കള്‍ക്കൊപ്പമായിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നാലുപേരെ പിടികൂടിയിട്ടുണ്ട്. പോലീസിന്റെ അനാസ്ഥ സംബന്ധിച്ച പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രതിഷേധം അക്രമാസക്തമായത്. സംഭവത്തില്‍ പ്രതിഷേധിച്ച് കസൂര്‍ നഗരത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. ജനക്കൂട്ടം പോലീസ് സ്റ്റേഷന് നേരേ കല്ലെറിഞ്ഞതോടെയാണ് വെടിവെയ്പ്പ് ഉണ്ടായത്.

Advertisement