വിവാഹ ശേഷവും 2 കാമുകന്‍മാരുമായി ലൈംഗിക ബന്ധം അടക്കം വഴിവിട്ട അവിഹിതം, തടസ്സമായപ്പോള്‍ ഭര്‍ത്താവിനെ കാമുകന്‍മാരെ ഉപയോഗിച്ച് കൊന്നു തള്ളി, ഒരു 19 കാരി ചെയ്ത ക്രൂരത ആരെയും ഞെട്ടിക്കുന്നത്

32

തന്റെ വഴിവിട്ട അവിഹിത ബന്ധങ്ങള്‍ക്ക് തടസ്സമാകുമെന്ന് കരുതി ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ ഭാര്യ ഉപയോഗിച്ചത് കാമുകന്മാരെ. രാജസ്ഥാനിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.കാമുകന്മാരെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ഉദയ്പൂരിനടുത്തുള്ള ചോട്ട ഭോയ്‌വാഡയെന്ന ഗ്രാമത്തിലാണ് വ്യാഴാഴ്ച രാവിലെ വിനോദ് എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് റോഡിലായിരുന്നു വിനോദിനെ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്.

Advertisements

ശരീരമാകെ മുറിവുകളോടെ മൃതദേഹം തിരിച്ചറിയാന്‍ പോലും പറ്റാത്ത നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയായ 19 കാരിമോണിക്കയും യുവതിയുടെ രണ്ട് കാമുകന്‍മാരായ ദുര്‍ഗേഷും കപിലും പിടിയിലാകുന്നത്. വിനോദിനെ വിവാഹം കഴിക്കുന്നതിന് മുന്‍പ് യുവതിയുടെ സ്വന്തം നാട്ടില്‍ വെച്ചാണ് മോണിക്കയ്ക്ക് ദുര്‍ഗേഷുമായുള്ള പരിചയം.

വിനോദിനെ കല്യാണം കഴിക്കുന്നതിന് മുന്നെ 12 ാം വയസ്സില്‍ മറ്റൊരു യുവാവുമായി ഒളിച്ചോടി മോണിക്ക മറ്റൊരു വിവാഹം കഴിച്ചതാണ്. എന്നാല്‍ കുറച്ചു കാലങ്ങള്‍ക്ക് ശേഷം ഈ യുവാവ് മോണിക്കയെ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷമായിരുന്നു ദുര്‍ഗേഷുമായുള്ള അടുപ്പം. ഇത് മനസ്സിലാക്കിയ യുവതിയുടെ വീട്ടുകാര്‍ മോണിക്കയെ വിനോദുമായി കല്യാണം കഴിപ്പിക്കുകയായിരുന്നു.

വിനോദിന്റെ വീട്ടില്‍ വെച്ചാണ് കപിലുമായി യുവതി പരിചയപ്പെടുന്നത്. വിനോദിന് തന്റെ അവിഹിത ബന്ധങ്ങളെ കുറിച്ച് സൂചന ലഭിച്ചെന്ന് മനസ്സിലാക്കിയ മോണിക്ക കാമുകന്‍മാരെ ഒപ്പം കൂട്ടി യുവാവിനെ വക വരുത്താന്‍ ഒരുങ്ങുകയായിരുന്നു. ഇതു പ്രകാരം ബുധനാഴ്ച രാത്രി കപില്‍ വാഹനം തകരാറായെന്ന് പറഞ്ഞ് വിനോദിനെ വീട്ടില്‍ നിന്നും വിജനമായ പ്രദേശത്തേക്ക് വിളിച്ച് വരുത്തുകയും ദുര്‍ഗേഷുമായി ചേര്‍ന്ന് യുവാവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.മൃതദേഹം പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ യുവാവിന്റെ മുഖത്ത് ഇവര്‍ ആസിഡ് ഒഴിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Advertisement