പയ്യന്നൂര്‍: യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് 17 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. ഇതിന്റെ പ്രതികാരമായി യുവാവിന്റെ സഹോദരിയെ 17 കാരനും സുഹൃത്തുക്കളും ചേര്‍ന്ന് പ്രതികാരമായി പീഡിപ്പിച്ചു. പയ്യന്നൂരിന് കിഴക്കുള്ള സ്ഥലത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 17 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതിന് ഒമ്ബതു വയസുകാരിയെ 17 കാരന് ഉള്‍പെടെ നാലു പേര് ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.
17 കാരനെ പ്രകൃതി വിരുദ്ധത്തിന് ഇരയാക്കി എന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് മറ്റു സംഭവങ്ങള്‍ മറനീക്കിയത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരന് മാസങ്ങളോളം 17കാരനെ പ്രകൃതിവിരുദ്ധത്തിന് ഇരയാക്കുകയായിരുന്നു. ഇതിനു ശേഷമാണ് 17കാരന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങിയത്.
17കാരന് വിവരം നല്‍കിയതിനെ തുടര്‍ന്നാണ് മറ്റു മൂന്നുപേര്‍ കൂടി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തന്നെ യുവാവ് പ്രകൃതിവിരുദ്ധത്തിന് ഇരയാക്കിയതാണ് തന്നെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പ്രേരണയായതെന്ന് 17കാരന് പോലീസിന് മൊഴി നല്കി. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയില്‍ നിന്നും മൊഴി ശേഖരിക്കുകയും കുട്ടി പയ്യന്നൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്ബാകെ മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രകൃതിവിരുദ്ധം, ലൈംഗികപീഡനം, അക്രമം എന്നീ സംഭവങ്ങളിലായി നാലു കേസുകള്‍ ചാര്‍ജ് ചെയ്തു.