പതിനേഴുകാരികളായ രണ്ടു പെണ്‍കുട്ടികള്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍, സമീപം ഇങ്ങനെ എഴുതിയ ഒരു കുറിപ്പും

21

ന്യൂഡല്‍ഹി: ട്രെയിന്‍ തട്ടി രണ്ടു പെണ്‍കുട്ടികളെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയില്‍ തുക്ബാദിനു സമീപത്തുള്ള റെയില്‍വേ ട്രാക്കിലാണ് പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത

വൈകുന്നേരം ആറു മണിയോടെയാണ് പെണ്‍കുട്ടികളെ ട്രെയിന്‍ തട്ടി റെയില്‍വേ ട്രാക്കില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയഇല്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പെണ്‍കുട്ടികളെ കണ്ടെത്തിയ റെയില്‍വേ ട്രാക്കിനു സമീപത്തു നിന്ന് ഇവരുടേതെന്ന് കരുതുന്ന ഒരു ബാഗില്‍ ക്ഷമിക്കണം അച്ഛാ.. എന്നു എഴുതിയ ഒരു കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

Advertisements

മരിച്ച ഒരു പെണ്‍കുട്ടിയുടെ മാതാവ് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് മരണപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി കടുത്ത നിരാശയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം രണ്ടു പെണ്‍കുട്ടികളും സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷ എഴുതിയവരായിരുന്നു. അതിനാല്‍ റിസല്‍ട്ടിനെ തുടര്‍ന്നുണ്ടായ നിരാശയാണോ മരണത്തിനു കാരണമായതെന്നും പോലീസ് സംശയിക്കുന്നു

Advertisement