അമ്മയുടേയും സഹോദരന്റേയും മുന്നിലിട്ട് പതിനൊന്നുകാരിയെ മൂവര്‍സംഘം ബലാല്‍സംഗം ചെയ്തു

44

ഭോപ്പാല്‍: അമ്മയേയും സഹോദരനേയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി നിര്‍ത്തിയ മൂവര്‍സംഘം പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്തു.ഞായറാഴ്ച പുലര്‍ച്ചെ അരങ്ങേറിയ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരകൃത്യം അരങ്ങേറിയത്.പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുലര്‍ച്ചെ ഒരു മണിയോടെയാണ് മൂവര്‍സംഘം ഇരച്ചു കയറിയത്.

പെണ്‍കുട്ടിയുടെ അമ്മയേയും 14 വയസ്സുകാരനായ സഹോദരനേയും രണ്ട് പേര്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി നിര്‍ത്തുകയും മൂന്നാമത്തെയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.

Advertisement