ന്യൂഡല്‍ഹി: അഞ്ചു പൊതുമേഖല ബാങ്കുകളില്‍ നിന്ന് കോടികളുടെ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയ റേട്ടോമാക്‌പെന്‍ കമ്പനി ഉടമ വിക്രം കോത്താരിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ബാങ്കുകളില്‍ നിന്ന് 800 കോടി രൂപ വായ്പ എടുത്ത വിക്രം കോത്താരി പണം തിരിച്ചടച്ചില്ലെന്നാണ് പരാതി. കോത്താരിയെ ചോദ്യം ചെയ്യുന്നതിനായി കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോയി.അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യുണിയന്‍ ബാങ്ക് എന്നിവയാണ് കോത്താരിക്ക് വായ്പ അനുവദിച്ചത്. യുണിയന്‍ ബാങ്കില്‍ നിന്ന് 485 കോടിയും അലഹബാദ് ബാങ്കില്‍ നിന്ന് 352 കോടിയുമാണ് അദ്ദേഹം വായ്പയെടുത്തത്. ഇത് ഇപ്പോള്‍ 3000 കോടി രൂപയായിട്ടുണ്ട്. ഇതിന്റെ പലിശ പോലും തിരിച്ചടക്കാന്‍ കോത്താരി തയാറായില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്കുകള്‍ നല്‍കിയ പരാതിയില്‍ കോത്താരിയെ ചോദ്യം ചെയ്യാനായി സി.ബി.ഐ കസ്റ്റഡിയിലെടുത്തിരുന്നു.അതിനിടെ, വിക്രം കോത്താരി നാടുവിട്ടുവെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ കാണ്‍പൂരിലുണ്ടെന്നും വായ്പ പ്രശ്‌നം പരിഹരിക്കാന്‍ ബാങ്കുകളുമായി ചര്‍ച്ച നടത്തുകയാണെന്നും കോത്താരി അറിയിച്ചിരുന്നു. പാന്‍ പരാഗ് കമ്പനി ഉടമ ദീപക് കോത്താരിയുടെ സഹോദരനാണ് വിക്രം കോത്താരി.തൊണ്ണൂറുകളിലാണ് കുടുംബ ബിസിനസ്സ് രണ്ടായി പിരിഞ്ഞ് വിക്രം കോത്താരി റേട്ടോമാക് തുടങ്ങിയത്
ബാങ്ക് തട്ടിപ്പ് : റേട്ടോമാക്‌പെന്‍ കമ്പനി ഉടമ വിക്രം കോത്താരി അറസ്റ്റില്‍…
Advertisement