ആമസോണിന് എട്ടിന്റെ പണി, ഒമ്പത് ലക്ഷം വിലയുള്ള കാനോനിന്റെ ക്യാമറ അബദ്ധത്തിൽ വിറ്റത് 6500 രൂപയ്ക്ക്

47

സാധനങ്ങളുടെ ഓഫർ വിൽപ്പനയിൽ ഓൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോണിന് വൻ അബദ്ധം പറ്റിയതായി റിപ്പോർട്ട്. ഓഫർ വിൽപ്പനയായ പ്രൈം ഡേ സെയിലിനിടെയാണ് കമ്പനിക്ക് എട്ടിന്റെ പണികിട്ടിയത്. ലക്ഷങ്ങൾ വിലയുള്ള ക്യാമറകൾ കുറഞ്ഞ വിലക്ക് പ്രൈം ഡേ സെയിലിൽ ആമസോൺ അബദ്ധത്തിൽ വിറ്റു.

ഒമ്പത് ലക്ഷം വിലയുള്ള കാനോനിന്റെ ഇഎഫ് 800 എന്ന ക്യാമറയാണ് 6500 രൂപക്ക് ആമസോൺ ഓഫർ സെയിലിൽ വിറ്റത്. ഇതിന് പുറമേ സോണി, ഫുജിഫിലിം കമ്പനികളുടെ ക്യാമറകളും അവശ്വസനീയമായ വിലയിലാണ് ആമസോൺ വിറ്റത്. കുറഞ്ഞ വിലയിൽ ക്യാമറകൾ വാങ്ങിയെന്ന് വ്യക്തമാക്കി ആമസോൺ ഉപയോക്താക്കൾ രംഗത്തെത്തിയതോടെയാണ് ഓഫർ വിൽപനയുടെ വിവരം എല്ലാവരും അറിഞ്ഞത്.

Advertisements

ആമസോൺ ഉടമ ജെഫ് ബെസോസിന് നന്ദിയറിച്ചാണ് പല ഉപഭോക്താക്കളും വില കൂടിയ ക്യാമറ ലഭിച്ച വിവരം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈ 15,16 തീയതികളിലായിരുന്നു ആമസോണിന്റെ ഓഫർ സെയിൽ. ക്യാമറകൾക്ക് പുറമേ മറ്റ് പല ഉൽപന്നങ്ങൾക്കും ആമസോൺ വിലക്കുറവിലാണ് ഓഫർ സെയിലിൽ വിറ്റത്.

Advertisement