എനിക്ക് വസ്ത്രങ്ങള്‍ തേച്ച് തരുമ്പോള്‍ ഞാന്‍ സ്ഥിരം ചോദിക്കുമായിരുന്നു; സ്റ്റാര്‍ മാജിക്കിലെ സാദ് മരണപ്പെട്ടു , ഓര്‍മകള്‍ പങ്കുവെച്ച് ടിനി ടോം

288

സ്റ്റാർ മാജിക്കിന്റെ കോസ്റ്റിയൂമർ സാദ് മരണപ്പെട്ടു. എറണാകുളത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തിലായിരുന്നു മരണം. സോഷ്യൽ മീഡിയ വഴി ബിനീഷ് ബാസ്റ്റിൻ, ടിനി ടോം ആണ് ഈ മരണവാർത്ത അറിയിച്ചത്. സ്റ്റാർ മാജിക്കിൽ മാത്രമല്ല, കോമഡി ഉത്സവത്തിൽ സാദ് കോസ്റ്റിയൂമറായി പ്രവൃത്തിച്ചിട്ടുണ്ട്.

Advertisements

‘സ്റ്റാർ മാജിക് ഷോയിലെ കോസ്റ്റിയൂമർ സാദ് നമ്മെ വിട്ടുപിരിഞ്ഞു. രാവിലെ എറണാകുളത്തുണ്ടായ ബൈക്ക് അപകടത്തിലാണ് അന്ത്യം സംഭവിച്ചത്’ എന്നാണ് ബിനീഷ് ബാസ്റ്റിൻ എഴുതിയത്.

സാദിന് ഒപ്പമുള്ള ഓർമകളാണ് ടിനി ടോം തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

‘എനിക്ക് ഷൂട്ടിന് വസ്ത്രങ്ങൾ തേച്ച് വൃത്തിയായി കൊണ്ടു തരുമ്പോൾ ഞാൻ സ്ഥിരം ചോദിക്കുമായിരുന്നു, നീ സുന്ദരനാണ് നിനക്ക് അഭിനയിച്ചുകൂടേ എന്ന്. മോനേ..’ എന്ന് വിളിച്ചുകൊണ്ടാണ് ടിനിയുടെ പോസ്റ്റ്. പോസ്റ്റുകൾക്ക് താറെ സാദിന് ആദരാഞ്ജലികൾ അർപ്പിച്ച് നിരവധി പേരാണ് എത്തുന്നത്.

Advertisement