എട്ടുമാസം ഗര്‍ഭിണിയായിരുന്നു, സീരിയല്‍ നടി പ്രിയ അന്തരിച്ചു; വേദനയോടെ കിഷോര്‍ സത്യ

728

സീരിയൽ നടിയും ഡോക്ടറുമായ പ്രിയ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. വിവാഹത്തിന് പിന്നാലെ അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത പ്രിയ എട്ടുമാസം ഗർഭിണിയായിരുന്നു. നടൻ കിഷോർ സത്യയാണ് പ്രിയയുടെ മരണവാർത്ത സോഷ്യൽ മീഡിയ വഴി അറിയിച്ചത്. അദ്ദേഹം പങ്കുവെച്ച പോസ്റ്റും ഇപ്പോൾ ശ്രദ്ധ നേടുന്നു.

Advertisements

‘മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോ പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ഐസിയുവിലാണ്. മറ്റു ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയതാണ്. അവിടെ വച്ച് പെട്ടന്ന് കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയായിരുന്നു’, കിഷോർ സത്യ ഫേസ്ബുക്കിൽ കുറിച്ചു.

‘ഏക മകളുടെ മരണം ഉൾകൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. ആറ് മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്‌നേഹ കൂട്ടാളിയായി നിന്ന ഭർത്താവിന്റെ വേദന… ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച മനസ്സിൽ സങ്കട മഴയായി. എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും…. വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി’,

‘മനസ് ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നു… ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ… രഞ്ജുഷയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറും മുൻപ് അടുത്ത ഒന്നുകൂടി… 35 വയസ് മാത്രമുള്ള ഒരാൾ ഈ ലോകത്തുനിന്ന് പോകുമ്പോൾ ആദരാജ്ഞലികൾ എന്ന് പറയാൻ മനസ് അനുവദിക്കുന്നില്ല… ഈ തകർച്ചയിൽ നിന്നും പ്രിയയുടെ ഭർത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും… അവരുടെ മനസുകൾക്ക് എല്ലാം സഹിക്കാനുള്ള ശക്തിയുണ്ടാവട്ടെ…’, കിഷോർ സത്യ കുറിച്ചു.

also read
അവര്‍ എന്നെക്കൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ചതാണ്, ഒട്ടും താത്പര്യമില്ലായിരുന്നു, ഇപ്പോള്‍ എന്റെ വരുമാന മാര്‍ഗം, യൂട്യൂബ് ചാനലിനെ കുറിച്ച് ഡിംപിള്‍ പറയുന്നു

 

Advertisement