ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പിന്റെ പ്രീമിയം മോട്ടോര്‍ സൈക്കിളായ എക്സ്ട്രീം 200ആര്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്നു. അടുത്തയാഴ്ചയോടു കൂടി 200 സിസി ശ്രേണിയില്‍ ഹീറോയുടെ പുതിയ പരീക്ഷണമായ വാഹനം ഇന്ത്യയിലുടനീളം ലഭ്യമാകും.
നേരത്തെ പശ്ചിമബംഗാള്‍, അസം, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് എക്സ്ട്രീം 200ആര്‍ ലഭ്യമായിരുന്നത്. 89,000 രൂപയാണ് വാഹനത്തിന്റെ വില. അടുത്ത ആഴ്ച മുതല്‍ രാജ്യത്തെ എല്ലാ ഡീലര്‍ഷിപ്പുകളിലേക്കും വാഹനം എത്തിത്തുടങ്ങും.
ഇന്ത്യന്‍ വിപണിയില്‍ 200 സിസി ശ്രേണിയില്‍ ഏറ്റവും വില കുറഞ്ഞ ബൈക്കാണിത്. 200 സിസി എഞ്ചിന്‍ കരുത്തുള്ള ബൈക്കുകളോട് മാത്രമല്ല 160-180 സിസി എന്‍ജിനോടുകൂടിയുള്ള ബൈക്കുകളോടും കിടപിടിക്കാന്‍ എക്സ്ട്രീം 200 ആറിന് സാധിക്കുമെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്.
ഇതേശ്രേണിയില്‍ നിരത്തിലെത്തുന്ന ടിവിഎസ് അപാച്ചെ ആര്‍ടിആര്‍ 200 ഫോര്‍ വിയുടെ വില 1.03 ലക്ഷം മുതലാണ്. 200 സിസി ബജാജ് പള്‍സറിന് 1.01 ലക്ഷം രൂപയുമാണ വില. 160 സിസി കരുത്തില്‍ നിരത്തിലെത്തുന്ന സുസുക്കി ജിക്സറിന്റെ വില 82, 400 ഉം അപാച്ചെ 160 ഫോര്‍ വിയുടെ വില 84, 500ഉം അണ്. അതുകൊണ്ട് തന്നെ 160-180 സിസി എഞ്ചിന്‍ കരുത്തില്‍ നിരത്തിലെത്തുന്ന വാഹനങ്ങള്‍ക്ക് എക്സ്ട്രീം 200ആര്‍ കനത്ത വെല്ലുവിളിയായിരിക്കും സൃഷ്ടിക്കുക.
ഡയമണ്ട് ഫ്രെയിം ഷാസിയെ അടിസ്ഥാനപ്പെടുത്തിയെത്തുന്ന ബൈക്കിന് മുന്നില്‍ 37 എംഎം ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോ ഷോക്ക് യൂണിറ്റുമാണുള്ളത്. 276എംഎം ഡിസ്‌ക് ബ്രേക്കാണ് മുന്നില്‍. പിന്നില്‍ 220എംഎം ഡിസ്‌കും.
17 ഇഞ്ച് അലോയ് വീലുകളില്‍ യഥാക്രമം 100/80 R17, 130/17 R17 യൂണിറ്റ് ടയറുകളാണുള്ളത്. 39.9 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
അധിക സുരക്ഷ നല്‍കാന്‍ ഓപ്ഷണലായി എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം) സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ഭാഗത്തുള്ള എയര്‍ വെന്റ്‌സ്, എല്‍ഇഡി പൈലറ്റ് ലൈറ്റോടുകൂടിയ മോണോ ഹാലജന്‍ ഹെഡ്‌ലാംമ്ബ്, എല്‍ഇഡി ടെയില്‍ ലാംമ്പ്, ഡ്യുവല്‍ ടോണ്‍ സീറ്റ്, മള്‍ട്ടി സ്‌പോക്ക് 17 ഇഞ്ച് വീല്‍, അനലോഗ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയാണ് 200 സിസി എക്‌സ്ട്രീമിന്റെ പ്രധാന സവിശേഷതകള്‍.
2062 എംഎം നീളവും 778 എംഎം വീതിയും 1072 എംഎം ഉയരവും 1338 എംഎം വീല്‍ബേസും 795 എംഎം സീറ്റ് ഹൈറ്റുമാണ് വാഹനത്തിനുള്ളത്. ഭാരം 148 കിലോഗ്രാം. 12.5 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. മണിക്കൂറില്‍ പരമാവധി 114 കിലോമീറ്ററാണ് വേഗത. 4.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗം കൈവരിക്കാനും സാധിക്കും.
കാര്‍ബ്യുറേറ്റഡ് പതിപ്പിലാണ് എക്‌സ്ട്രീം 200ആര്‍ വിപണിയില്‍ എത്തുക. ഏറ്റവും പുതിയ 200 സിസി എയര്‍ കൂള്‍ഡ് എഞ്ചിനാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഞ്ചിന് പരമാവധി 18.1 ബിഎച്ച്പി കരുത്തും 17.2 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. വാഹനത്തിന്റെ വിറയല്‍ കുറയ്ക്കാന്‍ പ്രത്യേക ഷാഫ്റ്റും എഞ്ചിനില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. ടിവിഎസ് അപാച്ചെ ആര്‍ടിആര്‍ 200, ബജാജ് പള്‍സര്‍ എന്‍എസ് 200 എന്നിവരാണ് ഹീറോ എക്സ്ട്രീം 200 ആറിന്റെ നിരത്തിലെ എതിരാളികള്‍.