‘ഞാനും എന്റെ ആളും ഞങ്ങളുടെ രണ്ട് രാജകുമാരന്മാരും’; രണ്ടാമത്തെ കുഞ്ഞിനൊപ്പമുള്ള സന്തുഷ്ട കുടുംബചിത്രം പങ്കുവെച്ച് ശാലു കുര്യൻ; സ്‌നേഹം വിതറി ആരാധകർ

540

മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം ശാലു കുര്യൻ ഈയടുത്താണ് രണ്ടാമത് ഒരു കുഞ്ഞിന് കൂടി ജന്മം നൽകിയത്. ഗർഭിണിയാണെന്ന കാര്യമൊന്നും സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കാതിരുന്ന താരം കുഞ്ഞ് ജനിച്ചതിന് ശേഷമാണ് വിശേഷങ്ങളൊക്കെ പങ്കുവെച്ച് എത്തിയത്. ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞിനൊപ്പമുള്ള തന്റെ സന്തുഷ്ട കുടുംബത്തെ പരിചയപ്പെടുത്തുകയാണ് ശാലു.

രണ്ടാഴ്ച മുൻപ് ജനിച്ച കുഞ്ഞും മൂത്തമകനും ഭർത്താവും ഒരുമിച്ചുള്ള കുടുംബ ചിത്രമാണ് ശാലു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

Advertisements

‘ഞങ്ങളുടെ കുഞ്ഞ് ലിയോണ്ടർ മെൽവിനെ എല്ലാവർക്കുമായി പരിചയപ്പെടുത്തുന്നു. അങ്ങനെ ഇതാണ് എന്റെ കുടുംബം. ഞാനും എന്റെ ആളും ഞങ്ങളുടെ രണ്ട് രാജകുമാരന്മാരും- അലിസ്റ്റർ മെൽവിനും ലിയോണ്ടർ മെൽവിനും’ എന്നാണ് ശീലു ചിത്രത്തിന് നൽകിയിരിക്കുന്ന മനോഹരമായ ക്യാപ്ഷൻ.

ALSO READ- ‘റോബിനോട് ഒറ്റയ്ക്ക് ഇരുന്ന് സംസാരിച്ചാൽ തെറ്റിദ്ധരിക്കപ്പെടുമെന്ന് പറഞ്ഞ ചേച്ചിയുടെ മനസ് ദുഷിച്ചത്, മാറേണ്ടത് നിങ്ങളുടെ ചിന്താഗതിയാണ്’; ധന്യയോട് പൊട്ടിത്തെറിച്ച് ദിൽഷ

ശാലുവിന്റെ ഭർത്താവ് മെൽവിൻ ഫിലിപ്പ് ഈ ഫോട്ടോയ്ക്കൊപ്പം കുഞ്ഞുങ്ങൾ ഒരുമിച്ചുള്ള മറ്റൊരു മനോഹര ചിത്രവും പങ്കുവച്ചിട്ടുണ്ട്. കുഞ്ഞിന്റെ ചിത്രം രണ്ടുപേരും പങ്കുവെച്ചെങ്കിലും ശാലുവിന്റെ ഗർഭവും പ്രസവവും എല്ലാം സോഷ്യൽ മീഡിയയിൽ ഇട്ട് ആഘോഷമാക്കാനൊന്നും ഇരുവരും മുതിർന്നിരുന്നില്ല.

പൊതുവെ സെലിബ്രിറ്റികൾ ഗർഭിണിയായാൽ ഓരോ മാസവും ഒപ്പം ഓരോ വിശേഷങ്ങളും കുഞ്ഞുങ്ങൾ ജനിച്ചാൽ അതിന്റെ കളിയും ചിരിയും എല്ലാം സോഷ്യൽമീഡിയയിലൂടെ ആഘോഷിക്കുന്നത് പതിവാണ്. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തയാവുകയായിരുന്നു ശാലു കുര്യൻ. ശാലു രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന് ശേഷമാണ് സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

ALSO READ- ‘എട്ട് വർഷത്തെ പരിചയം’; സാധാരണ വിവാഹമല്ലെന്ന് ധീരജ് പറഞ്ഞതിന് കാരണമുണ്ട്; ടൊവിനോയും നിവിൻ പോളിയും കസിനൻസായ ധീരജിന്റെ വിവാഹ വിശേഷങ്ങൾ

ചന്ദനമഴ എന്ന സീരിയലിലെ വർഷ എന്ന നെഗറ്റീവ് കഥാപാത്രത്തിലൂടെയാണ് ശാലു കുര്യൻ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നീട് തട്ടീം മുട്ടീം, എന്റെ മാതാവ് എന്നീ ടെലിവിഷൻ പരമ്പരകളിലൂടെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

സീരിയലിലെ നെഗറ്റീവ് കഥാപാത്രത്തിന്റെ പേരിൽ സൈബർ ആക്രമങ്ങളും ശാലുവിന് എതിരെ ഉണ്ടായിരുന്നു. വ്യാജവീഡിയോ പ്രചരിപ്പിച്ച് വരെ ചിലർ ശാലു കുര്യന് എതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെ എല്ലാം അതിജീവിച്ച് ശാലു ഇന്ന് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ കൂടിയാണ്. ആദ്യ പ്രസവത്തിന് ശേഷം അമിതവണ്ണം വെച്ചതും പിന്നീട് അത് കുറച്ചതുമെല്ലാം സംബന്ധിച്ച് ശാലു അമ്മമാർക്ക് വേണ്ടി പോസിറ്റീവ് വീഡിയോയും പങ്കുവച്ചിരുന്നു. ഇതും ഏറെ ശ്രദ്ധ നേടിയിരുന്നു.

Advertisement