മലയാളികൾക്ക് ഏറെ സുപരിചിതയായ തെന്നിനത്യൻ സിനിമാ സീരിയൽ നടിയായിരുന്നു ഐശ്വര്യ ഭാസ്‌കരൻ. മുൻകാല തെന്നിന്ത്യൻ സൂപ്പര് നടി ലക്ഷ്മിയുടെ മകൾ കൂടിയായ ഐശ്വര്യ. ബട്ടർഫ്ളൈസ്, നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളിൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയെത്തിയാണ് ഐശ്വര്യ ഭാസ്‌കരൻ മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടിയെടുത്തത്.
അതേ സമയം മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഹരിഹരൻ ചിത്രം ഒളിയമ്പുകൾ ആയിരുന്നു ഐശ്വര്യയുടെ ആദ്യ മലയാള സിനിമ. ജാക്ക്‌പോട്ട്, ബട്ടർഫ്‌ളൈസ്, നരസിംഹം, സത്യമേവ ജയതേ, ഷാർജ ടു ഷാർജ, പ്രജ, നോട്ട്ബുക്ക് തുടങ്ങി നിരവധി മലയാളം ചിത്രങ്ങളിൽ ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഐശ്വര്യ സജീവമായിരുന്നു. സീരിയൽ രംഗത്തും ഐശ്വര്യ സജീവമായിരുന്നു. മലയാളം, തെലുങ്ക്, തമിഴ് പരമ്പരകളിലെല്ലാം ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.
നിരവധി ടെലിവിഷൻ സീരിയലുകളിലും ഐശ്വര്യ അഭിനയിച്ചിരുന്നു. എന്നാൽ കുറച്ചുനാളുകളായി നടി വെള്ളിത്തിരയിൽ സജീവമല്ല. ഇപ്പോഴിതാ തനിക്ക് ജോലി ഒന്നുമില്ലെന്നും പണമില്ലെന്നും തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത് എന്നും വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഐശ്വര്യ. ഇനിയും സിനിമകൾ ചെയ്യാൻ താൽപര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐശ്വര്യ പറയുന്നു.
അതേസമയം, താരത്തിന്റെ ബാക്ക്ഗ്രൗണ്ട് അറിയാവുന്ന എല്ലാവരും തന്നെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞ് ഞെട്ടലിലാണ്. സിനിമ കുടുംബത്തിൽ ജനിച്ച് വളർന്ന ഐശ്വര്യ കന്നഡ സിനിമയിലൂടെ അരങ്ങേറി പിന്നീട് തെന്നിന്ത്യൻ ഭാഷകളിലെല്ലാം കഴിവ് തെളിയിച്ചിരുന്നു. മലയാളത്തിൽ മേഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർ താരങ്ങളുടെ ഭാഗ്യനായിക കൂടിയായിരുന്നു ഐശ്വര്യ.
ഇപ്പോഴിതാ നടൻ ജയറാമുമായുള്ള കുടുംബപരമായുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യ ഭാസ്‌കർ. ഫ്ളവേഴ്സ് ഒരു കോടി പരിപാടിയിൽ സംസാരിക്കവെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. നടിയുടെ സഹോദര തുല്യനാണ് ജയറാം. 2001 ൽ പുറത്ത് വന്ന ഷാർജ ടു ഷർജ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ സിനിമയുടെ ഷൂട്ടിങിനിടെ ജയറാമിന് ദേഷ്യം വന്ന സംഭവമുണ്ടായി എന്നും നടി വിവരിക്കുകയാണ്.
ചിത്രത്തിൽ ഐശ്വര്യയ്‌ക്കൊപ്പം നൃത്തം ചെയ്യാൻ ജയറാം വിസമ്മതിച്ചിരുന്നു. ഷാർജ ടു ഷാർജയിലെ പതിനാലാം രാവിന്റെ എന്ന് തുടങ്ങുന്ന ഗാനത്തിലാണ് ഐശ്വര്യയ്ക്ക് ഒപ്പം ജയറാം നൃത്തം ചെയ്യേണ്ടിയിരുന്നത്. ഈ പാട്ട് ഐശ്വര്യയ്ക്കായി വെച്ചിരുന്ന ഗാനമായിരുന്നു. നടി ചെയ്യാതെ വന്നപ്പോഴാണ് ആ പാട്ട് ജയറാം ഒറ്റയ്ക്ക് ചെയ്തത്.
ജയറാമുമായി അച്ഛന്റെ വഴിയിലുള്ള ബന്ധമാണ്. അൽപം ദൂരത്തുള്ള ബന്ധമാണ്. കസിൻ ബ്രദറായി വരുമെന്നും നടി പറഞ്ഞു. ബന്ധുക്കളാണെന്ന് ജയറാമിനും അറിയാമെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. സിനിമയുടെ ലൊക്കേഷനിൽ എത്തിയപ്പോഴാണ് ഈ ഗാനരംഗത്തിൽ കുറച്ച് റൊമാൻസ് വേണമെന്ന് അറിയുന്നത്. എന്റെ സ്വന്തം അനിയത്തിയോട് ഞാനെങ്ങനെ റൊമാൻസ് ചെയ്യും, നാണമില്ലേ നിങ്ങൾക്ക് എന്നായിരുന്നു ജയറാമേട്ടൻ അവരോട് ചോദിച്ചത്. അത് കട്ട് ചെയ്ത് കളയാനും പറഞ്ഞു.
ഞങ്ങളെ റൊമാന്റിക് ജോഡികളായി ഇട്ടത് തന്നെ ശരിയായില്ല. അതിനിടയിലാണ് ഈ ഡാൻസും. അപ്പോഴാണ് അവരൊക്കെ ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിയുന്നതെന്നും ഐശ്വര്യ വെളിപ്പെടുത്തി. സ്റ്റേജിൽ ഞങ്ങളൊന്നിച്ച് ഡാൻസ് ചെയ്തിട്ടുണ്ട്. പക്ഷേ സ്‌ക്രീനിൽ റൊമാൻസ് ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും താരം കൂട്ടിച്ചേർത്തു.
ഐശ്വര്യയുടെ അമ്മ പഴയകാല നടി ലക്ഷ്മിയുമായി വലിയ ബന്ധങ്ങളൊന്നും സൂക്ഷിക്കുന്നില്ലെന്ന് ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു. ചെറുപ്പം മുതലെ മുത്തശ്ശിക്കൊപ്പമായിരുന്നു ജീവിതം. ഇതിനിടെ സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് പ്രണയിച്ച് വിവാഹം ചെയ്തത്. ഈ ജീവിതം അധികകാലം നീണ്ടു പോയില്ല. മൂന്ന് വർഷത്തിന് ശേഷം വേർപിരിയുകയായിരുന്നു. ബന്ധം പിരിഞ്ഞുവെങ്കിലും ഭർത്താവും കുടംബവുമായി നല്ല ബന്ധമാണുള്ളതെന്നും മകളുടെ വിവാഹം ഒന്നിച്ച് ചേർന്നാണ് നടത്തിയതെന്നും ഐശ്വര്യ പറയുന്നു.