വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് മലയാളി കൂടിയായി നടി കീർത്തി സുരേഷ്. മുൻ കാല തെന്നിന്ത്യൻ നായിക മേനകയുടേയും നിർമ്മാതാവ് സുരേഷ്കുമാറിന്റെയും മകൾ കൂടിയായ കീർത്തി സുരേഷ് തെന്നിന്ത്യൻ സിനിമ ലോകത്ത് കൈനിറയെ ആരാധകരുള്ള താരം കൂടിയാണ്
ബാലതാരായി എത്തിയ നടി പിന്നീട് തെന്നിന്ത്യയിലെ സൂപ്പർ നായികയായി മാറുകയായിരുന്നു. മലയാളത്തിൽ കൂടെയാണ് സിനിമയിൽ എത്തിയതെങ്കിലും കീർത്തി തമിഴ്, തെലുങ്ക് ഭാഷകളിലാണ് സജീവം. അധികം മലയാള ചിത്രങ്ങൾ താരം അഭിനയിച്ചിട്ടില്ലെങ്കിലും കേരളത്തിലും താരത്തിന് ധാരാളം ആരാധകരാണ് ഉള്ളത്.
വാശി എന്ന സിനിമയാണ് ഇനി പുറത്ത് വരാനിരിക്കുന്ന കീർത്തി സുരേഷിന്റെ പുതിയ മലയാള ചിത്രം. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് നടി മലയാളത്തിൽ അഭിനയിക്കുന്നത്. രേവതി കലാമന്ദറിന്റെ ബാനറിൽ പിതാവ് സുരേഷ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.
ടൊവിനോ തോമസാണ് ചിത്രത്തിലെ നായകൻ. ഇതാദ്യമായിട്ടാണ് ടൊവിനോയ്ക്കൊപ്പം അഭിനയിക്കുന്നത്.
ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ചിത്രത്തിന്റെ പ്രമേഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ നടിയ്്ക്ക് നേരിടേണ്ടി വന്ന ചോദ്യവും അതിന് നൽകിയ ഉത്തരവുമാണ്.
പിതാവിന്റെ സിനിമയായത് കൊണ്ടാണോ ചെറിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ അഭിനയിച്ചത് എന്ന് ആയിരുന്നു ചോദ്യം. വളരെ ശാന്തമായി കൃത്യമായ ഉത്തരമായിരുന്നു കീർത്തി നൽകിയത്. ബഡ്ജറ്റ് നോക്കിയല്ലല്ലോ ഒരു നടനോ നടിയോ സിനിമകൾ ചെയ്യുന്നത്.
ആ സിനിമയുടെ കഥ, തന്റെ കഥാപാത്രം എന്നിവയൊക്കെയാണ് ഒരു സിനിമ ചെയ്യാൻ തീരുമാനിക്കുന്നതിന് അടിസ്ഥാനം. ബഡ്ജറ്റും പ്രതിഫലവുമൊക്കെ പിന്നീട് വരുന്ന കാര്യങ്ങൾ മാത്രമാണ്. ഈ അടുത്തകാലത്ത് റിലീസ് ചെയ്ത എന്റെ ചിത്രമായ സാനി കായിധമൊക്കെ വളരെ ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രമാണെന്ന് കീർത്തി മറുപടി നൽകി.
വിഷ്ണു ജി രാഘവാണ് സിനിമ സംവിധാനം ചെയ്യുന്നത്. വക്കീൽ വേഷത്തിലാണ് ടൊവിനോ തോമസും കീർ ത്തിയും വാശിയിൽ എത്തുന്നത്. ജൂൺ 17 നാണ് ചിത്രം തിയ്യറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്നിരുന്നു സിനിമയുടെ ടീസറിന് വലിയ സ്വീകരണം ആയിരുന്നു ലഭിച്ചത്.