ഭയങ്കര വൃത്തികേടാണ് ആ പയ്യൻ എപ്പോഴും എന്നോട് സംസാരിക്കുക, ശോഭാ മാളിൽ പോകുമ്പോൾ സ്ഥിരമായി ഉണ്ടാകുന്ന ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി ഗായത്രി സുരേഷ്

6194

വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് ഏറെ സുപരിചിതയായി മാറിയ നടിയാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബന്റെ നായികയായി ജമ്‌നാപ്യാരി എന്നി ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തി പിന്നീട് ഒരുപിടി മികച്ച വേഷങ്ങൾ ചെയ്ത് വിജയിപ്പിച്ച ഗായത്രിയെ സിനിമകളേക്കാൾ കൂടുതൽ ആളുകൾക്ക് പരിചയം അഭിമുഖങ്ങളിലൂടെയും ട്രോളുകളിലൂടെയുമാണ്.

തന്നോട് ചോദിക്കുന്ന ചോദിക്കുന്ന ചോദ്യങ്ങൾക്ക് എല്ലാം മറയില്ലാതെ, എന്തും വെട്ടിത്തുറന്ന് സംസാരിക്കുന്ന വ്യക്തി കൂടിയാണ് ഗായത്രി സുരേഷ്. അതുകൊണ്ട് തന്നെ പലപ്പോഴും നടി ട്രോളുകൾക്ക് ഇരയായി മാറാറുമുണ്ട്. എന്നാൽ അതൊന്നും ഗായ്രതിയെ തളർത്താറില്ലെന്നുമാണ് കണ്ടുവരുന്നത്. ഇപ്പോഴിതാ തനിക്കെതിരെയുള്ള ട്രോളുകളെക്കുറിച്ചും പ്രണവ് മോഹൻലാലിനെ കറിച്ചുമൊക്കെ ഗായത്രി വീണ്ടും മനസ് തുറന്നിരിക്കുകയാണ്.

Advertisements

ബിഹൈൻഡ് വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗായത്രി മനസ് തുറന്നത്. ഒരിക്കൽ തനിക്ക് ഉണ്ടായൊരു മോശം അനുഭവം ഗായത്രി പങ്കുവെച്ചിരുന്നു. തൃശ്ശൂർ ശോഭ സിറ്റി മാളിൽ പോകുമ്പോൾ അവിടെ സ്ഥിരമായിട്ട് ഒരു ചെക്കനെ കാണാറുണ്ടായിരുന്നു. ഭയങ്കര വൃത്തികേടായിട്ടാണ് എന്നോട് സംസാരിക്കുക.

Also Read: ജോലിയില്ല പണവുമില്ല, ഭക്ഷണം ഒരുനേരം, ജീവിക്കുന്ന തെരുവുതോറും സോപ്പ് വിറ്റ്, കക്കുസ് കഴുകാനും റെഡിയെന്ന് താരം: നടി ഐശ്വര്യ ഭാസ്‌കരന്റെ ഇപ്പോഴത്തെ ദയനീയ ജീവിതം കണ്ടോ, സഹിക്കാനാവാതെ മലയാളികൾ

ഞാൻ തിരിച്ചൊന്നും പറയാറില്ല ചിരിച്ച് പോരും. പിന്നെയാണ് ആലോചിക്കുക അത് പറയാമായിരുന്നു ഇത് പറയാം ആയിരുന്നുവെന്ന് ഗായത്രി വ്യക്തമാക്കുന്നു. പ്രണവ് മോഹൻലാലിനെ ഇഷ്ടമാണെന്ന് പറഞ്ഞത് വിവാദമായതിനെ കുറിച്ചും ഗായത്രി സംസാരിക്കുകയ ഉണ്ടായി.

കോഫി വിത്ത് കരണിൽ ആളുകൾ എന്തൊക്കെ തുറന്ന് പറയാറുള്ളത്. അതൊക്കെ ആളുകൾ ആ സെൻസിലാണ് എടുക്കുക. ഇവിടെ മാത്രമാണ് ഇതൊക്കെ പ്രശ്നമാകുന്നതെന്നാണ് ഗായത്രി പറയുന്നത്. അതേസമയം സംഭവം ലാലേട്ടനൊന്നും അറിഞ്ഞു കാണില്ല. അവരൊക്കെ തിരക്കുള്ളവരല്ലേ പ്രണവും അറിഞ്ഞു കാണില്ല.

ഫുൾ ടൈം ടൂറൊക്കെയല്ലേ എന്നും ഗായത്രി പറയുന്നു. ആലിയ ഭട്ട് എല്ലായിടത്തും പോയി രൺബീർ കപൂറിനെ ഇഷ്ടമാണെന്ന് പറയും. എന്നിട്ടിപ്പോൾ എന്തായി ഞാൻ അങ്ങനെയാണെന്നല്ല. ആലിയ ഭട്ട് മഹേഷ് ഭട്ടിന്റെ മകളാണ്. ആലിയ ഭട്ടാണ് എന്റെ ധൈര്യം. തുറന്ന് പറയുന്നതിൽ എന്താണ് കുഴപ്പമെന്നും ഗായത്രി ചോദിക്കുന്നു.

പ്രണവ് ഇഷ്ടമല്ലെന്ന് പറഞ്ഞാൽ എനിക്ക് വിഷമമാകില്ല. എനിക്ക് അങ്ങേരോട് ഇമോഷണൽ കണക്ഷൻ ഒന്നുമില്ലല്ലോ എന്നും ഗായത്രി പറയുന്നു. എന്നാൽ പ്രണവിനെ നേരിട്ട് കണ്ടാൽ പറയില്ലെന്നാണ് ഗായത്രി പറയുന്നത്. എനിക്കങ്ങനെ പിന്നാലെ നടക്കുന്നത് ഇഷ്ടമല്ല. ഇന്റർവ്യൂവിൽ ചോദിക്കുമ്പോൾ പറയുന്നു എന്നേയുള്ളൂവെന്നും ഗായത്രി സുരേഷ് വ്യക്തമാക്കുന്നു.

അതേ സമയം ഇന്റർവ്യൂകളൊക്കെ ചർച്ചയായി മാറുമ്പോഴും വീട്ടിൽ അമ്മ നല്ല സപ്പോർട്ടാണെന്ന് ഗായത്രി പറയുന്നു. എന്നാൽ അമ്മ ഇപ്പോൾ വേറെ കല്യാണം ആലോചിക്കാം എന്നൊക്കെയാണ് പറയുന്നത്. കല്യാണം പ്രായം ആയെന്നും താരം പറയുന്നു. എന്നാൽ തനിക്ക് അറേഞ്ച് വിവാഹത്തോട് താൽപര്യമില്ലെന്ന് ഗായത്രി വ്യക്തമാക്കുന്നു. കല്യാണം കഴിക്കാൻ വേണ്ടി ഒരാളെ കല്യാണം കഴിക്കാൻ താൽപര്യമില്ല.

ഒരാളെ കണ്ടുമുട്ടി അങ്ങനെ കല്യാണം കഴിക്കുന്നതാണ് ഇഷ്ടം. കെട്ടുവാണെങ്കിൽ പ്രണയ വിവാഹം ആയിരിക്കുമെന്നും ഗായ്രതി പറയുന്നു. ട്രോളുകൾ നിരോധിക്കണമെന്ന് താൻ പറഞ്ഞതിനെക്കുറിച്ചും ഗായത്രി മനസ് തുറക്കുന്നുണ്ട്.
അന്ന് അങ്ങനെ പ്രതികരിച്ചത് ട്രോളുകൾ കിട്ടി തുടങ്ങിയ കാലത്തായിരുന്നു. ആ സമയത്ത് എല്ലാവരും നമ്മളെ കളിയാക്കുക ആണല്ലോ ഞാൻ കളിയാക്കപ്പെടുന്ന ഫിഗർ ആണല്ലോ എന്ന ചിന്തയായിരുന്നു.

Also Read: ഹെലി കോപ്റ്ററിന്റെ ചിറക് വന്നിടിക്കുമെന്ന് സുകുവേട്ടന് ജയൻ മുന്നറിയിപ്പ് നൽകിയിരുന്നു: ജയന്റെ അന്ത്യത്തെ കുറിച്ച് അന്ന് സുകുമാരൻ പറഞ്ഞത് വെളിപ്പെടുത്തി മല്ലിക

പിന്നെയാണ് എന്റെ ചിന്താഗതി മാറുന്നത്. ആലിയ ഭട്ടും ലാലേട്ടനും ട്രോൾ ചെയ്യപ്പെടുന്നവരാണ്. ഇവരൊക്കെ എക്സ്ട്രാ ഓർഡനറി ആളുകളാണെന്നാണ് ഗായത്രി പറയുന്നത്. അതുകൊണ്ട് ഞാൻ അടിപൊളിയായത് കൊണ്ടാണ് എന്നെ ട്രോളുന്നത് എന്ന് ഞാൻ വിശ്വസിക്കാൻ തുടങ്ങി. സത്യം ചിലപ്പോൾ ഞാൻ മണ്ടിയായത് കൊണ്ടാകാം. പക്ഷെ ഞാൻ അതാണ് വിശ്വസിക്കുന്നത്.

എന്റെ കൂടെ ആരും നിക്കുന്നില്ല. എന്റെ അമ്മയും അനിയത്തും പോലും നിൽക്കുന്നില്ല. എന്റെ കൂടെ ഒരു ഇന്നർ വോയ്സുണ്ട്. അത് പറയുന്നത് പോലെയാണ് ഞാൻ ചെയ്യുന്നതെന്നും ഗായത്രി വ്യക്തമാക്കി. ട്രോളുകൾ കാരണം ഒറ്റപ്പെടൽ നേരിട്ടിട്ടുണ്ടെന്നും ഗായത്രി പറഞ്ഞു. ഒരു സുഹൃത്ത് കല്യാണത്തിന് വിളിച്ചില്ല. എന്നോട് സംസാരിക്കുന്നത് എന്തോ ഔദാര്യം പോലെ ആണെന്നാണ് കരുതുന്നത്.

അങ്ങനെയുള്ളവരെ ഞാൻ കട്ട് ചെയ്യും ഇഷ്ടപ്പെടുന്നില്ലെങ്കിൽ വേണ്ട. ആളുകൾ നമ്മളെ ഇഷ്ടപ്പെടാത്തത് കംഫർട്ടബിൾ ആയ അവസ്ഥയാണ്. എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല, എന്നാൽ പിന്നെ എനിക്ക് എനിക്കിഷ്ടമുള്ളത് മാത്രം ചെയ്താൽ മതിയല്ലോ എന്നാണ് ഗായത്രി ചോദിക്കുന്നത്.

ട്രോളുകൾ കാരണം സിനിമ കിട്ടിയില്ലെങ്കിൽ വേണ്ട, ഞാൻ വേറെ വഴി കണ്ടു വച്ചിട്ടുണ്ടെന്നും ഗായത്രി പറയുന്നു. യൂട്യൂബ് ചാനൽ തുടങ്ങും. അവിടെ നമ്മൾ ആണ് രാജാവ്. ആരുടേയും വിളിയും കാത്തു നിൽക്കണ്ട. മറ്റുള്ളവരെ താളത്തിനൊത്ത് തുള്ളണ്ടല്ലോയെന്നും ഗായത്രി തുറന്നടിക്കുന്നു.

Advertisement