മലയാളികൾക്ക് ഏറെ സുപരിചിതയായ തെന്നിനത്യൻ സിനിമാ സീരിയൽ നടിയായിരുന്നു ഐശ്വര്യ ഭാസ്‌കരൻ. മുൻകാല
തെന്നിന്ത്യൻ സൂപ്പര് നടി ലക്ഷ്മിയുടെ മകൾ കൂടിയായ ഐശ്വര്യ. ബട്ടർഫ്‌ളൈസ്, നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളിൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയെത്തിയാണ് ഐശ്വര്യ ഭാസ്‌കരൻ മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടിയെടുത്തത്.
അതേ സമയം മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഹരിഹരൻ ചിത്രം ഒളിയമ്പുകൾ ആയിരുന്നു ഐശ്വര്യയുടെ ആദ്യ മലയാള സിനിമ. ജാക്ക്പോട്ട്, ബട്ടർഫ്ളൈസ്, നരസിംഹം, സത്യമേവ ജയതേ, ഷാർജ ടു ഷാർജ, പ്രജ, നോട്ട്ബുക്ക് തുടങ്ങി നിരവധി മലയാളം ചിത്രങ്ങളിൽ ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഐശ്വര്യ സജീവമായിരുന്നു. സീരിയൽ രംഗത്തും ഐശ്വര്യ സജീവമായിരുന്നു. മലയാളം, തെലുങ്ക്, തമിഴ് പരമ്പരകളിലെല്ലാം ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.
നിരവധി ടെലിവിഷൻ സീരിയലുകളിലും ഐശ്വര്യ അഭിനയിച്ചിരുന്നു. എന്നാൽ കുറച്ചുനാളുകളായി നടി വെള്ളിത്തിരയിൽ സജീവമല്ല. ഇപ്പോഴിതാ തനിക്ക് ജോലി ഒന്നുമില്ലെന്നും പണമില്ലെന്നും തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത് എന്നും വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഐശ്വര്യ. ഇനിയും സിനിമകൾ ചെയ്യാൻ താൽപര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐശ്വര്യ പറയുന്നു.
ഗലാട്ട തമിഴിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ. ജോലിയില്ല പണമില്ല തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല എന്റെ കുടുംബത്തിൽ ഞാൻ മാത്രമേ ഉള്ളൂ. മകൾ വിവാഹം കഴിഞ്ഞ് പോയി എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസിൽ ജോലി തന്നാൽ അതും ഞാൻ സ്വീകരിക്കും.
അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാൻ തിരികെപ്പോകും എന്നാണ് നടി പറഞ്ഞത്. അതേ സമയം തന്റെ വിവാഹ മോചനത്തെ കുറിച്ചും നടി മനസ്സുതുറന്നു. 1994ലാണ് തൻവീർ അഹമ്മദുമായി ഐശ്വര്യയുടെ വിവാഹം. എന്നാൽ മൂന്ന് വർഷത്തിനു ശേഷം ഇരുവരും വിവാഹ മോചിതരായി.
വിവാഹമോചനം എന്നെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴേക്കും ഈ ബന്ധം ശരിയാകില്ലെന്ന് തോന്നിയിരുന്നു. കുഞ്ഞിന് ഒന്നരവയസ്സ് ആയപ്പോഴേക്കും പിരിഞ്ഞു. മുൻഭർത്താവും അദ്ദേഹത്തിന്റെ ഭാര്യയുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും ഐശ്വര്യ പറയുന്നു.
വിവാഹ മോചനത്തിന് ശേഷം പ്രണയബന്ധങ്ങൾ ഇണ്ടായിരുന്നു. എന്നാൽ ഒന്നും ശരിയായില്ല. ചില പുരുഷൻമാർക്ക് ഐ ലവ് യൂ എന്ന് പറഞ്ഞാൽ പിന്നെ നിയന്ത്രണങ്ങളായി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പോലും സമ്മതിക്കുകയില്ല. നമ്മൾ കാശ് മുടക്കി വാങ്ങിയ വസ്ത്രം ഇടാൻ സാധിക്കില്ലെന്നോ പോടാ എന്ന് പറയും.
ചുംബന രംഗങ്ങളിലും ശരീരം കാണിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് അഭിനയിച്ചതിലും അതൃപ്തിയുണ്ടെന്നും ഐശ്വര്യ പറയുന്നു. പുരുഷന്മാർ എന്തിനാണ് കാമുകിയിലും ഭാര്യയിലും അമ്മ സങ്കൽപ്പങ്ങൾ തേടുന്നത്. അമ്മയെപ്പോലെ വേണമെങ്കിൽ, നിങ്ങൾ അമ്മയുടെ അടുത്ത് തന്നെ പോകണം. അത് ഭാര്യയിൽ പ്രതീക്ഷിക്കരുതെന്നും ഐശ്വര്യ തുറന്നടിക്കുന്നു.
ഇത്രയും കാലം സിനിമകൾ ചെയ്തതിന് ലഭിച്ച പ്രതിഫലവും സമ്പാദ്യവുമൊക്കെ എന്തു ചെയ്തു എന്ന അവതാരകയുടെ ചോദ്യത്തിന് അതെല്ലാം ആ സമയത്ത് തന്നെ ചെലവായി പോയി. അതല്ലെങ്കിൽ വലിയ വിജയം വരണം എനിക്കൊന്നും അതുപോലെ വിജയം വന്നിട്ടില്ല.
മൂന്നു വർഷത്തിലൊരിക്കൽ മാത്രം സിനിമ കിട്ടിയാൽ പിന്നെ എന്തു സേവിംഗ് ഉണ്ടാകും എന്നായിരുന്നു ഐശ്വര്യയുടെ മറുപടി. മ ദ്യ പാ ന ത്തി ലോ അല്ലെങ്കിൽ എനിക്കു വേണ്ടിയോ ചെലവഴിട്ടില്ല എന്റെ കാശ് പോയത്. ഞാൻ എന്റെ കുടുംബത്തിനു വേണ്ടിയാണ് പണം ചെലവഴിച്ചത്.
എന്റെ കരിയർ ഗ്രാഫ് മൂന്നു വർഷമാണ്, ഞാൻ തുടങ്ങി മൂന്നു വർഷത്തിനകത്ത് എന്റെ കല്യാണം കഴിഞ്ഞു. അതോടെ ഞാൻ സിനിമ വിട്ടുപോയി. രണ്ടാം ചാൻസിൽ വന്ന് ഹിറോയിൻ ആവാൻ എല്ലാവർക്കും നയൻതാരയുടെ ഗ്രാഫ് വരില്ലല്ലോ എന്നും ഐശ്വര്യ ചോദിക്കുന്നു.
എനിക്കെന്റെ മകൾക്ക് ഏറ്റവും നല്ല കാര്യങ്ങൾ നൽകണമെന്നുണ്ട്. അതിനായി സ്വതന്ത്രമായി അധ്വാനിക്കുന്നു. എനിക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ട്, പിന്നെ ഈ സോപ്പ് വിൽപ്പനയുമുണ്ടല്ലോ, മകൾക്ക് താൻ വളരെ ഇൻഡിപെൻഡന്റായി ജീവിക്കുന്നതിൽ തന്നെയോർത്ത് അഭിമാനമേയുള്ളൂവെന്നും ഐശ്വര്യ പറഞ്ഞു. അതേ സമയം അമ്മ ലക്ഷ്മിയുമായി എന്താണ് പ്രശ്‌നമെന്ന ചോദ്യത്തിനും ഐശ്വര്യ മറുപടി നൽകി.
ഞങ്ങൾക്കിടയിൽ അത്ര വലിയ പ്രശ്‌നമൊന്നുമില്ല. ഞാൻ ചെറുപ്പത്തിൽ തന്നെ വളരെ ഇൻഡിപെൻഡന്റ് ആണ്. പാട്ടി എന്നോട് പറഞ്ഞിട്ടുണ്ട്, എന്റെ അമ്മ കഷ്ടപ്പെട്ട് സമ്പാദിച്ചതാണ് എല്ലാം. ഒന്നും പൂർവികമായി കിട്ടിയ സ്വത്തല്ല, ജീവിതത്തിൽ നേടിയതൊക്കെ അവർ കഷ്ടപ്പെട്ട് അധ്വാനിച്ചിട്ടാണ്. എന്റെ അമ്മയൊരു സിംഗിൾ ഇൻഡിപെൻഡന്റ് മദറാണ്.
അവരെന്നെ പഠിപ്പിച്ചു ഒരു കരിയർ ഉണ്ടാക്കി തന്നു, അതിൽ കൂടുതൽ എന്താണ് ഒരു അമ്മയിൽ നിന്നും ഞാൻ ചോദി ക്കേണ്ടത്. അതിനപ്പുറം അതെന്റെജീവിതമാ ണെന്നും ഐശ്വര്യ പറയുന്നു.