മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം നാലാം സീസണിൽ നിന്നും വിന്നർ ആവുമെന്ന് തുടക്കം മുതൽ പ്രവചനം നടന്ന മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ. എന്നാൽ റിയാസിനെ കായികമായി ഉ പ ദ്ര വി ച്ചെ ന്ന ആരോപണത്തെ തുടർന്ന് റോബിന് മത്സരം പാതി വഴിയിൽ അവസാനിപ്പിക്കേണ്ടി വന്നു.
രാജകീയമായൊരു സ്വീകരണമായിരുന്നു പുറത്ത് വന്ന റോബിനെ കാത്തിരുന്നത്. ഡോ. റോബിൻ രാധാകൃഷ്ണന് ഷോയിൽ ഏറെ ആരാധകരുണ്ടായിരുന്നു എങ്കിലും ഡോക്ടറുടേത് വെറും അഭിനയമാണെന്നും ചിലർ അഭിപ്രായപ്പെട്ടിരുന്നു. ബിഗ്‌ബോസിന് പുറത്ത് താൻ ഇങ്ങനെ അല്ലെന്ന് റോബിൻ തന്നെ പലതവണ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഡോക്ടർ തന്നെ പുറത്തുവിട്ടിരിക്കുന്ന വീഡിയോ റോബിന്റെ മറ്റൊരു മുഖം ഹേറ്റേ ഴ്‌സിനെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്.
ബിഗ് ബോസിന് അകത്തെ മത്സരാർത്ഥികളെ എല്ലാവരെയും പിന്തുണയ്ക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് റോബിൻ പുറത്തിറങ്ങിയതിന് ശേഷം നടത്തിയിരുന്നത്. ദിൽഷ വിന്നർ ആകണം എന്നാണ് ആഗ്രഹമെങ്കിലും മറ്റാരെയും കുറ്റപ്പെടുത്തി സംസാരിക്കില്ലെന്ന് എന്ന് റോബിൻ പറയുന്നു. ഡിഗ്രേഡ് അവസാനിപ്പിക്കണം എന്നും റോബിൻ പരയുന്നതാണ് പുതിയ പുറത്തുവന്ന വീഡിയോ.
റോബിന്റെ വാക്കുകൾ: ‘ഇതെന്റെ അഭ്യർത്ഥനയാണ്. ബിഗ്ഗ് ബോസ് മലയാളം സീസൺ 4 അതിന്റെ ഫിനാലെ എത്താൻ പോകുകയാണ്. മത്സരാർത്ഥികൾ എല്ലാവരും ശക്തമായി കളിയ്ക്കുന്നുണ്ട്. എന്നാൽ അതിനിടയിൽ ഒരുപാട് ഡിഗ്രേഡിങും സൈബർ അറ്റാക്കും നടക്കുന്നുണ്ട്. ഇത് കണ്ട് അവരുടെ കുടുംബത്തിലുള്ളവർ വിഷമിയ്ക്കും. അതിനാൽ ഇത്തരത്തിലുള്ള അനാവശ്യമായ ഡിഗ്രേഡിങ് വേണ്ട എന്നാണ് എന്റെ അഭിപ്രായം. ഡിഗ്രേഡിങ് ബഹിഷ്‌കരിയ്ക്കുക’- എന്നാണ് റോബിൻ പറയുന്നത്.
മുൻ ബിഗ്‌ബോസ് മത്സരാർത്ഥികളോടൊപ്പം റോബിൻ നടത്തിയ യാത്രയ്ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കിടിലൻ ഫിറോസിനും റംസാനും ഒപ്പം റോബിൻ യാത്ര ചെയ്യുന്ന ചിത്രങ്ങൾ റംസാൻ തന്നെ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ റംസാൻ പങ്കുവച്ച ലൈവ് വീഡിയോയിലും റോബിൻ ഡിഗ്രേഡിങ് കുറയ്ക്കുന്നതിനെ കുറിച്ച് ആവർത്തിച്ചു.
റിയാസിന്റെ ഉമ്മയുടെ വീഡിയോ കഴിഞ്ഞ ദിവസം കണ്ടപ്പോൾ വളരെ അധികം വിഷമം തോന്നി. ബിഗ്ഗ് ബോസ് ഷോ ഒരു ഗെയിം മാത്രമാണ്. എല്ലാവരും അതിൽ ജയിക്കാൻ വേണ്ടിയാണ് കളിയ്ക്കുന്നതെന്ന് റോബിൻ ഓർമ്മിപ്പിച്ചു.
ലാലേട്ടൻ പറഞ്ഞത് പോലെ വ്യത്യസ്തരായ പതിനേഴ്- ഇരുപത് പേർ ആണ് എല്ലാവരും. ഓരോരുത്തരും കളിക്കുന്നത് അവരുടെ ഗെയിം ആണ്. ആരും ഷോ പേഴ്സണലായി എടുക്കരുത്. നിങ്ങൾക്ക് ഇഷ്ടമുള്ളവരെ വോട്ട് ചെയ്ത് പിന്തുണയ്ക്കാം. ഇഷ്ടമില്ലാത്തവരെ പുറത്താക്കാം. ഷോ വിശകലനം ചെയ്യം.- റോബിൻ വിശദീകരിക്കുന്നു.
എന്നാൽ വ്യക്തിപരമായി ആരെയും ആക്രമിയ്ക്കരുത്. അത് അവരുടെ കുടുംബത്തെ പോലും ബാധിയ്ക്കുന്നുണ്ട്. റോബിൻ ഇക്കാര്യം വിശദീകരിക്കുന്നതിനിടെ റിയാസിനെ അശ്ലീല പ്രയോഗം നടത്തിയ ആളോട് അരുത് അങ്ങനെ പറയരുതെന്നും റോബിൻ നിർദേശിച്ചു.
ഞാൻ ഷോയിൽ നിന്നും പുറത്തായത് പെട്ടെന്നുള്ള എന്റെ തെറ്റായ പ്രതികരണം കാരണമാണ്. അത് ഷോ കഴിഞ്ഞതോടെ തീർന്നു. റിയാസ് നല്ലൊരു മത്സരാർത്ഥിയാണ്. നന്നായി ഗെയിം കളിക്കുന്നുണ്ട്. അതൊരു മൈന്റ് ഗെയിം ആണ്. ഷോയിൽ എനിക്ക് ദിൽഷ വിന്നർ ആവണം എന്നാണ് ആഗ്രഹം. എന്ന് കരുതി മറ്റുള്ളവരെ മാനസികമായി തളർത്തരുതെന്നും അതിനകത്ത് ഇത്രയും ദിവസം കഴിയുമ്പോൾ തന്നെ മെന്റലി അവർ ഒരുപാട് തളർന്നു പോകുമെന്നും റോബിൻ വിശദീകരിക്കുന്നു.
ആ പ്രഷറിൽ നിൽക്കുമ്പോഴുള്ള പ്രതികരണങ്ങളാണ് അതെല്ലാമെന്നാണ് അദ്ദേഹത്തിന്റെ വീഡിയോയിൽ പറയുന്നത്. അതേസമയം, ആരാധകരും മൈന്റ് ഗെയിമിന്റെ ഭാഗമായ ബിഗ് ബോസ് ഷോയിൽ, റോബിന്റെ വാക്കുകൾ പ്രേക്ഷകർ ഉൾക്കൊള്ളുമോ എന്നാണ് ഇനി അറിയേണ്ടത്.