അഞ്ചു വയസ്സുകാരി ഐലിന്‍ എന്ന പെണ്‍കുഞ്ഞ് ഗുളിക തൊണ്ടയില്‍ക്കുടുങ്ങി മരണപ്പെട്ട സംഭവം നമ്മളാരും മറക്കാന്‍ വഴിയില്ല. തിരിച്ചു പിടിക്കാമായിരുന്ന ആ ജീവന്‍ നഷ്ടപ്പെടുത്തിയത് ഗതാഗതക്കുരുക്കു കൂടി ആയിരുന്നെന്ന് ഓര്‍ക്കുമ്പോഴാണ് നാം ഓരോരുത്തരും അതിന് ഉത്തരവാദികളാണല്ലോ എന്നു ചിന്തിക്കുന്നത്.
ഗുളിക തൊണ്ടയില്‍ കുടുങ്ങിയപ്പോള്‍ത്തന്നെ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെയുമെടുത്ത് ബന്ധുക്കള്‍ ആശുപത്രിയിലേക്ക് ഓടുകയായിരുന്നു. ഇങ്ങനെ സംഭവിക്കുമ്പോള്‍ വീട്ടില്‍ത്തന്നെ പ്രഥമശുശ്രൂഷ നല്‍കാന്‍ ആദ്യം ശ്രദ്ധിക്കണം. ഭക്ഷണസാധനങ്ങളോ ഗുളികയോ തൊണ്ടയില്‍ കുടുങ്ങിയാല്‍ നല്‍കാവുന്ന പ്രഥമശുശ്രൂഷകളെക്കുറിച്ച് അറിയാം.
1. കുടുങ്ങിയ സാധനം കാണാന്‍ പറ്റുമെങ്കില്‍ മാത്രം കയ്യിട്ട് എടുക്കാന്‍ ശ്രമിക്കുക.
2. കൈ കൊണ്ട് പുറത്ത് അഞ്ചു പ്രാവശ്യം ശക്തമായി തട്ടുക. കുടുങ്ങി. ആഹാരം മിക്കവാറും അതോടെ പുറത്തു വരും.
3. ഭക്ഷണം പുറത്തു വന്നില്ലെങ്കില്‍ ആളിനെ തല കുനിച്ചു നിര്‍ത്തി പുറകില്‍ നിന്ന് വയറ്റില്‍ ഒരു കൈപ്പത്തി ചുരുട്ടി വച്ച് മറ്റേ കൈ അതിന്റെ മീതെ പൊതിഞ്ഞു പിടിച്ചു വയര്‍ ശക്തിയായി അഞ്ചു പ്രാവശ്യം മുകളിലേക്കും അകത്തേക്കും അമര്‍ത്തുക.
4. എന്നിട്ടും ഭക്ഷണം പുറത്തു വന്നില്ലെങ്കില്‍ വീണ്ടും ആവര്‍ത്തിക്കുക. ആള്‍ ചുമയ്ക്കുകയോ ശ്വസിക്കുകയോ ചെയ്യുന്നതു വരെ ഇതു ചെയ്യണം.
5. ഗര്‍ഭിണികളിലും അമിത വണ്ണമുള്ളലവരിലും വയറില്‍ അമര്‍ത്തുന്നതിനു പകരം നെഞ്ചില്‍ അമര്‍ത്തുക.
6. ബോധം നഷ്ടപ്പെട്ടെങ്കില്‍ മുകളില്‍ പറഞ്ഞ മാര്‍ഗങ്ങളൊന്നും ഫലപ്രദമാകില്ല, അങ്ങനെയെങ്കില്‍ സി.പി.ആര്‍ നല്‍കി എത്രയും വേഗം അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുക.
7. ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളിലാണെങ്കില്‍, കുട്ടിക്ക് ബോധമുണ്ടെങ്കില്‍ കുഞ്ഞിനെ മുഖം കീഴായി കൈത്തണ്ടയില്‍ കമിഴ്ത്തിക്കിടത്തി കാലിന്റെ തുട കൊണ്ട് കൈത്തണ്ട താങ്ങി മറ്റേ കൈ കൊണ്ട് കുഞ്ഞിന്റെ പുറത്തുതട്ടുക.
8. ഒരു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കാണെങ്കില്‍, കുട്ടിക്കു ബോധമുണ്ടെങ്കില്‍ ചുമയ്ക്കുവാന്‍ പോലും കഴിയുന്നില്ലെങ്കില്‍ കുട്ടിയുടെ പുറകില്‍ നിന്ന് വയറ്റില്‍ രണ്ടു കൈയും അമര്‍ത്തി ഭക്ഷണശകലം പുറന്തള്ളാവുന്നതാണ്.
9. ബോധം നഷ്ടപ്പെട്ടെങ്കില്‍ സി.പി.ആര്‍ കൊടുത്ത് എത്രയും വേഗം അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുക.
കൂടുതല്‍ അറിയാന്‍ താഴെകാണുന്ന വീഡിയോ കാണുക..