ബിഗ് ബോസ് മലയാളം സീസൺ 4 ഫൈനൽ ഫൈവിലേക്കെത്താൻ അധികദൂരമില്ല. വളരെ സങ്കീർണ്ണവും നാടകീയവുമായ രംഗങ്ങൾക്കു ശേഷം പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഹൗസിനുള്ളിലെ അന്തരീക്ഷം തന്നെ മറ്റൊന്നായി മാറിയിരിക്കുകയാണ്.
എങ്കിലും ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കുന്നതിനാൽ മത്സരാർത്ഥികൾ ഗെയിം സ്പിരിറ്റ് കൈവിടുന്നില്ല. റോബിൻ, ജാസ്മിൻ എന്നിവർ പുറത്തായ ശേഷം ഉറങ്ങിപ്പോയ ബിഗ് ബോസ് ഹൗസിന് ഇപ്പോൾ വീണ്ടും തീ പിടിക്കുകയാണ്.
ആരാധകർ ബിഗ്‌ബോസ് ഷോ നാടകമാണെന്ന രൂക്ഷമായ വിമർശനങ്ങൾ നടത്തിയാൽ തെറ്റുപറയാനാകില്ല. കഴിഞ്ഞ എപ്പിസോഡിലെ പ്രകടനങ്ങൾ അത്തരത്തിൽ അതിരുകടക്കുന്നതായിരുന്നു. ഇതുവരെയുള്ള വഴക്കുകളിൽ ഏറ്റവും നാടകീയമായ വഴക്കുകളിലൊന്നായിരുന്നു ഇന്നലെ ലക്ഷ്മി പ്രിയയും വിനയും തമ്മിൽ നടന്നത്.
റിയാസും ലക്ഷ്മിയും തമ്മിലുണ്ടായ തർക്കത്തിനിടെ ഇടപെടാനെത്തിയ വിനയും ലക്ഷ്മിപ്രിയയും പിന്നെ കൊമ്പു കോർക്കുകയായിരുന്നു. റിയാസിനോട് വഴക്കിടുന്നതിനിടെയാണ് ലക്ഷ്മി പ്രിയ വിനയ്ക്ക് എതിരെ ആരോപണം നടത്തിയത്. ഇത് ചോദ്യം ചെയ്തു കൊണ്ട് വിനയ് എത്തിയതോടെയാണ് വഴക്ക് രൂക്ഷമായത്.
നേരത്തെ റിയാസുമായുള്ള തർക്കത്തിനിടെ വൈൽഡ് കാർഡിലൂടെ രണ്ടവന്മാർ കയറി വന്നതോടെ ബാക്കിയുള്ളവർക്ക് ഇവിടെ വിലയില്ലാതായെന്നായിരുന്നു ലക്ഷ്മി പ്രിയ പറഞ്ഞത്. ഇതോടെയാണ് വിനയ് രംഗത്തെത്തിയത്. ഇരുവരും തമ്മിൽ ചൂടേറിയ വഴക്ക് തന്നെ നടന്നിരുന്നു. ഇതിനിടെ ലക്ഷ്മിപ്രിയയ്ക്ക് സ്വഭാവവൈകൃതമാണെന്ന് വിനയ് പറഞ്ഞു. വഴക്കിന്റെ ഒരു ഘട്ടത്തിൽ ലക്ഷ്മി പ്രിയ വിനയ്ക്ക് നേരെ കാർക്കിച്ച് തുപ്പുകയും ചെയ്തു. ലക്ഷ്മി പ്രിയ പറയുന്ന മൂല്യങ്ങളൊന്നും ജീവിതത്തിൽ പ്രാവർത്തികമാക്കാറില്ലെന്നും ലക്ഷ്മി പ്രിയയുടെ യഥാർത്ഥ മുഖം പുറത്തുവന്നുവെന്നും പുറമെ കാണിക്കുന്ന സ്നേഹം വെറും നാടകമാണെന്ന് വ്യക്തമായെന്നും വിനയ് ആരോപിച്ചു.
ലക്ഷ്മി പ്രിയയുടെ വാക് പ്രയോഗങ്ങളും ആക്ഷനുമെല്ലാം നാടകീയത നിറഞ്ഞതായിരുന്നു ഇക്കാര്യം ദിൽഷയും ധന്യയും ചർച്ച ചെയ്യുന്നതിനിടെ പറയുന്നുമുണ്ട്. ടേബിളിനു മുകളിൽ കാലെടുത്ത് വെച്ചും വിനയിനെ നോക്കി കാറി തുപ്പിയുമെല്ലാം ലക്ഷ്മി പ്രിയ യഥാർഥത്തിൽ ഷോയെ തന്നെ അലമ്പാക്കി മാറ്റി.
രണ്ടു പേരേയും നിയന്ത്രിക്കാൻ മറ്റുള്ളവർ ശ്രമിച്ചെങ്കിലും ലക്ഷ്മി പ്രിയയുടെ ദേഷ്യം അടങ്ങിയിയല്ല. ഒടുവിൽഏറെ പണിപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. ഇതേക്കുറിച്ച് ദിൽഷയും ധന്യയും ബ്ലെസ്ലിയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. ലക്ഷ്മി പ്രിയയുടെ ഭാഗത്തു നിന്നുമുണ്ടായ രോഷപ്രകടനം അതിരുകടന്നുവെന്നാണ് ധന്യയും ദിൽഷയും അഭിപ്രായപ്പെട്ടു.
നമ്മൾ സംസാരിക്കാൻ പോയാൽ പൊട്ടിത്തെറിക്കും എന്നുള്ളത് കൊണ്ട് മാറി നിൽക്കുന്നതാണ് നല്ലതെന്ന് തോന്നിയെന്നാണ് ധന്യ പറയുന്നു. എന്നാൽ, തെറ്റ് കണ്ടാൽ പറയുക തന്നെ ചെയ്യണമെന്ന് ദിൽഷ തുറന്നടിച്ചു. ഞാൻ അവളോട് ദേഷ്യപ്പെടാതിരിക്കൂ എന്ന് പറഞ്ഞു. പക്ഷെ അവൾ അടങ്ങിയ ശേഷം കാര്യങ്ങൾ പറഞ്ഞു കൊടുക്കാം എന്ന് കരുതി. എനിക്കിങ്ങനെയേ ചെയ്യാൻ പറ്റൂവെന്നായിരുന്നു ധന്യയുടെ വാക്കുകൾ. നിങ്ങൾ പോയി സംസാരിച്ചോ എന്നും ധന്യ ചോദിക്കുന്നുണ്ട്. രണ്ടു പേരുടേയും ഭാഗത്തും തെറ്റുണ്ടെന്ന് പറഞ്ഞുവെന്നാണ് ദിൽഷ മറുപടി നൽകിയത്.
‘ചില ഭാഗത്ത് ഞാൻ ചിരിച്ചു പോയെന്നും ഝാൻസി റാണിയെ പോലെയുള്ള നിൽപ്പ് കണ്ടപ്പോൾ തന്റെ കണ്ട്രോൾ പോയി ചിരിച്ചു പോയിയെന്നും ദിൽഷ പറയുന്നു. സത്യത്തിൽ അവർ രണ്ടു പേരും തന്നെയാണ് ജനങ്ങളുടെ മുന്നിൽ നാണം കെട്ടതെന്നായിരുന്നു ദിൽഷയുടെ അഭിപ്രായം. അതേസമയം, രണ്ടുപേരുടേയും ഭാഗത്തുണ്ടെന്നും രണ്ട് പേരോടും താൻ അത് പോയി പറയുകയും ചെയ്യുന്നുണ്ടായിരുന്നുവെന്നും ധന്യ പറയുന്നു.
സ്ത്രീകളെ അപമാനിച്ചുവെന്ന പോയന്റിലേക്കായിരുന്നു ലക്ഷ്മി എത്തിയതെന്നും ധന്യ പറയുന്നു. എന്നാൽ സ്ത്രീകളെ അപമാനിച്ചുവെന്നത് തെറ്റാണെങ്കിലും നമ്മളുടെ ഭാഗത്തും തെറ്റുണ്ട്. ആണുങ്ങൾ ആണെന്ന് കരുതി അവരുടെ മെക്കിട്ട് കയറാനുള്ള അവകാശം നമ്മൾക്കുമില്ല. സ്ത്രീയാണോ പുരുഷനാണോ എന്നതല്ല, സ്ത്രീകളുടെ മേൽ പുരുഷന്മാർക്ക് കേറാൻ പറ്റില്ല എന്നത് പോലെ പുരുഷന്മാരുടെ മേൽ സ്ത്രീകൾക്കും കയറാൻ പറ്റില്ലെന്നും ദിൽഷ പറയുന്നുണ്ട്.