തന്റെ കല്യാണ ദിവസം മറന്ന് അന്ന് തന്നെ പരിപാടി ബുക്ക് ചെയ്തു, ഒടുവിൽ കിട്ടിയത് എട്ടിന്റെ പണി, വെളിപ്പെടുത്തലുമായി നാദിർഷ

255

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനും ഗായകനും മിമിക്രി കലാകാരനും ആണ് നാദിർഷ. മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ നാദിർഷ പിന്നീട് ഗായകൻ, സംവിധായകൻ, സംഗിത സംവിധായകൻ അഭിനേതാവ്, ടെലിവിഷൻ അവതാകരകൻ എന്നിങ്ങനെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുക ആയിരുന്നു.

ഒരു അഭിനേതാവ് ആകണം എന്നായിരുന്നു ആദ്യകാലത്തെ ആഗ്രഹം. എന്നാൽ നാദിർഷയെ കാലം ഒരു സംവിധായകൻ ആക്കി മാറ്റുകയായിരുന്നു. കേശു ഈ വീടിന്റെ നാഥൻ ആണ് നാദിർഷയുടെ സംവിധാനത്തിൽ വും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. മലയാളത്തിന്റെ ജനപ്രിയ നാടനും നാദിർഷയുടെ ഉറ്റ സുഹൃത്തുമായ ദിലീപ് ആയിരുന്നു കേശു ഈ വീടിന്റെ നാഥനിലെ നായകൻ.

Advertisements

2021 ഡിസംബർ 31 ന് ഒടിടിയിലാണ് സിനിമ എത്തിയത്. ജയസൂര്യ നായകൻ ആകുന്ന ഈശോയാണ് ഇനി റിലീസ് ചെയ്യാനുള്ള നാദിർഷ ചിത്രം. 2015 ൽ പുറത്ത് ഇറങ്ങിയ അമർ അക്ബർ ആന്തോണി എന്ന ചിത്രത്തിലൂടെയാണ് നാദിർഷ സംവിധായകന്റെ കുപ്പായം ധരിക്കുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവർ അണിനിരന്ന ചത്രം വൻ വിജയമായിരുന്നു.

Also Read: നടിയായത് വീട്ടിലെ ദാരിദ്ര്യം തീർക്കാൻ, അയൽവാസിയായ അധ്യാപകനും ആയുള്ള നീണ്ട നാളത്തെ പ്രണയത്തിന് സംഭവിച്ചത് ഇങ്ങനെ: ജീവിതം പറഞ്ഞ് കാലടി ഓമന

പിന്നാലെ വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ഒരുക്കിയ കട്ടപ്പനയിലെ ഋതിക് റോഷനും വൻ വിജയം നേടിയിരുന്നു. മേരാനാം ഷാജിയാണ് നാദിർഷ സംവിധാനം ചെയ്ത മറ്റൊരു ചിത്രം. എല്ലാം വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ടാണ് ഓരോ നാർദിഷ ചിത്രങ്ങളും എത്തുന്നത്. യൂത്തിന്റേയും കുടുംബ പ്രേക്ഷകരുടേയും പൾസ് മനസിലാക്കിയാണ് നാദിർഷ ചിത്രങ്ങൾ ഒരുക്കുന്നത്.

ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു രസകരമായ സംഭവം പങ്കുവെച്ചിരിക്കുകയാണ് താരം. അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന കോമഡി മാസ്റ്റേഴ്സ് എന്ന ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഈ സംഭവം പറഞ്ഞത്. വിവാഹ തീയതി മറന്ന് പ്രോഗ്രാം ബുക്ക് ചെയ്ത ആളാണ് താൻ എന്ന് പറഞ്ഞ് കൊണ്ടാണ് ആ രസകരമായ സംഭവം പറഞ്ഞത്.

വിവാഹ വാർഷികവുമായി ബന്ധപ്പെട്ടുള്ള ഒരു കോമഡി സ്‌കിറ്റിന് ശേഷമാണ് നാദിർഷ ഇക്കാര്യം വെളിപ്പെ ടുത്തിയത്. നാദിർഷയുടെ വാക്കുകൾ ഇങ്ങനെ.

Also Read: ഉടൻ തന്നെ അത് നടക്കും, ഈ സമയത്ത് അച്ഛൻ ഉണ്ടായിരുന്നെങ്കിൽ സന്തോഷിക്കുമായിരുന്നു, പിതാവിന് കൊടുത്ത വാക്ക് പാലിച്ച് ആര്യ

ഏപ്രിൽ 12 നായിരുന്നു എന്റെ വിവാഹം. കല്യാണം ഉറപ്പിച്ചതിന് ശേഷം ഒരാൾ ഈ ഡേറ്റിന് വിളിച്ച് പ്രോഗ്രാം ബുക്ക് ചെയ്തു. അന്നൊരു ഞായറാഴ്ച കൂടിയായിരുന്നു. എന്നിട്ടും വിവാഹം ആണെന്ന് ഓർമിക്കുന്നില്ല. എന്നാൽ ഈ തീയതിയുമായി ബന്ധപ്പെട്ട് എന്തോ ഒരു സംഭവമുണ്ടെന്ന് മനസിൽ തോന്നി. അങ്ങനെ ഈ ഡേറ്റിന് സംഘാടകർ പരിപാടിബുക്ക് ചെയ്തു.

എഗ്രിമെന്റും എഴുതി എന്നാൽ ഈ തീയതി തന്റെ മനസിൽ വരുന്നുണ്ട്. ഉടൻ തന്നെ അനിയനെ വിളിച്ചു ചോദിച്ചു. ഏപ്രിൽ 12 ന് വേറെ എവിടെയെങ്കിലും പ്രോഗ്രാമുണ്ടോ എന്ന്. ഇത് കേട്ടതും ഇക്ക തമാശ പറയുകയാണോ എന്നാണ് അനിയൻ ചോദിച്ചത്.പ്രോഗ്രാം ഉണ്ടെങ്കിൽ നീ പറയൂ എന്നായിരുന്നു എന്റെ പ്രതികരണം.

തമാശയാണോ കാര്യമാണോന്ന് അവൻ വീണ്ടും ആവർത്തിച്ചു. അല്ലെന്ന് പറഞ്ഞപ്പോൾ ഇക്കാക്കയുടെ കല്യാണമല്ലേ പന്ത്രണ്ടാം തീയതി. അപ്പോഴാണ് വിവാഹക്കാര്യം ഓർമ വന്നത്. എന്നാൽ ഇതൊന്നും ഓർമിക്കാതെ അപ്പോഴേയ്ക്കും കരാർ ഒപ്പിട്ടിരുന്നു. പിന്നെ അവരെ വിളിച്ച് ഡേറ്റ് മാറ്റുകായിരുന്നു.

ആദ്യം പറ്റില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് തന്റെ കല്യാണമാണെന്ന് അറിഞ്ഞതോടെ സമ്മതിച്ചു. വേറൊരു തീയതിയിലേയ്ക്ക് പ്രോഗ്രാം മാറ്റിയെന്നും നാദിർഷ പറയുന്നു. ഒരു ഭാവ വ്യത്യാസമില്ലാതെയായിരുന്നു ആ വിവാഹ കഥ നാദിർഷ പങ്കുവെച്ചത്. ഈശോയാണ് ഇനി പുറത്ത് വരാനുള്ള നാദിർഷയുടെ ഏറ്റവും പുതിയ ചിത്രം. ജയസൂര്യയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Also Read: കായംകുളം ചെട്ടിക്കുളങ്ങര അമ്പലത്തിൽ എത്തി പൂജകളും വഴിപാടും നടത്തി നയൻതാരയും വിഘ്‌നേഷ് ശിവനും

ജാഫർ ഇടുക്കിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നാദിർഷയും ജയസൂര്യയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സിനിമയുടെ പേരുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു. ഈശോ എന്ന പേരും ടാഗ് ലൈനും മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ചില ക്രിസ്തീയ സംഘടനങ്ങൾ രംഗത്ത് വന്നിരുന്നു.

Also Read: ‘ഒറ്റപ്പെടുത്തിയത് അമ്മ, എന്നെ ഇട്ടിട്ട് അനിയനെയും കൊണ്ട് പോയി തള്ള’, അന്ന് പറഞ്ഞതൊക്കെ മറന്ന് അമ്മയുടെ കൂടെയുള്ള ചിത്രം പങ്കുവെച്ച് നിമിഷ; പിന്നാലെ ഡിലീറ്റും; കാരണം എന്ത്?

Advertisement