പ്രശസ്ത നടിയും നർത്തകിയുമായ താര കല്യാണിന്റെയും നടൻ രാജാറാമിന്റെയും ഏക മകളാണ് സൗഭാഗ്യ വെങ്കിടഷ്. ടിക്ക് ടോക് വീഡിയോകളിലൂടെയാണ് സൗഭാഗ്യ ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. കഴിഞ്ഞ വർഷമായിരുന്നു സൗഭാഗ്യയുടെ വിവാഹം കഴിഞ്ഞത്. താരാ കല്യാണിന്റെ ശിഷ്യനും നർത്തകനും ആയ അർജുൻ സോമശേഖറാണ് സൗഭാഗ്യയെ വിവാഹം കഴിച്ചത്.
ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് അർജുൻ സോമശേഖറും സൗഭാഗ്യ വെങ്കിടേഷും. താരാ കല്യാണിനെ പോലെ തന്നെ മികച്ച ഒരു നർത്തകിയാണ് സൗഭാഗ്യയും. അർജുനൊപ്പമുള്ള സൗഭാഗ്യയുടെ ടിക് ടോക് വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വലിയ ഹിറ്റ് ആയിരുന്നു. ഇരുവരും വിവാഹം കഴിച്ചത് മുതലുള്ള വിശേഷങ്ങൾ താരദമ്പതികൾ ഒരുമിച്ച് ആരാധകരുമായ പങ്കുവെയ്ക്കാറുമുണ്ട്.
കഴിഞ്ഞ വർഷമാണ് താരങ്ങൾ ഒരു പെൺകുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകൾക്ക് സുദർശന എന്ന് പേരിട്ടത് മുതലുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂെട ആണ് താരദമ്പതികൾ പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ സൗഭാഗ്യയും കുടുംബവും പണം തരും പടം പ്രോഗ്രാമിൽ അതിഥിയായെത്തയതിന്റെ വിശേഷമാണ് സോഷ്യലമ മീഡിയയിൽ ചർച്ചയാകുന്നത്.
അച്ഛന്റെ ഓർമകളെക്കുറിച്ച് സൗഭാഗ്യ പറഞ്ഞത് പ്രേക്ഷകരെ പേപ്പാലും കണ്ണീരണിയിക്കുന്നത് ആയിരുന്നു. അമ്മ താരാ കല്യാൺ, മുത്തശ്ശി സുബ്ബലക്ഷ്മി, ഭർത്താവ് അർജുൻ സോമശേഖർ, മകൾ സുദർശന എന്നിവരും സൗഭാഗ്യയോട് ഒപ്പമുണ്ടായിരുന്നു.
സൗഭാഗ്യയുടെ വാക്കുകൾ ഇങ്ങനെ:
മുൻപ് എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. 5 വർഷമായി അതിന്റെ മോശം കാലത്തിലൂടെ കടന്നു പോവുക ആയിരുന്നു. അതിനൊരു അവസാനമായി മോശം കാലം കഴിഞ്ഞു. ഇനി നല്ല സമയം ആയിരിക്കും എന്നു കരുതിയപ്പോഴാണ് അച്ഛന്റെ വിയോഗം.
മാനസികമായി അസ്വസ്ഥമായി ഇരിക്കുന്ന സമയത്ത് അച്ഛൻ കൂടി പോയതോടെ വലിയ ബുദ്ധിമുട്ടായി. പിന്നെ അമ്മ കൂടെ ഉള്ളത് എന്നെ ഒരുപാട് സഹായിച്ചു. അങ്ങനെ അതിൽനിന്ന് പുറത്തു കടക്കാനായി. അദ്ദേഹം നല്ലൊരു അച്ഛനായിരുന്നു അദ്ദേഹം ഏറ്റവും മികച്ചു നിന്ന കഥാപാത്രം അതായിരുന്നു.
ഈ ലോകത്തെ ഏറ്റവും നല്ല അച്ഛൻ എന്നു വേണമെങ്കിൽ പറയാം. ഞാൻ സുദർശനയ്ക്ക് ആഗ്രഹിച്ചത് അതുപോലൊരു അച്ഛനെയാണ്. ദൈവം സഹായിച്ച് അതുപോലെ ഒരാളാണ് അർജുൻ. ഞാനൊരു 50 വയസ്സൊക്കെ വരെയേ കാണൂ. അതു കഴിഞ്ഞാൽ നിങ്ങൾക്ക് ഫോട്ടോ ആയിട്ട് കാണാം എന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു.
എന്തിനാ എപ്പോഴും ഇങ്ങനെ പറയുന്നത് പറഞ്ഞു പറഞ്ഞ് ഒരു ദിവസം അങ്ങനെ സംഭവിക്കും. അതു കൊണ്ട് അതു പറയാതിരിക്കാൻ ഞാൻ അച്ഛനോട് ആവശ്യപ്പെടും. അങ്ങനെ പോയാലും നിന്റെ മോളായി ഞാൻ ജനിക്കും.
ഒരു പെണ്ണായി ജനിക്കാൻ എനിക്ക് ആഗ്രഹമുണ്ട് എന്നായിരിക്കും അച്ഛന്റെ മറുപടി. അതുകൊണ്ട് ഗർഭിണി ആയപ്പോൾ പെൺകുട്ടി ജനിക്കണം എന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു എന്നും സൗഭാഗ്യ പറയുന്നു.