‘ഞാനിനി കരയില്ല’; റിയാസ് എങ്ങനെയുള്ള ആളാണെന്ന് നിങ്ങളറിയണം; പെണ്ണനെന്നും നട്ടെല്ലില്ലാത്തവനെന്നും വിളിക്കുന്നവരുടെ വായടപ്പിച്ച് ഉമ്മ

650

ബിഗ് ബോസ് മലയാളം സീസൺ 4 വളരെ സങ്കീർണ്ണവും നാടകീയവുമായ രംഗങ്ങൾക്കു ശേഷം പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ജാസ്മിന്റെ പിൻമാറ്റവും റോബിന്റെ പുറത്താക്കലും എല്ലാം ഹൗസിനുള്ളിലെ അന്തരീക്ഷം മറ്റൊന്നാക്കി മാറ്റിയിരിക്കുകയാണ്. എങ്കിലും ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കുന്നതിനാൽ മത്സരാർത്ഥികൾ ഗെയിം സ്പിരിറ്റ് കൈവിടുന്നില്ല.

ബിഗ് ബോസ് ഹൗസിന് ഇപ്പോൾ വീണ്ടും തീ പിടിക്കുകയാണ്. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട റിയാലിറ്റി ഷോ ആയ ബിഗബോസ് സീസൺ 4ൽ മത്സരം കടുക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. പല തരത്തിലുള്ള മാനസിക പ്രശ്‌നങ്ങൾ മത്സരാർത്ഥികൾക്കിടയിൽ ഓരോ ദിവസവും ഉടലെടുക്കുന്നത് പുതുമയുള്ള കാര്യമല്ല എന്നത് കണ്ടറിയാവുന്നതാണ്.

Advertisements

മുൻപ് ബിഗ് ബോസ് കുടുംബത്തിലേക്ക് 40 ദിവസം കഴിഞ്ഞ് വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ റിയാസ് അലി ഷോയുടെ മുഖച്ഛായ തന്നെ മാറ്റിയെന്ന് വേണമെങ്കിൽ പറയാം. ഉള്ളിലുള്ള മത്സരാർത്ഥികളുടെ ഗെയിമും അവരെ ഓരോരുത്തരെയും തന്നെ നന്നായി മനസ്സിലാക്കിയതിനു ശേഷമാണ് റായിസും കൂടെ വിനയ് മാധവും ഷോയിലെത്തിയത് അതുകൊണ്ടുതന്നെ വ്യക്തമായ നിലപാടോട് കൂടിയായിരുന്നു രണ്ടുപേരുടെയും എൻട്രി.

തുടക്കത്തിൽ തന്നെ താൻ ഒരു ഫെമിനിസ്റ്റ് ചിന്താഗതിയുള്ള വ്യക്തിയാണെന്ന് റിയാസ് പറഞ്ഞിരുന്നു. തജാസ്മിനെയും ജാസ്മിന്റെ നിലപാടുകളെയും റിയാസ് വലിയരീതിയിൽ പിന്തുണച്ചിരുന്നു. റിയാസ് ഏറ്റവും കൂടുതൽ എതിർത്തിരുന്നത് ഡോക്ടർ റോബിനെയും ആയിരുന്നു. റിയാസുമായുള്ള തർക്കത്തിൽ റോബിന് ബിഗ് ബോസിൽ നിന്നും പുറത്തു പോകേണ്ടിയും വന്നു. ഇതിന്റെ പേരിൽ റോബിന്റെ ഫാൻസായ നിരവധി പേരാണ് റിയാസിനെതിരെ രംഗത്തെത്തിയത്. റിയാസ് കളിക്കുന്നത് നല്ല ഗെയിമല്ലെന്നും വിമർശകർ പറയുന്നു. ഇതിന് പിന്നാലെ സോഷ്യൽമീഡിയയിലൂടെയും മറ്റും ചിലരുടെ ഭാഗത്തുനിന്നും ഉണ്ടായത് റിയാസിന്റെ വീട്ടുകാരെ വരെ വളരെയധികം വേദനിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ്.

ALSO READ- – ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി; പുടവ കൈയ്യിലെടുത്ത്‌ വിശേഷം പങ്കുവെച്ച് ശ്രീവിദ്യ; ആകാംക്ഷയിൽ ആരാധകർ

റിയാസിനെതിരായ വരുന്ന കമന്റുകൾ കണ്ടിട്ട് റിയാസിന്റെ ഉമ്മ രംഗത്തെത്തുകയും ചെയ്തു. യഥാർത്ഥത്തിൽ റിയാസ് ആരെന്നുള്ള മാതാവിന്റെ വാക്കുകളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

തന്റെ മകൻ ഒരു മിടുക്കനായ കുട്ടിയാണെന്നും പെയിന്റിങ്ങിലും പാട്ടിലും എല്ലാം തന്നെ റിയാസ് തന്റെ കഴിവ് തെളിയിച്ചിരുന്നതായി ഉമ്മ പറഞ്ഞു. കൂട്ടുകാർക്കും പഠിപ്പിച്ച അധ്യാപകർക്കെല്ലാം തന്നെ പ്രിയപ്പെട്ട കുട്ടിയായിരുന്നു. ഡോക്ടറാകാൻ ആയിരുന്നു ആഗ്രഹമെങ്കിലും രണ്ടുവർഷത്തെ എൻട്രൻസ് പഠനം പരാജയപ്പെട്ടതിനാൽ എൻജിനീയറിങ്ങുമായി മുന്നോട്ട് പോകുകയായിരുന്നുവെന്നാണ് ഉമ്മ പറയുന്നത്.

ഗവൺമെന്റ് കോളേജിലാണ് റിയാസിന്റെ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയിരുന്നത്. ഉപ്പയും ഉമ്മയും വളരെ നല്ല രീതിയിൽ തന്നെയായിരുന്നു റിയാസിന്റെ പഠന കാലം മുന്നോട്ടു പോയത്. എന്നാൽ, റിയാസ് എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് തന്റെ പിതാവിന് ശരീരം അനങ്ങാൻ പാടില്ലാത്ത തരത്തിലുള്ള വിശ്രമം വേണമെന്ന് ഡോക്ടർമാർ പറയുന്നത്.

ALSO READ- മലയാളികൾക്ക് പ്രിയപ്പെട്ട താരം അമ്മയായി; മുഖം കാണിക്കാതെ കുഞ്ഞിനെ ഓമനിക്കുന്ന ചിത്രം പങ്കുവെച്ച് താരം

ഇതോടെയാണ് ഒരു ജോലിയും ചെയ്യാൻ അറിയാതിരുന്ന റിയാസിന്റെ ഉമ്മ മറ്റു വീടുകളിൽ വീടുപണി എടുത്ത് വരുമാനം കണ്ടെത്താൻ തുടങ്ങിയത്. താൻ പണിയെടുത്ത വീട്ടിലെ ആളുകളും റിയാസിന്റെ പഠനത്തിന് ആവശ്യമായ ചിലവുകൾ നോക്കിയിരുന്നെന്നും ഉമ്മ പറയുന്നു. ഇങ്ങനെ ഒരു മകനെ കിട്ടിയതിൽ താനെന്നും അഭിമാനിക്കുന്നുണ്ടെന്നും എല്ലാവരെയും ഒരുപാട് സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന മകനാണ് തന്റെ മകൻ എന്നും ഉമ്മ പറഞ്ഞു.

പ്രതിഫലം വാങ്ങിക്കാതെ തന്നെ അടുത്തുള്ള കുട്ടികൾക്ക് ട്യൂഷൻ എടുക്കുകയും ചിത്രങ്ങൾ വരച്ചു കൊടുക്കുകയും എല്ലാം തന്നെ റിയാസ് ചെയ്തിരുന്നു. ഉമ്മയ്‌ക്കെന്നും താങ്ങായും തണലായും ഉള്ള മകൻ ആണെന്നും ബിഗ് ബോസിൽ നിന്നും പുറത്തു വരുമ്പോൾ താൻ സന്തോഷത്തോടെ ഇരിക്കുന്നത് റിയാസ് കാണണമെന്നും ഇനി സങ്കടപ്പെടില്ലെന്നും റിയാസിന്റെ ഉമ്മ വ്യക്തമാക്കി.

Advertisement