ബാഗില്‍ ആക്കിയ നിലയില്‍ 20 കാരിയുടെ മൃതദേഹം ബീച്ചില്‍ കണ്ടെത്തി: നിരവധി മുറിവുകള്‍ ഉള്ള മൃതദേഹത്തില്‍ തിരിച്ചറിയുവാന്‍ ശേഷിക്കുന്നത് പിന്‍കഴുത്തിലെ ടാറ്റു മാത്രം

36

ബീച്ചില്‍ യുവതിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മുംബൈ ജുഹു ബീച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ഏതാണ്ട് 20 വയസ് തോന്നിക്കുന്ന പെണ്‍കുട്ടിയുടെ മുഖത്തും കഴുത്തിലും നിരവധി മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന്റെ പിന്‍കഴുത്തിന് താഴെ ഒരു ടാറ്റൂവും പതിപ്പിച്ചിട്ടുണ്ട്. ഒരു മാലാഖയോട് സാമ്യമുളള രൂപമാണ് ടാറ്റു പതിപ്പിച്ചിരിക്കുന്നത്.

Advertisements

കഴിഞ്ഞദിവസം രാവിലെ 11 മണിയോടെ സമീപവാസികളാണ് തീരത്ത് ഉപേക്ഷിച്ച നിലയില്‍ വലിയൊരു ബാഗ് കണ്ടെത്തിയത്. തുടര്‍ന്ന് ഇവിടെയെത്തിയ സാന്താക്രൂസ് പൊലീസ് ബാഗ് തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. യുവതി കറുപ്പും പച്ചയും ചേര്‍ന്ന് നിശാവസ്ത്രവും കഴുത്തില്‍ മംഗള്‍സൂത്രയും ആണ് അണിഞ്ഞിരിക്കുന്നത്.

പ്രഥമദൃഷ്ട്യാ ഇത് കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കൂപ്പര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ പൊലീസ് സ്‌റ്റേഷനുകളില്‍ നിന്ന് കാണാതായവരുടെ പട്ടികയും സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.

നേരത്തെയും ഇത്തരത്തില്‍ ഒരു സംഭവം മുംബൈയില്‍ നടന്നിരുന്നു. അന്നും കൈയ്യിലെ ടാറ്റു തന്നെയാണ് മരിച്ചതാരെന്ന് തിരിച്ചറിയാന്‍ സഹായിച്ചത്.

Advertisement