നമ്മൂടെ തിരുവല്ലാക്കാരി അച്ചായത്തിക്കൊച്ചിനെ പ്രായത്തിൽ കുറഞ്ഞ ഒരു തമിഴ് അണ്ണാച്ചിപ്പയ്യൻ അടിച്ചോണ്ട് പോയി, ഏത് തരം ജിഹാദിൽ പെടും, സഭയ്ക്കോ, കാസയ്ക്കോ, പീസിക്കോ പ്രതിഷേധം വല്ലതുമുണ്ടോ, വൈറൽ കുറിപ്പ്

292

മലയാളിയായ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും തമിഴ് സംവിധായകൻ വിഘ്‌നേഷ് ശിവനും കഴിഞ്ഞ ദിവസം ആയിരുന്നു വിവാഹിതരായത്. നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്.

ചെന്നെ മഹാബലിപുരത്ത് വെച്ച് നടന്ന ചടങ്ങിൽ തെന്നിന്ത്യൻ ബോളിവുഡ് സിനിമകളിലെ നിരവധി സൂപ്പർ താരങ്ങളും പങ്കെടുത്തിരുന്നു. ഏഴുവർഷത്തെ പ്രണയശേഷമാണ് ഇരുവരും വിവാഹിതരായത്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിൽ ആവുന്നത്.

Advertisements

ഇവരുടെ വിവാഹ ചിത്രങ്ങൾ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വിവാഹം അറിഞ്ഞില്ലേയെന്നും ഇടയ ലേഖനം ഇറക്കാത്തത് എന്തുകൊണ്ടാണെന്നും പരിഹസിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് അഡ്വ. ജഹാംഗീർ ആമിന റസാഖ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂടി ആയിരുന്നു ജഹാംഗീറിന്റെ പരിഹാസം.

Also Read
സിനിമയിലെത്തും മുൻപ് കോളേജ് കാലത്ത് പ്രണയം; ഒളിച്ചോടി വിവാഹം കഴിച്ചു, പിന്നീട് മറ്റൊരു ബന്ധമുണ്ടെന്ന് അറിഞ്ഞിട്ടും ഒന്നും ഭാവിച്ചില്ല; പിന്നിട്ട ദുരന്തത്തെ കുറിച്ച് മല്ലിക

നമ്മുടെ തിരുവല്ലാക്കാരി അച്ചായത്തിക്കൊച്ചു ഡയാന മറിയം കുര്യനെ (നയൻതാര എന്നാണ് പുതിയ പേരെന്ന് കേൾക്കുന്നു) പ്രായത്തിൽ കുറഞ്ഞ ഒരു തമിഴ് അണ്ണാച്ചിപ്പയ്യൻ വിഘ്‌നേഷ് ശിവൻ അടിച്ചോണ്ട് പോയി, മതം മാറ്റി അമ്പലങ്ങളിൽ കൊണ്ടു നടക്കുന്ന ഈ ജിഹാദ് പരിപാടിയിൽ അച്ചനോ, സഭയ്ക്കോ, കാസയ്ക്കോ, സാക്ഷാൽ പിസിയ്‌ക്കോ പ്രതിഷേധം വല്ലതുമുണ്ടോ എന്നും ജഹാംഗീർ കുറിക്കുന്നു.

അഡ്വ. ജഹാംഗീർ ആമിന റസാഖിന്റെ പോസിറ്റിന്റെ പൂർണ്ണ രൂപം:

അച്ചോ, ഞാൻ മലപ്പുറം മാപ്പളയാണ്. ഇപ്പോൾ ചോദിക്കാൻ പാടുണ്ടോ എന്നും എനിക്കറിയാൻമേല. നമ്മുടെ തിരുവല്ലാ ക്കാരി അച്ചായത്തിക്കൊച്ചു ഡയാന മറിയം കുര്യനെ (നയൻതാര എന്നാണ് പുതിയ പേരെന്ന് കേൾക്കുന്നു?) പ്രായത്തിൽ കുറഞ്ഞ ഒരു തമിഴ് അണ്ണാച്ചിപ്പയ്യൻ വിഘ്‌നേഷ് ശിവൻ അടിച്ചോണ്ട് പോയി.

Also Read
‘പുതിയ അതിഥി വന്നു’; ആരാധകരോട് സന്തോഷം പങ്കുവെച്ച് അപ്‌സര; വിശദീകരണവുമായി ആൽബി വരുന്നില്ലേ എന്ന് ചോദ്യം

ഹൈന്ദവ ആചാരങ്ങൾ പ്രകാരം കല്യാണം കഴിച്ചത് ഏതുതരം ജിഹാദിൽ പെടും അല്ലച്ചോ, മതം മാറ്റി അമ്പലങ്ങളിൽ കൊണ്ടുനടക്കുന്ന ഈ ജിഹാദ് പരിപാടിയിൽ അച്ചനോ, സഭയ്ക്കോ, കാസയ്ക്കോ, സാക്ഷാൽ പീസിക്കോ പ്രതിഷേധം വല്ലതുമുണ്ടോ? അതോ തിരുവമ്പാടിയിലെ ഡിവൈഎഫ് ഐ ചെക്കന്മാർ വല്ലവരും പ്രേമിച്ചു കല്യാണം കഴിച്ചാൽ മാത്രമേ ഇടഞ്ഞ ലേഖനം, ഛെ ഇടയലേഖനം ഇറക്കത്തൊള്ളോ എന്നും ജഹാംഗീർ പറയുന്നു.

Advertisement