എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും മലയാള സിനിമയിലെ സൂപ്പർ നടിയായി തിളങ്ങിയ താരമാ യിരുന്നു പാർവ്വതി എന്ന അശ്വതി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത വിവാഹിതരെ ഇതിലേ ഇതിലേ എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ പാർവ്വതി തന്റെ ശാലീന സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു.
വിടർന്ന കണ്ണുകളും ഇടതൂർന്ന ചുരണ്ടമുടിയും പാർവ്വതിയും ശാലീന സൗന്ദര്യത്തിന് മാറ്റു കൂട്ടിയിരുന്നു. മലയാളത്തിന്റെ എക്കാലത്തെയും പ്രിയനടിയാണ് പാർവതി. അഭിനയത്തിൽ സജീവമല്ലെങ്കിലും ഇടയ്ക്ക് നൃത്ത വേദിയിലേക്ക് പാർവതി തിരികെയെത്തിയിരുന്നു.
അടുത്തിടെ ഒരു ഫാഷൻ ഷോയിൽ റാംപിൽ ചുവടുവെയ്ക്കുന്ന പാർവതിയുടെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു.
കേരള ഗെയിംസിനോടനുബന്ധിച്ച് വിവേഴ്സ് വില്ലേജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷൻ ഷോയിലായിരുന്നു മകൾ മാളവികയ്ക്ക് ഒപ്പം പാർവതി റാംപിൽ ചുവടുവെച്ചത്.
നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്ത മലയാളത്തിന്റെ താരാരാജാക്കൻമാരായ മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും നായികയായി എത്തിയിട്ടുണ്ട്. ജയറാമിനെ വിവാഹം കഴിച്ചതോടെയാണ് താരം അഭിനയരംഗത്ത് നിന്നും ഇടവേള എടുത്തത്.
മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം പാർവ്വതി അഭിനയിച്ച സിനിമകളിൽ ഒന്നായിരുന്നു കാർണിവൽ എന്ന ചിത്രം. പിജി വിശ്വംഭരൻ സംവിധാനം ചെയ്ത ഈ ചിത്രം 1989 ൽ ആയിരുന്നു പുറത്തിറങ്ങിയത്. ഇപ്പോഴിതാ കാർണിവൽ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ മമ്മൂട്ടിയുടെ മനസാന്നിധ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട ഒരു സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് പാർവതി.
കാർണിവലിനെ കുറിച്ച് ഓർക്കുമ്പോൾ എന്റെ മനസ്സിൽ വരുന്നൊരു രംഗമുണ്ട്. ഒരു ഗ്രൗണ്ടിൽ ഷൂട്ട് നടക്കുകയാണ്. മമ്മൂക്കയാണ് ജീപ്പ് ഓടിക്കുന്നത്. അന്ന് സീറ്റ് ബെൽറ്റ് പരിപാടിയൊന്നും ഇന്നത്തെ അത്ര സ്ട്രിക്റ്റ് അല്ലല്ലോ. ഞാൻ മുൻസീറ്റിൽ ഇരിപ്പുണ്ട്, വളരെ കാഷ്വലായി ഇരിക്കുകയാണ്.
മമ്മൂക്കയുടെ പ്രസൻസ് ഓഫ് മൈൻഡിനെ കുറിച്ചാണ് ഞാൻ പറയുന്നത്. എന്തോ ഒരാവശ്യത്തിന് വണ്ടി പെട്ടെന്ന് സഡൻ ബ്രേക്കിടുകയാണ്, മമ്മൂക്ക ആദ്യം ആലോചിച്ചുവച്ചിരിക്കുന്നത് മുന്നിലിരിക്കുന്ന എന്റെ സുരക്ഷയാണ്. സഡൻ ബ്രേക്ക് ഇട്ടാൽ എന്തായാലും ഞാനെവിടെയെങ്കിലും പോയി ഇ ടി ക്കും.
അത് മനസ്സിലാക്കിയാവണം, മമ്മൂക്ക എന്നെ കൈകൊണ്ട് തടുത്തിട്ടാണ് സഡൻ ബ്രേക്ക് ഇട്ടത്. അല്ലെങ്കിൽ ഞാൻ പോയി കണ്ണാടിയിൽ ഇ ടി ച്ചേ നെ. മമ്മൂക്കയോട് അതിനെ കുറിച്ച് ഒന്നും ഞാൻ സംസാരിച്ചില്ലെങ്കിലും അതിപ്പോഴും എന്റെ ഓർമയിൽ അങ്ങനെ കിടക്കുന്ന കാര്യമാണെന്ന് പാർവതി പറഞ്ഞു.