ഒടുവിൽ നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരായി, പൂവണിഞ്ഞത് ഏഴ് വർഷത്തെ പ്രണയം, നയൻസിന്റെ ജീവിതത്തിലേക്ക് വിക്കി വരുന്നത് രണ്ട് പ്രണയ തകർച്ചകൾക്ക് ശേഷം

303

മലയാളിയായ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും വിവാഹി തരായി. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. വ്യാഴാഴ്ച രാവിലെ ചെന്നൈ മഹാബലിപുരത്ത് വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങ് ആയിട്ടായിരുന്നു വിവാഹം നടന്നത്. ഇരുവരും തിരുപ്പതിയിൽ വെച്ച് വിവാഹിതരാകാൻ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പ്രയോഗിക ബുദ്ധിമുട്ടുകളെ തുടർന്ന് മഹാബലിപുരത്ത് വെച്ച് വിവാഹം നടത്താൻ തീരുമാനിച്ചത്.

Advertisements

മഹാബലിപുരത്തെ ഷെറാടൺ ഗ്രാൻഡ് റിസോർട്ടായിരുന്നു വിവാഹ വേദി. അനുഷ്‌ക വിരാട് കൊഹ്ലി, കത്രീന കൈഫ് വിക്കി കൗശൽ, ഫർഹാൻ അക്തർ ഷിബാനി, വരുൺ ധവാൻ നടാഷ തുടങ്ങി നിരവധി ജോഡികളുടെ താര വിവാഹങ്ങൾ നടത്തിയ ഇവന്റ് കമ്പനിയായ ശാദി സ്‌ക്വാഡാണ് നയൻതാര വിഘ്‌നേഷ് വിവാഹവും ഏറ്റെടുത്ത് നടത്തുന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെഡ്ഡിംഗ് പ്ലാനേഴ്‌സാണ് ശാദി സ്‌ക്വാഡ്.

Also Read
അവൾ സ്വവർഗ്ഗ അനുരാഗി ആണെന്ന് കൂടെ കിടന്നപ്പോൾ ഞാൻ അറിഞ്ഞില്ല, പിന്നെ കെട്ടിപിടിച്ചങ്ങ് കിടന്നു, ജാസ്മിൻ മൂസയെ കുറിച്ച് ദിൽഷ

കഴിഞ്ഞ വർഷമാണ് നയൻസും വിക്കിയും തങ്ങളുടെ വിവാഹ നിശ്ചയം നടത്തിയത്. വളരെ രഹസ്യം ആയിട്ടായിരുന്നു ആ ചടങ്ങുകളും നടന്നത്. ഇരുവരും പ്രണയിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആരാധകർ കേൾക്കാൻ കൊതിച്ചിരുന്ന കാര്യമാണ് ഇന്ന് സഫലം ആയിരിക്കുന്നത്.

ഷാരൂഖ് ഖാൻ, രജനീകാന്ത്, കമൽഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, സാമന്ത റൂത്ത് പ്രഭു തുടങ്ങി തെന്നിന്ത്യൻ സൂപ്പർ താരങ്ങളും ബോളിവുഡിൽ നിന്ന് നിർമാതാവ് ബോണി കപൂർ അടക്കമുള്ളവരും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

കനത്ത സുരക്ഷയിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. മാധ്യമങ്ങൾക്ക് വിവാഹ വേദിയിലേക്ക് കടക്കാൻ അനുവാദമുണ്ടായിരുന്നില്ല. നാനും റൗഡി താൻ സിനിമയുടെ സെറ്റിൽ വെച്ചാണ് വിക്കിയും നയൻസും പ്രണയത്തിലാകുന്നത്.

തുടക്കത്തിൽ സംവിധായകനും നായികയും തമ്മിലുള്ള സൗഹൃദമായിരുന്നുവെങ്കിൽ പിന്നീട് അത് പ്രണയമായി മാറി. ഇരുവരും നാളുകളായി പരസ്പരം കരുത്തായി മുന്നോട്ട് സഞ്ചരിക്കുകയാണ്.രണ്ട് പ്രണയ തകർച്ചകൾക്ക് ശേഷമാണ് നയൻസിന്റെ ജീവിതത്തിലേക്ക് വിക്കി വന്നത്.

വിക്കിയുടെ സംവിധായകൻ എന്ന നിലയിലുള്ള രണ്ടാമത്തെ സിനിമയായിരുന്നു നാനും റൗഡി താൻ. വിജയ് സേതുപതിയായിരുന്നു നായകൻ. നാനും റൗഡി താൻ സിനിമയ്ക്ക് ശേഷം വിക്കിയുമായി നയൻസ് പ്രണയത്തിൽ ആണെന്ന് ഗോസിപ്പുകൾ വന്നിരുന്നെങ്കിലും ഇരുവരും ആ വാർത്തകളോട് പ്രതികരിച്ചിരുന്നില്ല.

2018ലാണ് പ്രണയം ആരാധകരോട് ഇരുവരും പരസ്യപ്പെടുത്തിയത്. സംവിധായകൻ ഗൗതം വാസുദേവ് മോനോനാണ് വിവാഹാഘോഷത്തിന്റെ ഡയറക്ടർ എന്ന് റിപ്പോർട്ടുണ്ട്. വിവാഹം ഡോക്യുമെന്ററിയായി ചിത്രീകരിച്ച് പിന്നീട് ഒരു ഒടിടി പ്ലാറ്റ്ഫോം വഴി സ്ട്രീം ചെയ്യാനുള്ള പ്ലാനുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് നെറ്റ് ഫ്‌ളിക്‌സുമായി ചർച്ചകൾ നടന്നിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

Also Read
38 കിലോയുള്ളൂ, അതുകൊണ്ടു തന്നെ ഞാൻ സൈസ് വളരെ കുറഞ്ഞ കുട്ടിയാണ്, ഈ സൈസ് മതി എനിക്ക്, ഈ സൈസാണ് എന്റെ മെയിൻ: കളിയാക്കിയവർക്ക് എതിരെ തുറന്നടിച്ച് കണ്ണന്റെ അച്ചു മഞ്ജുഷ

അതേ സമയം വിവാഹത്തിന് മുന്നോടിയായി വിഘ്നേഷ് ശിവൻ സോഷ്യൽമീഡിയയിൽ മനോഹരമായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. നയൻതാര തന്റെ ജീവിതത്തിലേക്ക് വന്നത് അനുഗ്രഹമായി കാണുന്നുവെന്നാണ് വിഘ്‌നേഷ് ശിവൻ കുറിച്ചത്. ഒപ്പം നയൻസിനൊപ്പമുള്ള ചില ചിത്രങ്ങളും വിഘ്‌നേഷ് ശിവൻ പങ്കുവെച്ചിരുന്നു.

നയൻതാര സുമംഗലിയായി നിൽക്കുന്ന ചിത്രങ്ങൾ കാണാനുള്ള ആകാംഷയിലാണ് ആരാധകരും. ഉച്ചയോടെ വിവാഹ ചിത്രങ്ങൾ പങ്കുവെക്കുമെന്ന് വിഘ്‌നേഷ് ശിവൻ രണ്ട് ദിവസം മുമ്പ് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. അതു പ്രകാരം തന്റെ ട്വിറ്ററിൽ കൂടി ഒരു ചിത്രം വിഘ്‌നേഷ് പുറത്തു വിട്ടിട്ടുണ്ട്. വിവാഹശേഷം നയൻസിന്റെ നെറുകയിൽ ചുംബിക്കുന്ന ചിത്രമാണ് വിക്കി ഷെയർ ചെയ്തത്.

Advertisement