ബ്രാഹ്മണനല്ലാത്ത ശ്രീനാഥിന്റെ ജാതിയും ജോലിയുമൊക്കെ വീട്ടിൽ പ്രശ്നമായിരുന്നു, കുഞ്ഞിന്റെ വിയോഗം ഞങ്ങളെ തളർത്തി, ഡിവോഴ്സിന് ശേഷം ശ്രീനാഥിനെകണ്ടിട്ടില്ല: ശാന്തി കൃഷ്ണ

16052

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായിരുന്നു ശാന്തികൃഷ്ണ. സുപ്പർതാരങ്ങലായ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ളവരുടെ നായികയായി നിറഞ്ഞു നിന്നിരുന്ന ശാന്തി കൃഷ്ണ മലയാളികളുടെ പ്രിയപ്പെട്ട നടി കൂടിആയിരുന്നു.

വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിന്ന നടി ശാന്തികൃഷ്ണ പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. നേരത്തെ, അന്തരിച്ച നടൻ ശ്രീനാഥുമായുള്ള 13 വർഷത്തെ ദാമ്പത്യം 1995 ലാണ് ശാന്തി കൃഷ്ണ അവസാനിപ്പിച്ചത്. ഇപ്പോഴിതാ സിനിമാ ജീവിതത്തെയും സ്വകാര്യ ജീവിതത്തെയും കുറിച്ച് നടി കഴിഞ്ഞദിവസം ഫ്‌ലവേഴ്‌സിലെ ഒരു കോടി എന്ന പരിപാടിയിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

Advertisements

ഒരുപാട് ആഗ്രഹങ്ങളോടെയാണ് ശാന്തികൃഷ്ണ ശ്രീനാഥിന്റെ ജീവിതത്തിലേയ്ക്ക് കടന്നു വന്നത്. എന്നാൽ സ്വപ്നം കണ്ടതായിരുന്നില്ല ജീവിത്തിൽ പിന്നീട് നേരിടേണ്ടി വന്നത്. 19ാം വയസിലായിരുന്നു ശ്രീനാഥിന്റെ കയ്യും പിടിച്ച് മുംബൈയിൽ നിന്ന് നാട്ടിലേയ്ക്ക് വരുന്നത്.

Also Read
38 കിലോയുള്ളൂ, അതുകൊണ്ടു തന്നെ ഞാൻ സൈസ് വളരെ കുറഞ്ഞ കുട്ടിയാണ്, ഈ സൈസ് മതി എനിക്ക്, ഈ സൈസാണ് എന്റെ മെയിൻ: കളിയാക്കിയവർക്ക് എതിരെ തുറന്നടിച്ച് കണ്ണന്റെ അച്ചു മഞ്ജുഷ

ശ്രീനാഥിന്റെ ജാതിയും ജോലിയുമൊക്കെ വീട്ടിൽ പ്രശ്നമായിരുന്നു. ബ്രാഹ്മണനല്ലാത്ത ആളാണെങ്കിൽ കൂടിയും അതേ രീതിയിൽ തന്നെ ഞങ്ങൾ വിവാഹിതരായി. വീട്ടുകാരുടെ എതിർപ്പിലും ശ്രീനാഥിന്റെ കാര്യത്തിൽ ഉറച്ച് തന്നെ നിന്നു. ഇതുപോലെ തന്നെയായിരുന്നു പ്രണയത്തിന്റെ കാര്യത്തിലും.

മുംബൈയിൽ നിന്ന് നാട്ടിലേയ്ക്കുളള മാറ്റം തനിക്ക് പെട്ടെന്ന് തന്നെ ഉൾക്കൊള്ളാൻ പറ്റി. അഭിനേത്രിയിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ കുടുംബിനിയായി മാറുകയായിരുന്നു. രാവിലെ എഴുന്നേറ്റ് കുളിച്ച് മുണ്ടും ഉടുത്ത അമ്പലത്തിൽ പോവുക, എന്നിങ്ങനെ ഏകദേശം സിനിമയിൽ കാണുന്നത് പോലെയായിരുന്നു ജീവിതം.

വളരെ നല്ല രീതിയിലായിരുന്നു ജീവിതം മുന്നോട്ട് പോയത്. എന്നാൽ ഞങ്ങൾ തിരുവനന്തപുരത്തേയ്ക്ക് എത്തിയതോടെ ജീവിതം ആകെ മാറി 19ാം വയസിലായിരുന്നു വിവാഹം.12 വർഷം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് പിരിഞ്ഞത്. ഇതിനിടയ്ക്ക് വേദനപ്പിക്കുന്ന പല സംഭവങ്ങളും ഞങ്ങൾക്കിടയിലുണ്ടായി.

കുഞ്ഞിന്റെ വിയോഗം ഞങ്ങളെ രണ്ട് പേരേയും ആ സമയത്ത് വല്ലാതെ തളർത്തിയിരുന്നു. ഡിപ്രഷനി ലേയ്ക്ക് ചെന്ന് വീഴുകയായിരുന്നു, ഡിവോഴ്സിന് ശേഷം പിന്നീട് ശ്രീനാഥിനെ കാണാനോ സൗഹൃദം തുടരാനോ ശ്രമിച്ചിട്ടില്ല.

രണ്ടാം വിവാഹത്തിൽ എല്ലാം അറിഞ്ഞു കൊണ്ടാണ് അയാൾ ജീവിതത്തിലേയ്ക്ക് കടന്ന് വന്നത്. എന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാം കാര്യങ്ങളും അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാൽ അവിടെ വില്ലനായത് ഈഗോയും തെറ്റിദ്ധാരണയുമായിരുന്നു. എന്റെ സങ്കൽപ്പത്തിലുള്ള ഭാര്യ അല്ല നീ എന്നൊക്കെ കേൾക്കേണ്ടി വന്നത് വലിയ സങ്കടം ഉണ്ടാക്കി.

Also Read
എന്നെക്കുറിച്ച് വാർത്തയുള്ള അശ്ലീലമാസിക അന്ന് എന്റെയും അമ്മയുടേയും മുന്നിൽ വെച്ച് വിറ്റഴിച്ചു, എന്നെപോലെ അപവാദങ്ങൾ കേട്ട ഒരു ആർട്ടിസ്റ്റ് വേറെ ഉണ്ടാകില്ല: ബീന ആന്റണി

18 വർഷത്തെ ദാമ്പത്യ ജീവിതമായിരുന്നു അത്. രണ്ട് കുഞ്ഞുങ്ങളെ തനിക്ക് നൽകി. ഇപ്പോൾ അദ്ദേഹം വേറെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു. അതേ സമയം താൻ ഒരു നടിയായിരുന്നു എന്ന് മക്കൾക്ക് ആദ്യം അറിയില്ലായിരുന്നുവെന്ന് താരം പറഞ്ഞു. പുറത്തൊക്കെ പോകുമ്പോൾ പലരും വന്നു ശാന്തികൃഷ്ണ അല്ലേ എന്ന് ചോദിച്ച് ഫോട്ടോ എടുക്കുമായിരുന്നു.

ഇതൊക്കെ കാണുമ്പോൾ ഇവരൊക്കെ എന്തിനാണ് അമ്മയെ ഇങ്ങനെ നോക്കുന്നത് എന്ന് മക്കൾ സംശയിക്കും ആയിരുന്നു. പിന്നീടാണ് നടിയാണ് എന്ന വിവരം അവർ അറിയുന്നത്. മകന് അഭിനയം ഒക്കെ ഇഷ്ടമാണെന്നും താരം പറയുന്നു.

Advertisement