സംഭവ ബഹുലമായ പത്താം ആഴ്ചയ്ക്ക് ശേഷം ബിഗ് ബോസ് മലയാളം സീസൺ ഫോർ പതിനൊന്നാം ആഴ്ചയിലേക്ക് എത്തിയിരിക്കുകയാണ്. വീട്ടിൽ അവശേഷിക്കുന്ന ഒമ്പത് പേർ തമ്മിലാണ് ഇനിയുള്ള പോരാട്ടം നടക്കാൻ പോകുന്നത്. അതേസമയം പത്താം ആഴ്ചയിൽ റോബിനും ജാസ്മിനും വീട്ടിൽ നിന്നും പോയതിനാൽ ഇപ്രാവശ്യം മറ്റൊരു എവിക്ഷൻ വേണ്ടെന്ന് കരുതി ഓപ്പൺ നോമിനേഷൻ ബിഗ് ബോസ് അസാധുവാക്കിയാക്കിയിരിയ്ക്കുകയാമ്. ഇന്ന് വീണ്ടും പതിനൊന്നാം ആഴ്ചയിലെ നോമിനേഷൻ നടക്കും.
ഏറ്റവും ശക്തരായവരും നന്നായി ഗെയിം കളിക്കുന്നവരുമായ മത്സരാർത്ഥികൾ വിജയിക്കണമെന്നാണ് പ്രേക്ഷകരും ആഗ്രഹിക്കുന്നത്. വീട്ടിലെ പ്രധാന മത്സരാർഥികളായിരുന്ന റോബിനിലും ജാസ്മിനിലുമായിരുന്നു ഇത്രയും നാൾ പ്രേക്ഷക ശ്രദ്ധ. ബാക്കിയുള്ളവരെല്ലാം ചിലപ്പോൾ ടോപ്പ് ഫൈവിൽ വന്നേക്കും എന്ന് മാത്രമാണ് പ്രേക്ഷകർ കരുതിയിരുന്നത്. എന്നാൽ ഇരുവരും പുറത്തായതോടെ ഇനി ആര് വിജയ കിരീടം ചൂടുമെന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. റോബിന് വലിയ ജനപിന്തുണയാണ് പുറത്തുണ്ടായിരുന്നത്. അതിനാൽ കപ്പ് റോബിന് തന്നെയാണെന്ന് പ്രേക്ഷകർ ഉറപ്പിച്ചിരുന്നു.
ALSO READ
ആ സമയത്താണ് ഇടി തീപ്പോലെ റോബിൻ പുറത്താക്കപ്പെട്ടത്. റോബിനും ജാസ്മിനും പോയതോടെ ഗെയിം മാറ്റി പിടിച്ചവരിൽ പ്രധാനിയാണ് ദിൽഷ പ്രസന്നൻ. ഇത്രയുംനാൾ റോബിനൊപ്പം നിന്നാണ് ദിൽഷ ഗെയിം കളിച്ചിരുന്നത്. എല്ലാ കാര്യങ്ങളിലും ദിൽഷയ്ക്ക് റോബിന്റെ സഹായവും ലഭിച്ചിരുന്നു. റോബിൻ ഇനി തിരികെ വരില്ലെന്ന് മനസിലായതോടെ ബ്ലെസ്ലിയെ കൂട്ടുപിടിച്ചിരിക്കുകയാണ് ദിൽഷ. ഇടയ്ക്കിടെ ബ്ലെസ്ലിയോട് നീ എന്നോടൊപ്പം നിൽക്കണമെന്നും തനിക്ക് ഉപദേശങ്ങൾ തരണമെന്നും ദിൽഷ പറയുന്നുണ്ട്. ബ്ലെസ്ലിയോട് ഒറ്റയ്ക്ക് കളിക്കാൻ പോകരുതെന്നും ദിൽഷ പറയുന്നുണ്ട്.
സൗഹൃദം, അനിയൻ സ്ഥാനം എന്നിവയെല്ലാം വെച്ചാണ് ബ്ലെസ്ലിയോട് ചേർന്ന് ദിൽഷ കളിക്കാൻ ഒരുങ്ങുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്. മാത്രമല്ല ബ്ലെസ്ലിക്കും തനിക്കും പുറത്ത് ജനപിന്തുണയുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോലെയാണ് ദിൽഷയുടെ വർത്തമാനവും പ്രവൃത്തികളും. ഇക്കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിനിടെ സെമി ഫൈനലിൽ വരെ ഇറക്കാൻ വെച്ചിരിക്കുന്ന കളികളെ കുറിച്ച് ദിൽഷ അത്രത്തോളം ആത്മവിശ്വാസത്തോടെയാണ് സംസാരിക്കുന്നതും. തുടക്കം മുതൽ ഇതുവരെയുള്ള എപ്പിസോഡുകളിൽ ഒറ്റയ്ക്ക് നിന്ന് മത്സരിക്കുന്ന ഒരേയൊരു മത്സരാർഥി ബ്ലെസ്ലിയാണ്. ആരുടേയും സഹായം ബ്ലെസ്ലി ചോദിക്കാറില്ല.
ALSO READ
റോബിന് വേണ്ടി തനിക്ക് പല കാര്യങ്ങളും ബിഗ് ബോസ് വീട്ടിൽ ചെയ്ത് തീർക്കാനുണ്ടെന്ന് ദിൽഷ പറഞ്ഞപ്പോൾ അതിന് കൂട്ടുനിന്നാൽ തനിക്ക് ഒറ്റയ്ക്ക് കളിക്കാനാവില്ലെന്നും ബ്ലെസ്ലി ദിൽഷയോട് പറഞ്ഞിരുന്നു. പക്ഷെ ദിൽഷ അതൊന്നും ചെവി കൊള്ളാൻ തയ്യാറായില്ല. റോബിൻ പോയത് വീട്ടിൽ ഏറ്റവും കൂടുതൽ ഉപകാരപ്പെട്ടിരിക്കുന്നത് ബ്ലെസ്ലിക്കാണ്.
റോബിന് ശേഷം വീട്ടിൽ ഏറ്റവും കൂടുതൽ ആരാധകർ ബ്ലെസ്ലിക്കാണ്. ഇനി ഒറ്റയ്ക്ക് നിന്ന് നന്നായി കളിച്ചാൽ സുഖമായി കപ്പുയർത്താൻ ബ്ലെസ്ലിക്ക് സാധിക്കും. അതിന് ബ്ലെസ്ലി ആദ്യം ചെയ്യേണ്ടത് ദിൽഷയുടെ നീരാളിപിടുത്തത്തിൽ നിന്നും രക്ഷപെടുക എന്നതാണ്. ഇല്ലെങ്കിൽ ചിലപ്പോൾ ബ്ലെസ്ലിയെ പിന്നിലാക്കി ദിൽഷ മുന്നേറും. ഒറ്റയ്ക്ക് നിന്ന് കളിക്കാൻ ഭയമുള്ളപോലെയാണ് ഇപ്പോൾ ദിൽഷയുടെ പെരുമാറ്റം.