വൈകല്യത്തെ മനോധൈര്യം കൊണ്ടും ഇച്ഛാശക്തികൊണ്ടും തോൽപ്പിക്കാൻ കഴിയുമെന്ന് തെളയിച്ച് സൽമാൻ ; അകറ്റിനിർത്താതെ ബന്ധുക്കളും സുഹൃത്തുക്കളും ചേർത്തുനിർത്തിയതോടെ ഉണ്ടായ മാറ്റമാണ് തന്റെ മകന്റേതെന്ന് ഉമ്മ : ജന്മനാ ഉള്ള വൈകല്ല്യത്തിലും സൽമാൻ കുറ്റിക്കോട് സെലിബ്രിറ്റിയായ കഥ

581

സൽമാൻ കുറ്റിക്കോട് എന്ന 32 കാരൻ, ജന്മനാ വൈകല്യമുള്ള ഈ യുവാവിനെ ഒപ്പം നിർത്തി സെലിബ്രിറ്റിയായി ഉയർത്തിയത് കൂട്ടുകാരായ അൻസാബും ഷറഫുവുമാണ്.

ഇൻസ്റ്റഗ്രാം റീലിലൂടെ പരിചിതനായ സൽമാൻ വാരിക്കൂട്ടിയ ലൈക്കുകൾക്കും ഷെയറുകൾക്കും കണക്കില്ല. റീലുകൾ വൈറലായതോടെ താരപരിവേഷവും ലഭിച്ചു. നേരത്തെ സിനിമാ രംഗങ്ങൾ അനുകരിക്കുന്ന വീഡിയോകളാണ് ചെയ്തിരുന്നത്. പിന്നാലെ ഫുട്ബോൾ വീഡിയോ ചെയ്യാൻ തുടങ്ങിയതോടെ റീലുകൾ കയ്യീന്ന് പോകുന്ന അവസ്ഥയായി.

Advertisements

ഡൗൺസിന്‌ഡ്രോം ബാധിച്ച് ശാരീരിക മാനസിക പരിമിതികൾ ഉള്ള സൽമാനെ സുഹൃത്തുക്കളാണ് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ചത്. വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങിക്കൂടുമായിരുന്ന ഈ ഭിന്നശേഷിക്കാരനെ ഇന്ന് അറിയാത്തവർ ചുരുക്കം. ഐഎം വിജയനുൾപ്പടെയുള്ള ഫുട്‌ബോള് താരങ്ങളുടെ പിന്തുണയും കിട്ടി. മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശ്രദ്ധയും ലഭിച്ചു.

ALSO READ

അമ്മയ്‌ക്കൊപ്പം വ്യായാമം ചെയ്ത് കുഞ്ഞു കമല ; അശ്വതി ശ്രീകാന്ത് പങ്കുവെച്ച മനോഹര ചിത്രം ഏറ്റെടുത്ത് ആരാധകർ

ഇപ്പോൾ ഫുട്ബോൾ ടർഫുകളിലും കടകളിലും മറ്റും ഉദ്ഘാടകനായാണ് സൽമാനെത്തുന്നത്. കഴിഞ്ഞ ദിവസം ചെർപ്പുളശ്ശേരിയിലെ ടർഫ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യാനെത്തിയ ഐ എം വിജയൻ സൽമാനെ ചേർത്ത് നിർത്തി മുത്തം കൊടുക്കുന്ന ചിത്രം സാമൂഹിക മാധ്യമത്തിൽ വൈറലായിരുന്നു. കൂടെ ഒരു കുറിപ്പും ” മാറ്റി നിർത്തപ്പെടേണ്ടവരല്ല, ചേർത്ത് നിർത്തണം. കാൽപന്ത് ജീവനാണ് സൽമാൻ, എനിക്ക് സൽമാനെയും അതുപോലെ തന്നെ”.

കുറേ കഷ്ടപ്പെട്ടിട്ടുണ്ട്… ചെക്കൻമാരൊക്കെ കൂട്ടിക്കൊണ്ടുപോയി അവനെ ശര്യാക്കിയെടുത്തു..ഇപ്പോ ഒരു ബുദ്ധിമുട്ടുമില്ല.. നല്ല വാശിക്കാരനാണ്… സല്മാന്റെ ഉമ്മയുടെ വാക്കുകളാണിത്. സൽമാനെ ഇപ്പോൾ നേരാംവണ്ണം കാണാന് കിട്ടുന്നില്ല ഉമ്മ ഫാത്തിമയ്ക്ക്. കട ഉദ്ഘാടനവും ഫുട്‌ബോൾ മത്സരങ്ങളും കല്യാണങ്ങളും ചടങ്ങുകളും പരിപാടികളുമായി തിരക്കുപിടിച്ച യാത്രകളാണ് എന്നും. സൽമാന്റെ ഡേറ്റ് കിട്ടാൻ മാറ്റിവെച്ച പരിപാടികളും അനേകം. ഇതിനിടെ ദുബായിലെത്തിയും ഉദ്ഘാടനങ്ങൾ നടത്തി.

പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി കുറ്റിക്കോട് എന്ന പ്രദേശത്തുകാരനാണ് സൽമാന്. പാറപ്പുറത്ത് വീട്ടില് പരേതനായ മമ്മുട്ടിയെന്ന മുഹമ്മദ് കുട്ടിയുടേയും ഫാത്തിമയുടേയും പത്ത് മക്കളിൽ ഒമ്പതാമൻ. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന 32-കാരനായ സൽമാനെ ചെറുപ്പം തൊട്ടെ ആരും അകറ്റിനിർത്തിയിട്ടില്ല. സഹോദരങ്ങളും സുഹൃത്തുക്കളും ചേർത്തുപിടിച്ചു.

യാത്രകളിലും കളികാണാൻ പോകുമ്പോഴും നേർച്ചകളിലും ഉത്സവങ്ങളിലും സുഹൃത്തുക്കൾ സൽമാനെ ഒപ്പംകൂട്ടി. തൊട്ടുമുകളിലുള്ള സഹോദരൻ റഷീദും മറ്റു സഹോദരങ്ങളുടെ മക്കളും അവരുടെ സുഹൃത്തുക്കളുമൊക്കെയായി വലിയ സൗഹൃദവലയം തന്നെയുണ്ട് സൽമാന്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ എല്ലാ പരിപാടികൾക്കും അവർ സൽമാനെ കൂടെക്കൂട്ടും. തിരിച്ച് സൽമാനും അങ്ങനെ തന്നെ. ഇപ്പോൾ താരമായപ്പോൾ എങ്ങോട്ട് പോകുമ്പോഴും എല്ലാവരും കൂടെ വേണമെന്നാണ് വാശി. ആരെങ്കിലും വന്നില്ലെങ്കിൽ അവിടെ നിന്ന് അനങ്ങില്ല. അവരെ ഫോണില് വിളിച്ച് വരുത്തും.

കൂട്ടുകാരാണ് സൽമാനെ സെലിബ്രിറ്റിയാക്കിയത്. നാട്ടിൽ നിന്ന് ടൂർ പോകുമ്പോഴും കളി കാണാൻ പോകുമ്പോഴുമെല്ലാം സൽമാനെ ഇവർ കൂടെ കൂട്ടും. ഒരു സാഹചര്യത്തിലും സൽമാനെ മാറ്റി നിർത്തിയിട്ടില്ല. നാട്ടുകാർ പറയുമ്പോലെ സൽമാൻ കളിക്കാത്ത ടീമില്ല.

ALSO READ

ലംബോർഗിനി ട്രോൾ ഞങ്ങൾക്ക് ഒക്കെ നല്ല വിഷമമായി, പക്ഷെ അമ്മയെ അത് വലുതായൊന്നും ബാധിച്ചതേയില്ല ; മല്ലിക സുകുമാരൻ അത് മനോഹരമായി കൈകാര്യം ചെയ്തതിനെ കുറിച്ച് പൂർണ്ണിമ ഇന്ദ്രജിത്ത്

ഭാഗ്യതാരത്തിന് ജെഴ്സി സമ്മാനിച്ച് കളത്തിലിറക്കിയവരാണ് പല പ്രമുഖ സെവൻസ് ടീമുകളും. വൈകല്യത്തെ മനോധൈര്യം കൊണ്ടും ഇച്ഛാശക്തികൊണ്ടും തോൽപ്പിക്കാൻ കഴിയുമെന്ന് തെളയിച്ചിരിക്കുകയാണ് കുറ്റിക്കോട് പാറപ്പുറം വീട്ടിൽ മമ്മുട്ടി-ഫാത്തിമ ദമ്പതികളുടെ മകൻ സൽമാൻ കുറ്റിക്കോട്.

 

Advertisement