സംഗീതയാണ് ആദ്യം പ്രണയം പറഞ്ഞത്, ക്രഷും യഥാർത്ഥ പ്രണയവും എന്താണെന്ന് അന്ന് തിരിച്ചറിയാനുള്ള ബോധം ഉണ്ടായിരുന്നു, പ്രണയ വിവാഹത്തെ കുറിച്ച് ശ്രീകാന്ത് മുരളി

503

നടനായും സംവിധായകനായും മലയാളത്തിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ശ്രീകാന്ത് മുരളി. വിനീത് ശ്രീനിവാസൻ, മെറീന മൈക്കിൾ എന്നിവർ പ്രധാന വേഷത്തിലെത്തിയ എബിയായിരുന്നു ശ്രീകാന്ത് മുരളിയുടെ ആദ്യ ചിത്രം. സംവിധായകനെന്നതിനേക്കാൾ നടനായാണ് ശ്രീകാന്ത് മുരളിയെ മലയാളികൾക്ക് കൂടുതൽ പരിചയം.

തൊണ്ടിമുതലും ദൃക്സാക്ഷിയും, ഫോറൻസിക്, കക്ഷി അമ്മിണിപ്പിള്ള, ആക്ഷൻ ഹീറോ ബിജു, ആന അലറലോടലറൽ, ഒരു സിനിമാക്കാരൻ, മന്ദാരം, കൽക്കി, ലൂക്ക, വൈറസ് തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് ശ്രീകാന്ത് മുരളി.

Advertisements

കെ.ജി ജോർജ്ജിന്റെ സംവിധാന സഹായി ആയിട്ടാണ് ശ്രീകാന്ത് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് പ്രിയദർശനൊപ്പം നിരവധി ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ബിഗ് ബോസ് ഉൾപ്പെടെ മലയാളത്തിലെ നിരവധി മിനിസ്‌ക്രീൻ റിയാലിറ്റി ഷോയുടെ പിന്നണിയിലും ശ്രീകാന്ത് പ്രവർത്തിച്ചിട്ടുണ്ട്.

ALSO READ
മദ്യം കുടിപ്പിച്ച് പല പ്രാവശ്യം തനുശ്രീ ദത്ത തന്നെ ലെ സ് ബി യ ൻ റേ പ്പ് ചെയ്തു, അരുതാത്തതു പലതും ചെയ്യിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാഖി സാവന്ത്

ശ്രീകാന്ത് മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യയായ ഗായിക സംഗീതയും മലയാളികൾക്ക് സുപരിചിതയാണ്. മഹേഷിന്റെ പ്രതികാരം, എബി, ഛോട്ടാമുംബൈ തുടങ്ങിയ നിരവധി സിനിമകളിൽ സംഗീത ആലപിച്ച ഗാനങ്ങൾ ആരാധകശ്രദ്ധ നേടിയിട്ടുണ്ട്. തന്റെ ജീവിതപങ്കാളിയായി സംഗീതയെ കണ്ടെത്തിയതിന്റെ കഥ പറയുകയാണ് ഇപ്പോൾ ശ്രീകാന്ത് മുരളി. അമൃത ടിവിയിൽ എം.ജി.ശ്രീകുമാർ അവതാരകനായെത്തിയ പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ഇരുവരും തങ്ങളുടെ പ്രണയകഥ പങ്കുവെച്ചത്.

ഞാൻ ചാനലിൽ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്ത് അവിടെയൊരു പരിപാടിയിൽ മത്സരിക്കാൻ വന്നപ്പോഴാണ് സംഗീതയെ കാണുന്നത്. സംഗീത അന്ന് പാടിയ താരം വാൽക്കണ്ണാടി നോക്കി… എന്ന പാട്ട് കേട്ടപ്പോഴാണ് സംഗീതയെ ആദ്യമായി ശ്രദ്ധിക്കുന്നത്. പിന്നീട് ഞങ്ങൾ പരിചയപ്പെട്ടു. അപ്പോഴെ ഞങ്ങളുടെ ഉള്ളിൽ ഇഷ്ടം രൂപപ്പെട്ടിരുന്നു. പക്ഷെ എങ്ങനെ അവതരിപ്പിക്കുമെന്ന കൺഫ്യൂഷനുണ്ടായിരുന്നു.

സംഗീതയുടെ സുഹൃത്തുക്കളായിരുന്നു എന്നെ വിളിച്ച് സംഗീതയ്ക്ക് എന്നെ ഇഷ്ടമാണെന്ന കാര്യം പറഞ്ഞത്. ക്രഷും യഥാർത്ഥ പ്രണയവും എന്താണെന്ന് അന്ന് തിരിച്ചറിയാനുള്ള ബോധമുണ്ടായിരുന്നു. അങ്ങനെ സംഗീതയാണ് ആദ്യം പ്രണയം പറഞ്ഞത്. അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമുണ്ടെന്ന് രണ്ടാൾക്കും അറിയാമായിരുന്നു.

ALSO READ
സാരിയിൽ ഒരൊന്നൊന്നര സുന്ദരിയായി അനു സിത്താര, വൗവ് ശാലീനം എന്ന് ആരാധകർ..

ആ സമയത്ത് കുടുംബത്തിലെല്ലാവരുമായും നല്ല ബന്ധം രൂപപ്പെട്ടിരുന്നു. കല്യാണാലോചന നടക്കുന്ന സമയത്ത് സംഗീതയുടെ കാര്യം അവതരിപ്പിച്ചു. രണ്ട് വീട്ടുകാർക്കും പ്രശ്നമുണ്ടായിരുന്നില്ല. അങ്ങനെയായിരുന്നു തങ്ങളുടെ വിവാഹമെന്ന് പറയുകയാണ് ശ്രീകാന്ത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ മാധവാണ് സംഗീതയുടെയും ശ്രീകാന്തിന്റെയും മകൻ. ആക്ഷൻ ഹീറോ ബിജുവായിരുന്നു ശ്രീകാന്ത് മുരളിയുടെ ആദ്യ ചിത്രം.

അതിൽ അഭിനയിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ചും ശ്രീകാന്ത് സംസാരിക്കുന്നുണ്ട്. ‘മുൻപ് ഞാൻ കഥകളി പഠിച്ചിട്ടുണ്ട്. കോളേജിൽ പഠിക്കുമ്പോഴേ സിനിമയോടും താത്പര്യമായിരുന്നു. ആദ്യം ക്യാമറയ്ക്ക് പിന്നിലായിരുന്നു പ്രവർത്തിച്ചത്. അതിനിടയിലാണ് ആക്ഷൻ ഹീറോ ബിജുവിലേക്ക് അവസരം ലഭിച്ചത്. വിനീത് ശ്രീനിവാസന്റെ നിർദ്ദേശപ്രകാരം നിവിൻ പോളിയോട് കഥ പറയാൻ പോയതായിരുന്നു അപ്പോൾ. ലൊക്കേഷനിൽ ചെന്നപ്പോൾ എന്നോട് ഒന്നിരിക്കാമോയെന്ന് ചോദിച്ചു. അങ്ങനെയാണ് ആ വക്കീൽ വേഷം എനിക്ക് ലഭിച്ചത്.’ എന്നും ശ്രീകാന്ത് പറയുന്നുണ്ട്.

Advertisement