അമൃത സുരേഷ് ഞങ്ങൾക്ക് മകളെ പോലെയെന്ന് സുരേഷ് ഗോപി, താരത്തിന്റെ വീട്ടിൽ വലിയ സ്ഥാനമാണ് തനിക്ക് നൽകുന്നതെന്ന് അമൃതയും

1364

കഴിഞ്ഞ ഒരു ദിവസമാണ് പ്രമുഖ സംഗീത സംവിധായകൻ ഗോപി സുന്ദറും മലയാളികളുടെ പ്രിയ ഗായികയും ഐഡിയ സ്റ്റാർ സിംഗർ മുൻ മൽസരാർത്ഥിയുമായ അമൃത സുരേഷും തങ്ങളുടെ പ്രണയ ബന്ധം വെളിപ്പെടുത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ ഗോപിയും അമൃതയുമാണ് ചർച്ചാ വിഷയം.

അമൃതയുടെയും ഗോപിയുടേയും വിവിധങ്ങളായ കഴിഞ്ഞകാല കഥകളാണ് സോഷ്യൽ മീഡിയ ചികഞ്ഞെടുക്കുന്നതും ചർച്ച ചെയ്യുന്നതും. അതേ സമയം അമൃതയ്ക്ക് മുൻ ഭർത്താവ് ബാലയുടെ ആശംസകൾ കൂടി എത്തിയതോടെ കമന്റിടുന്നവരും ആക്ടീവായിരിക്കുകയാണ്.

Advertisements

എന്നാൽ തങ്ങളുടെ കല്ല്യാണം കഴിഞ്ഞതായി ഗോപി വെളിപ്പെടുത്തിയിരുന്നു. തങ്ങളുടെ വിമർശകർക്ക് കട്ട മറുപടിയുമായി ഇരുവരും രംഗത്തെത്തിയിരുന്നു. ഒരു പണിയും ഇല്ലാതിരിക്കുന്നവർക്ക് അപ്പോം മുട്ടക്കറീം ഓഫർ ചെയ്തു കൊണ്ടുള്ള പോസ്റ്റുമായായിരുന്നു അമൃതയും ഗോപിയും എത്തിയത്.

ഇപ്പോഴിതാ നടൻ സുരേഷ് ഗോപി അമൃതയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. അമൃത എനിക്കും രാധികയ്ക്കും മകളെപ്പോലെയാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്. ഐഡിയ സ്റ്റാർ സിംഗറിൽ ഇരുവരും എത്തിയപ്പോഴുള്ള അനുഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Also Read
500 രൂപ മാസശമ്പളം ഉള്ള നിനക്ക് ഞങ്ങടെ മകളെ വിവാഹം കഴിക്കാൻ എന്ത് യോഗ്യതയെന്ന് അവർ ചോദിച്ചു; പൊളിഞ്ഞുപോയ തന്റെ ആ പ്രണയത്തെപ്പറ്റി സങ്കടത്തോടെ എംജി ശ്രീകുമാർ

അന്ന് സ്റ്റാർ സിംഗർ വേദിയിൽ മിൻസാരക്കണ്ണാ എന്ന പാട്ടാണ് അമൃത സുരേഷ് പാടിയത്. അത് സുരേഷ് ഗോപിക്ക് വളരെയേറെ ഇഷ്ട്ടപ്പെട്ടു. വളരെ മനോഹരമായ വേഷത്തിലായിരുന്നു അമൃത അന്നെത്തിയത്. എന്നാൽ, അമൃതയുടെ ചെരുപ്പ് വളരെ മോശമായിരുന്നു. ഇതെന്താണ് ഈ കുട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നത് എന്ന് അന്ന് സുരേഷ് ഗോപി ശരത്തിനോട് ചോദിച്ചു.

അതിന് ശേഷമാണ് സുരേഷ് ഗോപിക്ക് അമൃതയുമായും അമൃതയുടെ കുടുംബവുമായുമുള്ള അടുപ്പം തുടങ്ങുന്നത്. അന്നു മുതൽ അമൃതയെ തന്റെ വീട്ടിലെ ഒരു കുട്ടിയെ പോലെയാണ് ഞങ്ങൾ കാണുന്നത് എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.

അമൃത മാത്രമല്ല അനിയത്തി അഭിരാമിയും രാധികയുടെ ഇഷ്ട പുത്രിയാണെന്നായിരുന്നും താരം പറഞ്ഞത്. ഇതിനിടെ സുരേഷ് ഗോപിയുടെ ഭാര്യ രാധിക അവരുടെ മാല ഊരി അമൃതയ്ക്ക് നൽകിയ സംഭവവും ഉണ്ടായി. മറ്റുള്ളവരെപ്പോലെ അമൃതയും നന്നായി ഒരുങ്ങി എത്തണമെന്ന് പറഞ്ഞു.

മൂത്ത മകളെപ്പോലെയാണ് അവർ അമൃതയെ കാണുന്നതെന്ന് സുരേഷ് ഗോപിയും പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും ഒരു നല്ല ഡ്രസ്സ് കണ്ടാൽ അത് തന്നോട് വാങ്ങിക്കാൻ പറയും. നല്ല ചെരുപ്പ് വാങ്ങിക്കാൻ പണം കൊടുക്കും അങ്ങനെ അവരുടെ വീട്ടിൽ വലിയ സ്ഥാനമാണ് തനിക്ക് നൽകുന്നതെന്ന് അമൃതയും ശരിവെക്കുന്നു.

Also Read
ഗുരുതരാവസ്ഥയിൽ ആയിരുന്നു ഞങ്ങൾ അന്ന്, രണ്ടുപേരും ഒന്നിച്ചങ്ങ് പോകുമോ എന്നായിരുന്നു പേടി, ഞങ്ങൾ ഇല്ലാതായാൽ മക്കൾ എന്തു ചെയ്യുമെന്ന് ഓർത്ത് വിഷമിച്ചു; നീത പ്രോമി

അതേ സമയം ഗോപീ സുന്ദറുമായുള്ള വിവാഹ ശേഷം ഇതുവരെ സുരേഷ് ഗോപി പ്രതികരമൊന്നും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Advertisement