ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള അവാർഡ് നടൻ ഇന്ദ്രൻസിന് ലഭിക്കാതിരുന്നത് വലിയ വിവാദങ്ങൾക്ക് ആണ് വഴിവെച്ചത്. ഇപ്പോഴിതാ ഈ വിവാദം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. സംഭവത്തിൽ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ നിർണായക വെളിപ്പെടുത്തലുകൾക്ക് 2007ലെ ജൂറി അംഗം മറുപടിയുമായി എത്തിയിരിക്കുകയാണ്.
2007ൽ സംസ്ഥാന അവാർഡ് തനിക്ക് നിരസിച്ചു എന്നായിരുന്നു സുരേഷ് ഗോപിയുടെ ആരോപണങ്ങൾ. ഞാൻ ഇത്രയും കാലം ഒന്നും പറഞ്ഞിട്ടില്ലല്ലോ, റോസ് മേരിയോട് ചോദിക്കൂ, അവർ പറയും തന്റെ വേദനയെ കുറിച്ചെന്നും സുരേഷ് ഗോപി നേരത്തെ തുറന്നടിച്ചു. അന്നത്തെ ജൂറി അംഗമായിരുന്നു റോസ് മേരി.
തനിക്ക് സംസ്ഥാന പുരസ്‌കാരം നൽകാതിരിക്കാൻ ചില കളികളൊക്കെ നടന്നുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. അതേ സമയം ജൂറിയിൽ നടന്ന കാര്യങ്ങളെ കുറിച്ച് റോസ് മേരി തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിൽ ആയിരുന്നു റോസ് മേരിയുടെ തുറന്ന് പറച്ചിൽ.
2006ൽ റിലീസ് ചെയ്ത ചിത്രങ്ങളായിരുന്നു അത്തവണം അവാർഡിനായി പരിഗണിച്ചത്. മികച്ച നടനുള്ള അവസാന വട്ട മത്സരത്തിൽ രണ്ട് പേരാണ് എത്തിയത്. സുരേഷ് ഗോപിയും മുരളിയും ആയിരുന്നു ആ നടന്മാർ. സുരേഷ് ഗോപിയുടെ അവാർഡിനായി പരിഗണിച്ച ചിത്രം ചിന്താമണി കൊ ല ക്കേ സ് ആയിരുന്നു. റാ ഗിം ഗി ന് ഇ ര യാ യി കൊ ല്ല പ്പെട്ട പെൺകുട്ടിക്ക് വേണ്ടി സ്വയം നീതി നടപ്പാക്കാൻ ഇറങ്ങിയ ലാൽകൃഷ്ണ എന്ന ക്രി മി നൽ അഭിഭാഷകന്റെ വേഷമായിരുന്നു സുരേഷ് ഗോപിക്ക്.
അത് നന്നായി തന്നെ സുരേഷ് ഗോപി ചെയ്തിരുന്നു. മുരളിയുടേതായി പ്രിയനന്ദനൻ സംവിധാനം ചെയ്ത പുലിജന്മവും ഉണ്ടായിരുന്നു. ഇതിൽ മുരളിയും ഗംഭീര പ്രകടനമായിരുന്നുവെന്ന് റോസ് മേരി പറയുന്നു. സുരേഷ് ഗോപി അല്ലെങ്കിൽ മുരളി ഇവർ രണ്ട് പേരിൽ ഒരാളെ മികച്ച നടനായി പ്രഖ്യാപിച്ച് അവാർഡ് നൽകണമെന്നായിരുന്നു ഞാൻ അഭിപ്രായപ്പെട്ടത്.
അതിനായി ഞാൻ ശക്തമായി വാദിക്കുകയും ചെയ്തു. സുരേഷ് ഗോപി ആരാധികയൊന്നുമല്ല ഞാൻ. പക്ഷേ വളരെ അനായാസവും സ്വഭാവികവുമായി ആ കഥാപാത്രത്തെ സുരേഷ് അവതരിപ്പിച്ചിരുന്നു. മികച്ച പ്രകടനമായിരുന്നു അദ്ദേഹം നടത്തിയത്. എന്നാൽ സുരേഷ് ഗോപി വാണിജ്യ സിനിമയിലെ നടനാണെന്ന് ജൂറിയിലെ പ്രധാനി അഭിപ്രായപ്പെട്ടു.
എങ്കിൽ മുരളിക്ക് നൽകി കൂടേ എന്ന് ചോദിച്ചു. എന്നാൽ മുരളിക്കും നൽകിയില്ലെന്ന് റോസ് മേരി പറഞ്ഞു. കറുത്ത പക്ഷികളിലെ അഭിനയത്തിന് മമ്മൂട്ടിയും മത്സര രംഗത്തുണ്ടായിരുന്നു. പ്രായമായവരെയല്ല, ചെറുപ്പക്കാരെയാണ് പരിഗണിക്കേണ്ടതെന്ന എതിർവാദമാണ് ജൂറിയിൽ നിന്ന് ഉണ്ടായത്. അതോടെ വാസ്തവത്തിലെ അഭിനയത്തിന് പൃഥ്വിരാജിന് ആ അവാർഡ് ലഭിച്ചു.
പൃഥ്വിരാജും നല്ല നടൻ തന്നെയാണ്. അതിൽ അഭിപ്രായ വ്യത്യാസമൊന്നുമില്ല. ജൂറി അംഗങ്ങൾ ഓരോ ആളുകൾക്കും അഭിപ്രായം പലതാവും. എന്റെ അഭിപ്രായം അതുപോലെ ഞാൻ പറഞ്ഞു. പക്ഷേ ഭൂരിപക്ഷത്തിന്റെ തീരുമാനമാണ് ജൂറിയിൽ അംഗീകരിക്കപ്പെടേണ്ടത്. അക്കാര്യത്തിൽ ഞാൻ ഉറച്ച് നിൽക്കുന്നു. അതുകൊണ്ട് ഒരു വിവാദത്തിന് ഞാനില്ല. കൂടുതൽ കാര്യങ്ങൾ പറയുന്നുമില്ല.
Also Read
എന്നെ ക്ഷമയുടെ നെല്ലിപ്പലക കാണിച്ച നടിയാണ് സംയുക്ത വർമ്മ, വെളിപ്പെടുത്തലുമായി സത്യൻ അന്തിക്കാട്
ചലച്ചിത്ര അവാർഡ് നിർണയ സമിതിയെ പുറത്ത് നിന്ന് ആരും സ്വാധീനിക്കുണ്ടെന്ന് തോന്നിയിട്ടില്ല. സുരേഷ് ഗോപി, അവാർഡ് പ്രഖ്യാപനമൊക്കെ കഴിഞ്ഞ് ഏതാനും വർഷങ്ങൾക്ക് ശേഷമാണ് ഇക്കാര്യം ഞാനുമായി സംസാരിച്ചത്. ജൂറിയിൽ ഉണ്ടായ ചർച്ച ഏതോ വഴിക്ക് സുരേഷ് ഗോപി അറിഞ്ഞിരുന്നു.
റഷ്യൻ കൾച്ചറൽ സെന്ററിന്റെ ഒരു പരിപാടിയിൽ സുരേഷ് ഗോപിക്കൊപ്പം വേദി പങ്കിട്ടപ്പോൾ അദ്ദേഹം എന്റെ സമീപത്തെത്തി. തനിക്ക് വേണ്ടി ജൂറിയിൽ നന്നായി വാദിച്ചെന്ന് അറിഞ്ഞുവെന്നും, അവാർഡ് കിട്ടിയില്ലെങ്കിലും അക്കാര്യത്തിൽ സന്തോഷമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ചിന്താമണി കൊ ല ക്കേ സി ൽ അത്രയ്ക്ക് മികച്ച അഭിനയം കാഴ്ച്ചവെച്ചിട്ടും അവസാന റൗണ്ടിൽ തഴയപ്പെട്ടതിൽ വലിയ വേദനയാണ് അദ്ദേഹം പങ്കുവെച്ചതെന്നും റോസ് മേരി പറഞ്ഞു.
സുരേഷ് ഗോപിയെ വ്യക്തിപരമായ പരിചയത്തിൽ വെച്ച് പറയുകയാണെങ്കിൽ മനുഷ്യ സ്നേഹിയാണ്. അത് മനസ്സിലാക്കിയിട്ടുണ്ട്. വേദനിക്കുന്നവരെ സഹായിക്കുന്ന കാര്യത്തിൽ സുരേഷ് വളരെ തൽപ്പരനാണ്. മറ്റുള്ളവരുടെ വേദന കണ്ട അലിയുന്ന മനസ്സുണ്ട് അദ്ദേഹത്തിന്. തനിക്ക് നീതി കിട്ടാതെ പോയെന്ന് സുരേഷ് ഗോപിക്ക് തോന്നിയിട്ടുണ്ടാവും.
അത് അദ്ദേഹം പ്രകടിപ്പിച്ചതാവും. നേരത്തെ ഉള്ളം എന്ന ചിത്രത്തിലെ പ്രകടനത്തിനും തനിക്ക് അവാർഡ് നൽകിയില്ലെന്നും, സ്‌ക്രീനിംഗ് സമയം കഴിഞ്ഞ ശേഷം ചട്ടവിരുദ്ധമായി ജൂറി ഒരു സിനിമ കാണുകയും അതിലെ നടന് അവാർഡ് നൽകിയെന്നുമാണ് സുരേഷ് ഗോപി ആരോപിച്ചത്.
Also Read
വയർ മറച്ചുപിടിക്കാൻ ശ്രമിച്ച് വിദ്യാ ബാലൻ, താരം ഗർഭിണി ആണെന്ന് ആരാധകർ, വീഡിയോ വൈറലാകുന്നു