മലയാളികൾക്ക് ഏറെ സുപരിചിതരായ സഹോദരി സെലിബ്രേറ്റീസ് ആണ് ഗായിക അമൃത സുരേഷും അനിയത്തി അഭിരാമി സുരേഷും. സെലിബ്രിറ്റികളായവർക്ക് ആരാധകരും ഹേറ്റേഴ്‌സുമുണ്ടാവുക സ്വാഭാവികമാണ്. പലപ്പോഴും ഹേറ്റേഴ്‌സ് ആയവർ തങ്ങൾക്ക് ഇഷ്ടമല്ലാത്ത താരങ്ങളെ പരിതി കടന്ന് അപമാനിക്കുന്നതും കമന്റുകൾ ചെയ്ത് വെറുപ്പിക്കുന്നതും പതിവാണ്.
തന്നെ വെറുക്കുന്നവരെ അവരുടെ വഴിക്ക് വിട്ട് സ്വന്തം ജീവിതം ആരുടേയും താൽപര്യത്തിന് വിടാതെ ആസ്വദിച്ച് ജീവിക്കുന്ന നടിയും ഗായകയും എല്ലാമാണ് അമൃതയുടെ സഹോദരി അഭിരാമി സുരേഷ്. അമൃത സുരേഷിന്റെ സഹോദരി എന്ന നിലയിലായിരുന്നു തുടക്കത്തിൽ അഭിരാമിയെ പ്രേക്ഷകർക്ക് പരിചയം.
പിന്നീട് ചേച്ചിക്ക് ഒപ്പം ചേർന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് നടത്തുകയും സ്റ്റേജ് ഷോകളിൽ പാടുകയും യുട്യൂബ് വ്‌ലോഗിങ്ങും ചെയ്യുകയുമൊക്കെ ചെയ്തതോടെ അഭിരാമിയും ജനപ്രീതി നേടി. ബിഗ് ബോസ് സീസൺ 2ലും അഭിരാമി അമൃയ്‌ക്കൊപ്പം മത്സരിക്കാൻ എത്തിയിരുന്നു.
ഇപ്പോൾ തന്നെ വെറുക്കുന്ന ഹേറ്റേഴ്‌സിനോട് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോൾ അഭിരാമി നൽകിയ മറുപടിയാണ് വൈറലാകുന്നത്.ഹേറ്റേഴ്‌സിനോട് സംസാരിച്ച് ഊർജം കളയാൻ താൽപര്യമില്ലെന്നും വെറുക്കുന്നവർ വെറുത്തോട്ടെയെന്നുമാണ് അഭിരാമി പറയുന്നത്.
ഒരാളെ വെറുക്കാൻ വളരെ എളുപ്പത്തിൽ സാധിക്കുമെന്നും അതേസമയം സ്‌നേഹിക്കാൻ പെട്ടന്നൊന്നും എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ലെന്നും അഭിരാമി പറയുന്നു.
കഴിഞ്ഞ ദിവസം ചേച്ചി അമൃത സുരേഷ് ഗോപി സുന്ദറുമായി പ്രണയത്തിൽ ആണെന്ന് വെളിപ്പെടുത്തിയപ്പോൾ വന്ന നെഗറ്റീവ് കമന്റുകളോടും ശക്തമായി പ്രതികരിച്ച് അഭിരാമി രംഗത്ത് എത്തിയിരുന്നു. നമുക്ക് വ്യക്തിപരമായി പരിചയമില്ലാത്ത ആളുകളുടെ കഥകൾ സോഷ്യൽ മീഡിയയിൽ നമ്മൾ കാണുന്ന കാര്യങ്ങൾ എന്നിവ അന്വേഷിക്കരുത് എന്നാണ് അഭിരാമി നെഗറ്റീവ് പറയുന്നവർ അറിയാനായി കുറിച്ചത്.
പിന്നിട്ട കാതങ്ങൾ മനസിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു പ്രണയം വെളിപ്പെടുത്തി ഗോപി സുന്ദറും അമൃത സുരേഷും കുറച്ച് ദിവസം മുമ്പ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
പിന്നാലെയാണ് ഗോപി സുന്ദറിനും അമൃതയ്ക്കുമെതിരെ സൈബർ ആക്രണമം ഉണ്ടായത്. അമൃതയുടെ രണ്ടാം വിവാഹം ആണിതെന്നതും ഗോപി സുന്ദർ വിവാഹിതനും, കൂടാതെ ഗായിക അഭയ ഹിരൺമയിയുമായി പ്രണയത്തിലും ലിവിങ് ടുഗെദറിലും ആയിരുന്നുവെന്നതും കാണിച്ചാണ് സോഷ്യൽമീഡിയ ഇവർക്ക് എതിരെ സൈബർ ആ ക്ര മ ണം നടത്തിയിരുന്നത്.