കേരളത്തിലെ ആദ്യത്തെ ഗേ കപ്പിളാണ് സോനുവും നികേഷും. 2018 ജൂലൈ 5നായിരുന്നു ഇരുവരും വിവാഹിതരായത്. തുടക്കത്തിൽ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചുവെങ്കിലും പിന്നീട് ഇവരെ അംഗീകരിക്കുകയായിരുന്നു. ഗേ വിവാഹം നിയമപരമാക്കി മാറ്റുന്നതിനായി കാത്തിരിക്കുകയാണ് തങ്ങളെന്ന് ഇരുവരും പറയുന്നു. ഒരു ഗേ വിവാഹത്തിൽ പങ്കെടുക്കാനാഗ്രഹമുണ്ടെന്നും ഇരുവരും പറയുന്നു. ക്യു ആൻഡ് എ വീഡിയോയിലൂടെയായാണ് ഇരുവരും വിശേഷങ്ങൾ പങ്കുവെച്ചത്.
ഗേ കപ്പിളായ സോനുവും നികേഷും സോഷ്യൽമീഡിയയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായി മാറിയവരാണ്. ഒന്നിച്ചുള്ള ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും അവയെ നേരിട്ടതിനെക്കുറിച്ചുമെല്ലാം ഇരുവരും തുറന്നുപറഞ്ഞിരുന്നു.
ALSO READ
സോനു വളരെ അണ്ടർസ്റ്റാൻഡിംഗാണ്, നമ്മളെന്തെങ്കിലും പറഞ്ഞാൽ പെട്ടെന്ന് മനസിലാക്കും, നല്ല കെയറിംഗുമാണ്. നന്നായി കുക്ക് ചെയ്യാറുണ്ട്. വൃത്തിയൊക്കെ കൂടുതലുള്ള ടൈപ്പാണ്, ഒറ്റയ്ക്ക് നിന്ന് കുക്ക് ചെയ്യുന്നതാണ് സോനുവിന് ഇഷ്ടം. അത്ര ഇഷ്ടമുള്ള കാര്യമൊന്നുമല്ലായിരുന്നു. പിന്നെ അതങ്ങ് പഠിക്കുകയായിരുന്നു. ബിഗ് ബോസ് ഞങ്ങളെപ്പോലെയുള്ളവർക്ക് പറ്റിയ ഷോയാണോയെന്നറിയില്ല, പാട്ടുപാടാനും ആളുകളെ എന്റർടൈൻ ചെയ്യാനും പറ്റുമോയെന്നറിയില്ല. അങ്ങനെയൊരു അവസരം ലഭിച്ചാൽ നോക്കാം. ഗേ കപ്പിൾസോ, ലെസ്ബിയൻ കപ്പിൾസോ ഷോയിൽ വന്ന് കാണാൻ ആഗ്രഹമുണ്ടെന്നായിരുന്നു നികേഷ് പറഞ്ഞത്.
ഡേറ്റിംഗ് സൈറ്റിലൂടെയായാണ് ഞങ്ങൾ പരിചയപ്പെട്ടത്. ആദ്യം ചാറ്റ് ചെയ്തത് സോനുവാണ്. മൂന്ന് മാസത്തോളമായുള്ള പരിചയത്തിനൊടുവിലാണ് ഒന്നിക്കാനായി തീരുമാനിച്ചത്. ഈ ബന്ധം വേണ്ടായിരുന്നു എന്നൊന്നും ഒരിക്കലും തോന്നിയിട്ടില്ല. കിട്ടാവുന്നതിൽ വെച്ച് ഏറ്റവും ബെസ്റ്റായ പാർട്ണറിനെയാണ് കിട്ടിയതെന്ന് ഞങ്ങൾക്ക് അറിയാം. ബേബിയെ അഡോപ്റ്റ് ചെയ്യാനൊക്കെ ആഗ്രഹമുണ്ട്. നിയമപരമായി അത് സാധിക്കുമോയെന്നറിയില്ല. ഒരു കുഞ്ഞിനെ നന്നായി വളർത്താനുള്ള സാഹചര്യങ്ങളൊക്കെ വന്നാൽ അതേക്കുറിച്ച് ആലോചിക്കും.
ALSO READ
ഞങ്ങൾ രണ്ടാളും പൊസസീവും റൊമാന്റിക്കുമാണ്. സോനുവാണ് കൂടുതൽ പൊസസീവെന്ന് നികേഷ് പറഞ്ഞിരുന്നു. ഞങ്ങളുടേതായ ഒത്തിരി സ്വപ്നങ്ങളുണ്ട്. ഗേ മാര്യേജ് ലീഗലൈസ് ചെയ്യാനുള്ള പെറ്റീഷൻ കൊടുത്തിട്ടുണ്ട്. അതേപോലെ അഡോപ്ഷനിലെ നിയമക്കുരുക്ക് മാറ്റാനുമൊക്കെ ആഗ്രഹിക്കുന്നുണ്ട്. ഇതൊന്നും നടക്കുമോയെന്നറിയില്ല. പബ്ലിക്കായിട്ട് പറഞ്ഞ സമയത്ത് ഞങ്ങൾക്ക് സോഷ്യൽമീഡിയ അറ്റാക്കുണ്ടായിരുന്നു. മതപരമായ കാര്യങ്ങളെക്കുറിച്ച് പറഞ്ഞായിരുന്നു വിമർശനങ്ങൾ. ഞങ്ങളുടെ ഇന്റർവ്യൂ പുറത്തുവന്നതോടെ ആ മനോഭാവം മാറിയിരുന്നു.
കുടുംബത്തിൽ നിന്നും ഞങ്ങൾക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമ്മ ആദ്യം മുതലേ ഈ ബന്ധം സപ്പോർട്ട് ചെയ്തിരുന്നുവെന്നായിരുന്നു നികേഷ് പറഞ്ഞത്. സോനുവിന്റെ വീട്ടുകാരും ഞങ്ങളെ അംഗീകരിച്ചതാണ്. അവിടെ ഞങ്ങളൊന്നിച്ചുള്ള ഫോട്ടോയൊക്കെയുണ്ട്. കട്ട ഡിപ്രഷനായിരുന്ന സമയത്താണ് ഞങ്ങൾ പരിചയപ്പെടുന്നത്. ഞാനൊരു ബ്രേക്കപ്പിലായിരുന്നു, സോനുവിന് വിവാഹത്തെക്കുറിച്ചുള്ള പ്രഷറായിരുന്നു. ഞങ്ങൾ പരിചയപ്പെട്ടതിന് ശേഷമായാണ് എനിക്ക് ജീവിക്കണമെന്നൊക്കെ തോന്നിത്തുടങ്ങിയത്.