വിജയ് യേശുദാസ് ആദ്യം പ്രണയിച്ചത് സ്പാനിഷ് യുവതിയെ, പിന്നീട് ഗുജറാത്തിയെ, രണ്ടും പരാജയപ്പെട്ടു, മൂന്നാമത്തേതിൽ വിവാഹ മോചനം, നാലാമത് പ്രമുഖ ഗായികയുമായി പ്രണയത്തിൽ എന്ന് അഭ്യൂഹം

19398

തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന ഗായകനും നടനുമാണ് വിജയ് യേശുദാസ്. 2000 ൽ സിനിമാ പിന്നണി ഗാനരംഗത്തേയ്ക്ക് ചുവട് വെച്ച വിജയ് വളരെ പെട്ടെന്ന് തന്നെ ഗാന ഗന്ധർവ്വൻ കെജെ യേശുദാസിന്റെ മകനെന്ന പദവിയേക്കാൾ ഉപരിയായി സംഗീത ലോകത്ത് തന്റേതായ മേൽവിലാസം സൃഷ്ടിച്ചെടുത്തിരുന്നു.

മലയാളത്തിൽ മാത്രമല്ല പിന്നീട് തമിഴിലും, തെലുങ്കിലും തുടങ്ങി നിരവധി ഭാഷകളിൽ കഴിവ് തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോൾ തെന്നിന്ത്യൻ സിനിമാ മേഖലയിലെ തന്നെ തിരക്കുള്ള ഗായകനാണ് വിജയ് യേശുദാസ്. വിജയുടെ മകൾ അമേയയും തനിയ്ക്ക് സംഗീതത്തിൽ കഴിവുണ്ടെന്ന് തെളിയിച്ച താരമാണ്.

Advertisements

സംഗീതത്തിന് പുറമേ അഭിനയത്തിലും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. ധനുഷിന് ഒപ്പം മാരിയിലെ വില്ലൻ വേഷത്തിൽ വിജയ് യേശുദാസ് കൈയ്യടി നേടിയിരുന്നു. അതേ സമയം പ്രൊഫെഷണൽ ജീവിതം ഇങ്ങനെയൊക്കെ ആണെങ്കിലും തന്റെ വ്യകതി ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് വിജയ് യേശുദാസ് ഇപ്പോൾ.

പതിനഞ്ച് വർഷം നീണ്ട തന്റെ ദാമ്പത്യ ജീവിതം അടുത്തിടെയാണ് താരം അവസാനിപ്പിച്ചത്. താൻ വിവാഹ മോചനം നേടിയ വിവരം വിജയ് തന്നെയായിരുന്നു വെളിപ്പെടുത്തിയത്. വിവാഹം കഴിക്കുന്നതിന് മുൻപ് തനിയ്ക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും വിജയ് തുറന്നു പറഞ്ഞു. ഈ പ്രണയങ്ങൾക്കെല്ലാം തന്റെ കുടുംബ ജീവിതവുമായി ബന്ധം ഉണ്ടായിരുന്നതായും വിജയ് പറയുന്നു.

Also Read
സിനിമയിൽ മിന്നും താരം, ദാമ്പത്യ ജീവതത്തിൽ തകർച്ചകൾ മാത്രം, മലയാളികളെ കൊതിപ്പിച്ച സൗന്ദര്യം നടി ജയഭാരതിയുടെ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ

കോളേജിൽ പഠിക്കുന്ന സമയത്ത് തനിയ്ക്കൊരു സ്പാനിഷ് യുവതിയോട് പ്രണയമുണ്ടായിരുന്നു. താൻ പ്ലസ്ടുവിന് പഠിക്കുന്ന സമയത്താണ് ആ പെൺകുട്ടിയെ ആദ്യമായി കാണുന്നത്. തന്റെ സുഹൃത്തിന്റെ വീട്ടിൽ പോയപ്പോളാണ് സുന്ദരിയായ ആ യുവതിയെ കാണുന്നത്. തന്നേക്കാൾ മൂന്ന് വയസിന് മുതിർന്നതായിരുന്നു ആ പെൺകുട്ടി.

പ്രായത്തിലുള്ള വ്യത്യാസം വീട്ടിൽ ആരും അനുവദിക്കില്ല എന്നുള്ളതുകൊണ്ടാണ് ആ ബന്ധം പിന്നീട് വേണ്ട എന്ന് തീരുമാനിച്ചതെന്നാണ് വിജയ് വെളിപ്പെടുത്തിയത്. രണ്ടാമത് തനിയ്ക്ക് പ്രണയം തോന്നിയത് ഒരു ഗുജറാത്തി പെൺകുട്ടിയോട് ആയിരുന്നു. വളരെ സുന്ദരിയായ ഒരു പെൺകുട്ടിയായിരുന്നു അവളെന്നും പ്രണയം താൻ അവളോട് തുറന്ന് പറഞ്ഞപ്പോൾ വീട്ടുകാർ ഉറപ്പിക്കുന്ന വിവാഹമാണ് തനിയ്ക്ക് ഇഷ്ടമെന്നും നിങ്ങളോട് താൽപര്യമില്ലെന്നുമായിരുന്നു അവളുടെ മറുപടി.

രണ്ട് പ്രണയങ്ങളും നടക്കാതെ പോയ സാഹചര്യത്തിൽ മൂന്നാമത്തെ പ്രണയമാണ് വിവാഹത്തിലേയ്ക്ക് എത്തുന്നതെന്നും വിജയ് യേശുദാസ് പറയുന്നു. 2002ൽ ഒരു പ്രണയ ദിനത്തിൽ ഷാർജയിൽ നടന്ന ഒരു പരിപാടിയിൽ വെച്ചാണ് വിജയും ദർശനയും കണ്ടുമുട്ടുന്നത്. തന്റെ അച്ഛനും ദർശനയുടെ കുടുംബവും തമ്മിൽ വളരെ അടുപ്പത്തിലായിരുന്നു വെന്നും പിന്നീട് തങ്ങളുടെ ചെന്നൈയിലെ വീട്ടിൽ വെച്ച് താനും ദർശനയും പരസ്പരം സൗഹൃദത്തിലാവുകയും സൗഹൃദമാണ് പിന്നീട് തങ്ങളെ വിവാഹാത്തിലേയ്ക്ക് എത്തിക്കുന്നതെന്നും വിജയ് വ്യക്തമാക്കുന്നു.

വിവാഹകാര്യം വീട്ടിൽ പറഞ്ഞപ്പോൾ എതിർപ്പില്ലായിരുന്നെന്നും, ദർശനയുടെ പഠനത്തിന് ശേഷം വിവാഹം നടത്തുക ആയിരു ന്നുവെന്നും, 2007 ജനുവരി 21 നാണ് താൻ ദർശനയെ വിവാഹം കഴിക്കുന്നതെന്നും വിജയ് പറഞ്ഞു. രണ്ട് കുട്ടികളാണ് ഇരുവർക്കുമുള്ളത്. അമേയയും, അവ്യാനുമാണ് മക്കൾ. അതിനിടെ വിവാഹമോചനത്തിന് ശേഷം വിജയെ ചുറ്റി പറ്റി മറ്റൊരു വിവാദമാണിപ്പോൾ പുറത്തു വരുന്നത്.

Also Read
ഞാൻ ഇനി മുതൽ സിംഗിൾ അല്ല, എനിക്ക് ഒരാളുമായി പ്രണയം ഉണ്ട്, രഹസ്യം വെളിപ്പെടുത്തി അനുപമ പരമേശ്വരൻ, ആകാംഷയിൽ ആരാധകർ

വിജയ് മറ്റൊരു പ്രണയത്തിലാണെന്നും, ഗായിക രഞ്ജിനി ജോസാണ് താരത്തിന്റെ പുതിയ പ്രണയിനി എന്നാണ് അഭ്യൂഹങ്ങൾ പുറത്തു വരുന്നത്. രഞ്ജിനി ജോസിനൊപ്പമുളള വിജയിയുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു.

എന്നാൽ വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ തങ്ങൾ രണ്ടുപേരും നല്ല സുഹൃത്തുക്കൾ ആണെന്നും, തങ്ങൾക്കിടയിൽ പ്രണയം ഇല്ലെന്നുമാണ് രഞ്ജിനി ജോസ് വെളിപ്പെടുത്തുന്നത്. എന്നാൽ വിജയുടെയും ദർശനയുടെയും വിവാഹബന്ധം വേർപെടാനുള്ള പ്രധാന കാരണം രഞ്ജിനി ജോസ് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. അകേ സമയം വിവാദങ്ങളോട് വിജയ് യേശുദാസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Advertisement