ബിഗ് ബോസിന്റെ നാല് സീസണുകളിലേക്കും എന്നെ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു, ആ ഒരു കാരണത്താൽ വേണ്ടെന്ന് പറഞ്ഞ് ഒഴിവാക്കുക ആയിരുന്നു: വെളിപ്പെടുത്തലുമായി അൻസിബ ഹസൻ

172

മിനി സ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച ബിഗ് ബോസ് വമ്പൻ വിജയം നേടിയതോടെ മലയാളം അടക്കമുള്ള മറ്റു ഭാഷകളിലേക്കും ഷോ എത്തുകയായിരുന്നു. ഇതുവരെ വന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട റിയാലിറ്റി ഷോ കൂടിയാണ് ബിഗ് ബോസ്.

മലയാളത്തിൽ താരരാജാവ് മോഹൻലാലാണ് ഷോയുടെ അവതാരകൻ. ഇതുവരെ നാല് സീസണുകളാണ് മലയാളത്തിൽ വന്നിട്ടുള്ളത്. ആദ്യത്തെ സീസൺ തന്നെ വലിയ വിജയം ആയിരുന്നു. രണ്ടാം സീസണിന് കൊവിഡ് മൂലം ഫിനാലെ ഉണ്ടായിരുന്നില്ല. മൂന്നാം സീസണിൽ സിനിമാ നടൻ മണിക്കുട്ടൻ ആയിരുന്നു വിജയി.

Advertisements

ഇപ്പോഴിതാ നാലാം സീസൺ അറുപത് ദിവസം പിന്നിട്ട് മുന്നോട്ട് സഞ്ചരിക്കുകയാണ്. ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിൽ വിജയമായ ശേഷമാണ് മലയാളത്തിലും ബിഗ് ബോസ് ആരംഭിച്ചത്. നാലാം സീസണിൽ ഇപ്പോൾ അവശേഷിക്കുന്നത് പന്ത്രണ്ട് മത്സരാർഥികളാണ്.

Also Read
അതിയായ ആഗ്രഹത്തോടെ ആണ് സിനിമയിൽ എത്തിയത്, പ്രോസ്റ്റിറ്റിയൂട്ടായി ടൈപ്പ് കാസ്റ്റ് ചെയ്യാൻ ശ്രമം നടന്നു, തുറന്നു പറഞ്ഞ് തെസ്‌നി ഖാൻ

വിവിധ ഘട്ടങ്ങളിലായി നടക്കുന്ന ഓഡീഷനും മറ്റും വഴിയാണ് മത്സരാർഥികളെ ബിഗ്‌ബോസിൽ പങ്കെടുക്കാൻ അണിയറ പ്രവർത്തകർ തെരഞ്ഞെടുക്കുന്നത്. സിനിമാ, സീരിയൽ, സമൂഹിക പ്രവർത്തകർ, സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസേർസ് തുടങ്ങിയ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്നവരാണ് ഷോയിൽ ഇതുവരെ മത്സരാർഥികൾ ആയിട്ടുള്ളത്.

ഇപ്പോഴിതാ തനിക്കും ബിഗ് ബോസിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുക ആണ് നടി അൻസിബ ഹസ്സൻ. നിരവധി മലയാളം തമിഴ് സിനിമകളിൽ വേഷമിട്ടിട്ടുള്ള അൻസിബ ഹസൻ ദൃശ്യം സിനിമയിലൂടെയാണ് ശ്രദ്ധേയ ആയി മാറിയത്.

മലയാളത്തിലെ മെഗാതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം അഭിനയിക്കാൻ വളരെ ചെറിയ കാലത്തിനിടയിൽ അൻസിബയ്ക്ക് സാധിച്ചു. മലയാളം ടെലിവിഷൻ ചാനലിലെ ഒരു റിയാലിറ്റി ഷോയിൽ വിജയിയായിരുന്ന അൻസിബയെ തമിഴ് സിനിമയാണ് അഭിനേത്രി എന്ന നിലയിൽ ആദ്യം ഉപയോഗപ്പെടുത്തിയത്. ഏകാദശി സംവിധാനം ചെയ്ത കൊഞ്ചം വെയിൽ കൊഞ്ചം മഴൈയാണ് അൻസിബയുടെ ആദ്യ സിനിമ. തുടർന്ന് മണിവണ്ണൻ സംവിധാനം ചെയ്ത അവസാനത്തെ ചിത്രമായ നാഗരാജ ചോളൻ എം എ, എം എൽ എയിലും ഒപ്പം രണ്ട് തമിഴ് സിനിമകളിലും അൻസിബ അഭിനയിച്ചു.

ഗീതികയെന്ന പേരിലായിരുന്നു ആദ്യകാലത്ത് സിനിമയിൽ അൻസിബ അറിയപ്പെട്ടിരുന്നത്. പിന്നീട് ദൃശ്യത്തിന് ശേഷം യഥാർഥ പേരായ അൻസിബയിലേക്ക് തന്നെ തിരിച്ച് വന്നു. ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ ഹസൻ, റസിയ എന്നിവരാണ് കോഴിക്കോട് സ്വദേശിനിയായ അൻസിബയുടെ മാതാപിതാക്കൾ. ആഷിക്, അസീബ്, അഫ്സൽ, അഫ്സാന എന്നിങ്ങനെ നാല് സഹോദരങ്ങളും അൻസിബക്കുണ്ട്.

Also Read
എല്ലായിടത്തും ഗേൾഫ്രണ്ടിനെ കൊണ്ടുപോകാൻ പറ്റില്ല, അപ്പോ എല്ലാത്തിനും സഹകരിക്കാൻ റെഡി ആയിരിക്കണം, മനസിൽ വന്ന തെറി ഞാൻ പുറത്തെടുത്തില്ല; ദുരനുഭവം വെളിപ്പെടുത്തി മഞ്ജുവാണി ഭാഗ്യരത്നം

അഭിനയത്തിന് പുറമെ മോഡലിങിലും അൻസിബ സജീവമാണ്. സിനിമാ അഭിനയം സ്വപ്നത്തിൽ പോലും ചിന്തിച്ചി ട്ടില്ലാത്ത വ്യക്തിയായിരുന്നു താനെന്ന് അൻസിബ മുമ്പ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. തുടക്കത്തിൽ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് സഹോദരനും അമ്മയും കാരണമാണെന്നും അൻസിബ മുമ്പ് പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി സിനിമ സിബിഐ 5 ദി ബ്രയിനാണ് അവസാനമായി റിലീസ് ചെയ്ത അൻസിബയുടെ സിനിമ.

ആദ്യത്തെ സീസൺ മുതൽ നാലാം സീസണിലേക്ക് വരെ ബിഗ് ബോസിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിരുന്നു. പക്ഷെ അതിൽ പങ്കെടുക്കണമെന്ന് തോന്നിയിട്ടില്ല. അതുകൊണ്ട് വേണ്ടെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ് പതിവായി ചെയ്യാറുള്ളത്. അൻസിബ ഹസൻ പറഞ്ഞു. ബിഹൈൻവുഡ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു അൻസിബ വെളിപ്പെടുത്തിയത്.

മുമ്പ് പേർളി മാണി, രഞ്ജിനി ഹരിദാസ്, ശ്വേത മേനോൻ തുടങ്ങി സിനിമാ മേഖലയിലും അവതാരകരായും തിളങ്ങി നിൽക്കുന്ന നിരവധി താരങ്ങൾ ബിഗ് ബോസിൽ പങ്കെടുത്തിട്ടുണ്ട്. അൻസിബ ഹസനെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങുന്നത് ദൃശ്യം എന്ന മോഹൻലാൽ ജീത്തു ജോസഫ് സിനിമ റിലീസ് ചെയ്ത ശേഷമാണ്.

ജോർജുകുട്ടിയെന്ന മോഹൻലാൽ കഥാപാത്രത്തിന്റെ മൂത്തമകൾ ആയിട്ടായിരുന്നു ചിത്രത്തിൽ അൻസിബ അഭിനയിച്ചത്.
ദൃശ്യം രണ്ടാം ഭാഗത്തിലും അൻസിബ അഭിനയിച്ചിരുന്നു.

Advertisement