അമേരിക്കയിലെ ഒരു ബീച്ചിൽ നിന്ന് അടിപൊളി ഡാൻസുമായി അർച്ചന സുശീലൻ ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

294

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് അർച്ചന സുശീലൻ. വില്ലത്തി കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകരുടെ ഇഷ്ട താരമായത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ‘എൻറെ മാനസപുത്രി’ എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നിരവധി സീരിയലുകളിലും ഏതാനും സിനിമകളിലും അഭിനയിച്ചിരുന്നു. ബിഗ് ബോസ് സീസൺ ഒന്നിലെ മത്സരാർത്ഥി ആയതിന് ശേഷം കൂടുതൽ ശ്രദ്ധ നേടിയിരുന്നു.

ALSO READ

Advertisements

ധർമജന്റെ ധർമൂസ് ഹബ്ബിൽ നിന്ന് പഴകിയ മീൻ പിടിച്ചെടുത്തു ; 200കിലോ വരുന്ന മത്സ്യം ഭക്ഷ്യ സുരക്ഷ വകുപ്പ് നശിപ്പിച്ചു, സ്ഥാപനത്തിന് പിഴയടക്കാൻ നോട്ടീസ്

കുറച്ചുനാൾ മുമ്പാണ് അർച്ചന സുശീലൻ യുഎസിൽ വെച്ച് പ്രവീൺ നായരുമായി വിവാഹിതയായത്. . നോർത്ത് ഇന്ത്യൻ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഇൻസ്റ്റയിൽ സജീവമായ അർച്ചന ഇപ്പോൾ ഏതാനും പുതിയ വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Archanaa Suseelan (@archana_suseelan)

ALSO READ

ഗോപീ സുന്ദറും അമൃതാ സുരേഷും വിവാഹിതരായി? മാല ചാർത്തുന്ന ചിത്രം പുറത്ത്! ; ആശംസയുമായി ഒരു കൂട്ടർ ഒപ്പം വിമർശനങ്ങളും

അമേരിക്കയിലെ ഒരു ബീച്ചിൽ നിന്ന് ഡാൻസ് ചെയ്യുന്ന ഒരു വീഡിയോയാണ് ആരാധകർക്കായി താരം പങ്കുവെച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്. കൂടാതെ പ്രവീണിനോടൊപ്പം ബീച്ചിൽ നിന്നുള്ള ചിത്രങ്ങളും താരം ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുണ്ട്. വിവാഹ ശേഷം സിനിമാ – സീരിയൽ ലോകത്ത് സജീവമല്ല താരം. റസ്റ്റോറന്റ് ബിസിനസും താരത്തിനുണ്ട്.

Advertisement