പ്രണയിച്ച് ഒളിച്ചോടിയ ഒളിച്ചോടിയ വിദ്യാർത്ഥിനിയെയും കാമുകനെയും മാ ര ക മ യ ക്കു മ രു ന്നാ യ എംഡി എംഎയുമായി പിടിയിൽ. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് നിന്ന് ഒരാഴ്ച മുമ്പ് ഒളിച്ചോടിയ കമിതാക്കാളെ യാണ് മ യ ക്കു മ രു ന്നാ യി പൊലീസ് അ റ സ്റ്റ് ചെയ്തത്.
കണ്ടല്ലൂർ വടക്ക് ബിനു ഭവനത്തിൽ താമസിച്ചുവരുന്ന കായംകുളം കണ്ണമ്പള്ളിഭാഗം ചാലിൽ വടക്കതിൽ വീട്ടിൽ അനീഷ് (24), പ്‌ളസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന കായംകുളം കണ്ണമ്പള്ളി ഭാഗത്ത് താമസക്കാരിയായ ആര്യ (18) എന്നിവാാണ് പിടിയിൽ ആയത്. ഇവരിൽ നിന്ന് വിപണിയിൽ മൂന്നര ലക്ഷം രൂപ വിലവരുന്ന 67 ഗ്രാം എം ഡി എം എ ആണ് പിടിച്ചെടുത്തത്.
ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ ഡാൻസാഫ് സ്‌ക്വാഡ് ആണ് ഇവരെ അ റ സ്റ്റ് ചെയ്തത്. അനീഷിന്റെയും ആര്യയുടെയും ശരീരത്തിലും ആര്യയുടെ ബാഗിലുമായാണ് എം ഡി എം എ ഒളിപ്പിച്ചിരുന്നത്. ബംഗളൂരുവിൽ നിന്ന് സ്വകാര്യ ബസിൽ ഇന്നലെ പുലർച്ചെ കായംകുളം കെഎസ്ആർടിസി ബസ് സ്റ്റേഷനു തെക്കുവശം വന്നിറങ്ങിയപ്പോഴാണ് ഇവർ പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ആര്യ അനീഷിനൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. ഇവർ നിയമ പരമായി വിവാഹം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് കായംകുളം ഡിവൈഎസ്പി അലക്‌സ് ബേബി പറഞ്ഞു. ഇരുവരും ക്ഷേത്രത്തിൽ വച്ച് മാലയിട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ നിരന്തരം മ യ ക്കു മ രു ന്ന് കച്ചവടത്തിലേർപ്പെട്ട് വരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.
മ യ ക്കു മ രു ന്നി ന്റെ ഉറവിടവും കായംകുളത്തെ ഇവരുടെ ബന്ധങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്. അതേ സമയം അനീഷിന്റെ വീടിനടുത്തുള്ള സ്‌കൂളിലാണ് ആര്യ പഠിച്ചിരുന്നത്. ഇവിടെ വച്ച് ഇരുവരും അടുപ്പത്തിലായി. വീട്ടുകാർ എതിർത്തെങ്കിലും ആര്യ ബന്ധം തുടർന്നു.
കായംകുളത്ത് ആംബുലൻസ് ഡ്രൈവറായിരുന്ന അനീഷ് പിന്നീട് സ്വന്തമായി വാഹനം എടുത്ത് സെപ്ടിക് ടാങ്ക് ക്ലീനിംഗ് ജോലികൾ ചെയ്തു വരികയായിരുന്നു. ഇതിനിടയിലാണ് മ യ ക്കു മ രു ന്ന് കച്ചവടം നടത്തിവന്നത്. ഇതിൽ ആര്യയുടെ സഹായം ലഭിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. വീടു വിട്ടിറങ്ങിയ ഇവർ ക്ഷേത്രത്തിൽവച്ച് വിവാഹം നടത്തിയശേഷം കൂട്ടുകാരോട് ഹണിമൂൺ ട്രിപ്പിനെന്ന് പറഞ്ഞാണ് ബംഗളൂരുവിലേക്ക് പോയത്. എന്നാൽ അധിക ദിവസം അവിടെ തങ്ങാതെ മ യ ക്കു മര ു ന്നു മാ യി മടങ്ങുകയായിരുന്നു.
മാസത്തിൽ രണ്ടോ മുന്നോ തവണ സംസ്ഥാനത്തിന് പുറത്ത് പോയി എംഡിഎംഎ വാങ്ങാറുണ്ടെന്നും, ഇവ കായംകുളം കേന്ദ്രീകരിച്ചുള്ള ക്വ ട്ടേ ഷൻ സംഘങ്ങൾക്കാണ് നൽകാറുള്ളതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. എംഡിഎംഎ ഗ്രാമിന് 1500 രൂപക്ക് വാങ്ങുന്ന ഇവർ ഗ്രാമിന് 5000രൂപ നിരക്കിലാണ് വിൽക്കുന്നത്. സബ് ഇൻസ്പെക്ടർമാരായ ശ്രീകുമാർ, മുരളിധരൻ, സിപിഒ റെജി, അനുപ്, നിസാം, ജോളി, റെസീന, ജില്ലാ ല ഹ രി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ് അരുൺ ഇല്യാസ്, എഎസ്ഐ സന്തോഷ്, ജാക്സൺ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
എസ് പിയുടെ സ്‌പെഷ്യൽ സ്‌കോഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജില്ലയിൽ വ്യാപകമായി എംഡിഎംഎ പിടികൂടുന്നത് ആശങ്ക പരത്തുന്നുണ്ട്. 150 ഗ്രാമിലധികം എംഡിഎംഎയാണ് ഒരാഴ്‌ച്ചക്കിടെ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടിയത്.