ക്യാൻസർ ബാധിതനായ കുഞ്ഞ് ആരാധകന്റെ ആഗ്രഹം സാധിച്ച് കൊടുത്ത് സജിൻ ; അതിന് വഴിയൊരുക്കാൻ സാധിച്ചതിൽ സന്തോഷിച്ച് അച്ചു സുഗന്ദ് : ശ്രദ്ധ നേടി കുറിപ്പ്

113

യൂത്തും കുടുംബ പ്രേക്ഷകും ഒരുപോലെ നെഞ്ചിലേറ്റുന്ന പരമ്പരയാണ് സാന്ത്വനം. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയൽ മുന്നോട്ട് പോവുകയാണ്. പരമ്പരയിലെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.

സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അച്ചു സുഗന്ദ്. സ്വന്തം പേരിനെക്കാളും കണ്ണൻ എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ഇന്ന് അച്ചു മലയാളി പ്രേക്ഷകരുടെ സ്വന്തം സഹോദരനാണ്. അച്ചു മാത്രമല്ല ആ പരമ്പരയിലെ എല്ലാ താരങ്ങളും അങ്ങനെ തന്നെയാണ്. കഥാപാത്രത്തിലൂടെയാണ് അറിയപ്പെടുന്നത്.

Advertisements

സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന മറ്റൊരു താരമാണ് സജിൻ. ശിവൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. സാന്ത്വനത്തിലൂടെയാണ് നടനും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. കുട്ടികൾ മുതൽ കുടുംബപ്രേക്ഷകർ വരെ ശിവേട്ടന്റെ ഫാൻ ആണ്. ഇപ്പോഴിതാ ഒരു കുട്ടി ആരാധകന്റെ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് സജിൻ. അച്ചുവാണ് സന്തോഷ വാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്. കൂടാതെ ആ കുഞ്ഞിനെ നേരിൽ കണ്ടതിന്റെ വിശേഷവും പങ്കുവെച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു കൊണ്ടാണ് വിശേഷം പങ്കിട്ടത്.

ALSO READ

അന്നത്തെ കാലത്ത് കുറച്ച് വെളുപ്പും തടിയുമൊക്കെയുണ്ടെങ്കിലേ അവരെ സിനിമാനടിമാർ എന്ന് വിളിക്കുകയുള്ളു ; സീൻ തുടങ്ങുന്നതിന് മുൻപ് തെസ്നി കുറച്ച് പുറകോട്ട് ഇറങ്ങി നിന്നേ എന്ന് പറയും : തുടക്കകലാത്ത് സിനിമയിൽ നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ച് തെസ്നി ഖാൻ

അച്ചുവിന്റെ വാക്കുകൾ ഇങ്ങനെ…’കുറച്ച് നാൾ മുൻപ് എനിക്ക് വാട്‌സാപ്പിൽ ഒരു മെസ്സേജ് വന്നു.’നൃത്തം ചെയ്തു ലഭിക്കുന്ന കാശ് മുഴുവനും നിർധനരായ ക്യാൻസർ രോഗികൾക്കും മറ്റ് അസുഖ ബാധിതർക്കും നൽകി വരുന്ന ചിപ്പി എന്ന കുട്ടിയെ കുറച്ചു പേർക്കെങ്കിലും അറിയാം. ഇന്നാ ചിപ്പിയുടെ ഇളയ സഹോദരൻ 5 വയസ് മാത്രമുള്ള മണികണ്ഠൻ ക്യാൻസർ ബാധിതനായി ആർ സി സി യിൽ ചികിത്സയിൽ ആണ്. ഓരോ കീമോ എടുക്കുമ്പോഴും അവൻ സാന്ത്വനം സീരിയൽ ആണ് കാണുന്നത്. അവന് ഒത്തിരി ഇഷ്ടം ഉള്ള സീരിയൽ അതാണ്. ശിവൻ എന്ന കഥാപാത്രം ആണ് അവന്റെ പ്രിയപ്പെട്ടത്. ആ കഥാപാത്രം ചെയ്യുന്ന നടനുമായി അവന് ഫോണിൽ ഒന്ന് സംസാരിക്കണം എന്നൊരു ആഗ്രഹം, അദ്ദേഹത്തിന്റെ നമ്പർ ഒന്ന് തരാമോ’ എന്നായിരുന്നു സന്ദേശം’ അച്ചു പറഞ്ഞു.

‘ശിവേട്ടന്റെ നമ്പർ അപ്പോൾ തന്നെ അയച്ചു കൊടുത്തു. രണ്ട് ദിവസത്തിനുശേഷം മണികണ്ഠന്റെ അച്ഛൻ പ്രദീപേട്ടൻ എന്നെ വിളിച്ചു. നന്ദി അറിയിക്കാനുള്ള വിളിയായിരുന്നു അത്.. ശിവേട്ടനുമായി എന്റെ മകൻ സംസാരിച്ചെന്നും, കുറേ നാളിന് ശേഷം സന്തോഷം കൊണ്ടവൻ തുള്ളിച്ചാടിയെന്നും, ഇതൊക്കെ മോൻ കാരണമാണെന്നും പറഞ്ഞ് പ്രദീപേട്ടൻ കരഞ്ഞു. മറുപടി പറയാനാവാതെ മരവിച്ച പോലെ ഞാൻ കേട്ടുനിന്നു. പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു. പിന്നീടുള്ള വിളികളിൽ പറഞ്ഞറിയിക്കാനാവാത്ത ബന്ധം ഞങ്ങൾ തമ്മിലായി. അവർ നാലുപേരും എന്റെ പ്രിയപ്പെട്ടവരായി. മണികണ്ഠൻ എന്റെ കുഞ്ഞനുജനായി’ എന്നും നടൻ പറഞ്ഞു.

ആ മോനെ കാണണമെന്ന് മനസിലൊരുപാട് ആഗ്രഹമുണ്ടായിരുന്നു. ആത്മാർത്ഥമായാഗ്രഹിച്ചാൽ ഈ ലോകം മുഴുവൻ കൂടെയുണ്ടാകുമെന്നല്ലേ. 22ആം തീയതി ഓച്ചിറയിലെ ശിവശക്തി നൃത്ത സംഗീത വിദ്യാകേന്ദ്രമവതരിപ്പിക്കുന്ന പ്രോഗ്രാമിന്റെ ഇനോഗുറേഷന് എന്നെ ക്ഷണിച്ചു. അവിടെ എന്നെയും കാത്ത് പ്രദീപേട്ടനും കുടുംബവുയുണ്ടായിരുന്നു. മണികണ്ഠനെ കണ്ടു. സ്റ്റേജിൽ വെച്ച് അവനൊരുമ്മയും കൊടുത്തു. ചിപ്പിമോള് എനിക്ക് തന്ന സമ്മാനവും മനസ്സിൽ ചേർത്തുവെച്ചു. പുറത്തേക്കിറങ്ങിയപ്പോൾ മോനേ എന്ന് വിളിച്ച് എന്നെ ചേർത്തുപിടിച്ചുകരഞ്ഞ പ്രദീപേട്ടന്റെ മുഖം മനസിലിപ്പോഴും വിങ്ങലുണ്ടാക്കുന്നു ?? പൊക്കവും വണ്ണവുമില്ലാത്തതിൽ പ്രതിഷേധിച്ച് നടക്കുന്ന എന്റെ മനസിനെ മണികണ്ഠൻ ഒരു പുഞ്ചിരികൊണ്ട് പുച്ഛിച്ചു’; അച്ചു കുഞ്ഞിനെ കുറിച്ച് പറഞ്ഞ് അവസാനിപ്പിച്ചു. നടന്റെ പോസ്റ്റിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

മറ്റൊരു കഥാഗതിയിലൂടെ സംഭവബഹുലമായി സാന്ത്വനം മുന്നോട്ട് പോവുകയാണ്. ബാലനും കുടുംബവും സാന്ത്വനം വീട് വിട്ട് തങ്ങളുടെ കുടുംബവീട്ടിൽ മാറിയിരിക്കുകയാണ്. സാന്ത്വനത്തിൽ നേരിട്ടതിനെക്കാളും വലിയ പ്രശ്‌നങ്ങളാണ് ഇവിടെ ഇവരെ കാത്തിരിക്കുന്നത്. കുടുംബത്തിൽ വന്ന് ഭവിച്ചിരിക്കുന്ന ദോഷം മാറാൻ വേണ്ടിയുള്ള പൂജയ്ക്കായിട്ടാണ് ബാലൻ കുടുംബസമേതം എത്തിയത്. ശിവനും അഞ്ജുവും ഇവർക്കൊപ്പമില്ല. അടിമാലിയിലുള്ള സുഹൃത്തിത്തിന്റെ അടുത്തേയ്ക്ക് പോയിരിക്കുകയാണ് ഇവർ. ഇപ്പോൾ തമിഴ് പരമ്പര പാണ്ഡ്യസ്റ്റോഴ്‌സിൽ നിന്ന് വ്യത്യസ്തമായിട്ടാണ് സാന്ത്വനം നീങ്ങുന്നത്.

ALSO READ

മമ്മൂട്ടിയോട് എപ്പോഴെങ്കിലും ആരാധനയോ അസൂയയോ തോന്നിയിട്ടുണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിന് മോഹൻലാലിന്റെ രസകരമായ മറുപടി ഇങ്ങനെ!

അപ്പുവിന്റെ കുഞ്ഞ് നഷ്ടപ്പെട്ടതോടെയാണ് സാന്ത്വനത്തിന്റെ കഥ മാറുന്നത്. തമിഴ് പതിപ്പിൽ അത്തരത്തിലുളള രംഗങ്ങളില്ല. കൂടാതെ പാണ്ഡ്യസ്റ്റോഴ്സിൽ ദേവി അമ്മയാവുന്നുണ്ട്. എന്നാൽ ഈ ഭാഗം ഇതുവരെ മലയാളത്തിൽ എത്തിയിട്ടില്ല. സാന്ത്വനത്തിൽ അത് കാണുമോ എന്ന് സംശയമാണ്. സാധാരണ കണ്ടുവന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് സാന്ത്വനം കഥ പറയുന്നത്. ഒരു കുടുംബത്തിൽ നടക്കുന്ന സുഖവും സന്തോഷവും പ്രശ്ങ്ങളിലൂടേയുമാണ് സീരിയൽ സഞ്ചരിക്കുന്നത്. അച്ചു , സജിൻ എന്നിവർക്കൊപ്പം ചിപ്പി, രാജീവ് പരമശ്വേർ, ഗോപിക, രക്ഷ രാജ്, ഗിരീഷ് നമ്പ്യാർ, ഗിരിജ പ്രേമൻ എന്നിവരാണ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോറ്റിംഗിൽ ആദ്യ സ്ഥാനം നേടി സീരിയൽ മുന്നോട്ട് പോവുകയാണ് ഇപ്പോൾ.

 

View this post on Instagram

 

A post shared by Achusugandh_Official (@achusugandh)

Advertisement